5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cyberbullying: സൈബറിടത്തെ കൊലക്കയർ! സൈബര്‍ ബുള്ളിയിങ് സോഷ്യല്‍മീഡിയ കീഴടക്കുമ്പോൾ..

How Cyber Bullying Create Chaos In Social Media: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹണി റോസിനെതിരെ രാഹുൽ ഈശ്വർ നടത്തുന്ന പ്രസ്താവന വലിയ ചർ‌ച്ചയായിരുന്നു. സംഭവത്തിൽ ഹണി റോസ് പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സംഘടിതമായി ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുകയാണ് രാഹുൽ ഈശ്വർ എന്നാണ് ഹണിയുടെ ആരോപണം. ഇതോടെ വീണ്ടും സൈബർ ബുള്ളിയിങ് ചർച്ചയാകുകയാണ്.

Cyberbullying: സൈബറിടത്തെ കൊലക്കയർ! സൈബര്‍ ബുള്ളിയിങ് സോഷ്യല്‍മീഡിയ കീഴടക്കുമ്പോൾ..
Cyber Bullying
sarika-kp
Sarika KP | Published: 12 Jan 2025 21:09 PM

”എന്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ളീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്”. കഴിഞ്ഞ ദിവസം രാ​​​ഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നടത്തിയ പ്രസ്താവനയാണിത്. ഹണി റോസിനെതിരെ സൈബർ ബുള്ളിയിങ് നടത്തുന്നുവെന്നാണ് രാഹുൽ ഈശ്വറിനെതിരെയുള്ള പരാതി. ഇതോടെ വീണ്ടും സൈബർ ബുള്ളിയിങ് ചർച്ചയാകുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സംഘടിതമായി ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുകയാണ് രാഹുൽ ഈശ്വർ എന്നാണ് ഹണിയുടെ ആരോപണം.

എന്താണ് സൈബർ ബുള്ളിയിങ് അഥവാ സൈബർ ആക്രമണം

നമ്മുടെയെല്ലാം നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായി സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും മാറികഴിഞ്ഞു. ചെറിയ കുട്ടികൾ മുതൽ വൃദ്ധരായവർ വരെ സൈബർ ലോകത്തിലാണ് മിക്ക സമയങ്ങളിലും. പ്രായഭേദമന്യേ സോഷ്യൽ മീഡിയയിൽ കമൻ്റുകൾ ചെയ്യാനും അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവയ്ക്കാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ആളുകൾ തയാറാവുന്നു എന്നതാണ് സൈബർ ലോകത്തെ പ്രധാന വെല്ലുവിളി. പലപ്പോഴും ഇത്തരത്തിലുള്ള ‘സൈബർ ബുള്ളിയിങ്’ മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടുന്നുവെന്നത് ഇതിന്റെ ഭീകരത തെളിയിക്കുന്നതാണ്. ഓൺലൈനിലൂടെയുള്ള ബുള്ളിയിങ് അഥവാ ഭീഷണിപ്പെടുത്തലുകളെയാണ് സൈബർ ബുള്ളിയിങ് എന്ന് പറയുന്നത്. ഇത് അപരിചിതരിൽ നിന്നോ അറിയാവുന്ന ആൾക്കാരിൽ നിന്നോ ഈ അവസ്ഥയുണ്ടാകാം. ഇത്തരത്തിലുള്ള സൈബർ ബുള്ളിയിങിന്റെ പരിണതഫലങ്ങൾ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്.

Also Read: ‘മാപ്പർഹിക്കുന്നില്ല’; രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹണി റോസ്

ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള പരിധിയും ലംഘിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുടെ കുടുംബജീവിതത്തിലും, അവരുടെ വ്യക്തി താൽപര്യങ്ങളിലും വരെ ഇടപെടാൻ മറ്റുള്ളവർ തയ്യാറാകുന്നു. ഇത്തരത്തിലുള്ള സൈബർ അധിക്ഷേപങ്ങളും ബുള്ളിയിങ്ങുകളും മൂലം പ്രഹരങ്ങളേറ്റ നിരവധി പേർ നമുക്ക് ചുറ്റും കാണാൻ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഇഫ്ലുവൻസർമാരും യൂട്യൂബർമാരും ആണ് സൈബർ ബുള്ളിയിങ്ങിന്റെ പ്രധാന ഇരകൾ . സെലിബ്രിറ്റികളും വളരെയധികമാണ്. പലരും ഇതിനോടകം തന്നെ ഇതിനെതിരെ രംഗത്ത് വരികയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് വേണ്ട തരത്തിലുള്ള യാതൊരു ശിക്ഷയും ലഭിക്കാതെ പോകുന്നത് സൈബർ ബുള്ളിയിങ് നടത്തുന്നവർക്ക് പ്രചോദനമാകുന്നു. മിക്ക പരാതികളിലും ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് പോലീസ് ചുമത്തുന്നത്. വ്യക്തിഹത്യയും വെര്‍ച്വല്‍ റേപ്പും നടത്തിയ കേസ് വരെ പോലീസ് ഫയലിൽ മാത്രം ഒതുങ്ങി പോകുന്ന കാഴ്ചയാണ് കണ്ടത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന മിക്ക പ്രതികളും വീണ്ടും സൈബര്‍ ബുള്ളിയിംഗിന് ഇറങ്ങുമ്പോള്‍ അത് തടയാന്‍ പോലും സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇരകള്‍ അനുഭവിച്ച മാനസിക പീഡനങ്ങള്‍ മാത്രം ബാക്കിയാവുന്നു. കോടതിയിലെത്തുന്നതിന് മുമ്പ് തന്നെ പരാതികള്‍ ഇല്ലാതായി പോകുന്നു. സാധാരണക്കാരും ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നു. എന്നാൽ പലപ്പോഴും ഇത് അറിയാതെ പോകുന്നു എന്നതാണ് വാസ്തവം.

സൈബര്‍ ബുള്ളിങ്ങിന്റെ കേന്ദ്രമാകുന്ന ഇന്ത്യ

​ദിനം പ്രതി ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന സൈബര്‍ ആക്രമണങ്ങളുടെ എണ്ണവും വർധിച്ച് വരുകയാണ്. 2033 ഓടെ രാജ്യത്തെ സൈബര്‍ ആക്രമണ സംഭവങ്ങള്‍ ലക്ഷം കോടിയില്‍ അധികമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2047 വരെയുള്ള രണ്ടാം ദശകത്തില്‍ ഇതിന്റെ തോത് നൂറ് മടങ്ങ് വര്‍ധിച്ച് 17 ലക്ഷം കോടി എന്ന നിലയിലേക്ക് ഉയരുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരത്തിലുള്ള സൈബറിടങ്ങളിലെ ആക്രമങ്ങളും അധിക്ഷേപങ്ങളും തടയാൻ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഏതവസരത്തിലും ആരെയെങ്കിലും വിചാരണ ചെയ്യാനോ, അധിക്ഷേപിക്കാനോ, ഭീഷണിപ്പെടുത്താനോ നമ്മൾ യോഗ്യരാവുന്നില്ലെന്ന് സ്വയം ചിന്തിക്കുന്നത് നല്ലതാണ്.