ടെലഗ്രാമില്‍ കാണുന്ന എല്ലാ വീഡിയോയും തുറക്കേണ്ട; യൂസര്‍മാരെ ലക്ഷ്യമിട്ട് ഈവിള്‍ വീഡിയോ | Evil Video in telegram targets android users do not open any 30 seconds content from unknown numbers Malayalam news - Malayalam Tv9

Evil Video: ടെലഗ്രാമില്‍ കാണുന്ന എല്ലാ വീഡിയോയും തുറക്കേണ്ട; യൂസര്‍മാരെ ലക്ഷ്യമിട്ട് ഈവിള്‍ വീഡിയോ

Evil Video Video in Telegram: സുരക്ഷ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത് സൈബര്‍ സുരക്ഷ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകരാണ്. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരിലേക്ക് 30 സെക്കന്റ് ദൈര്‍ഷ്യമുള്ള ഒരു വീഡിയോ അയക്കുകയും ഇതിന്റെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയുമാണ് ചെയ്യുന്നത്.

Evil Video: ടെലഗ്രാമില്‍ കാണുന്ന എല്ലാ വീഡിയോയും തുറക്കേണ്ട; യൂസര്‍മാരെ ലക്ഷ്യമിട്ട് ഈവിള്‍ വീഡിയോ

Image TV9 Telugu

Published: 

25 Jul 2024 12:46 PM

ഉപഭോക്താക്കളുടെ കാര്യത്തില്‍ വന്‍ കുതിപ്പ് നടത്തുകയാണ് തങ്ങളെന്ന് ടെലഗ്രാം കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. 100 കോടി ഉപഭോക്താക്കളാണ് ഇപ്പോള്‍ ടെലഗ്രാമിന് സ്വന്തമായുള്ളത്. ടെലഗ്രാമിനെ പലതരത്തിലുള്ള ആവശ്യങ്ങള്‍ക്കാണ് ഓരോരുത്തരും ഉപയോഗപ്പെടുത്തുന്നത്. വാട്‌സ്ആപ്പ് പോലെ തന്നെ ആശയവിനിമയം നടത്തുന്നതിനും പലരും ടെലഗ്രാമിനെ ഉപയോഗിക്കുന്നുണ്ട്.

എന്നാല്‍ ആശയവിനിമയം എന്ന ആവശ്യത്തിന് പുറമെ സിനിമകളുടെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്നതിനുമാണ് ബഹുഭൂരിപക്ഷം ആളുകളും ടെലഗ്രാമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇവര്‍ മാത്രമല്ല, പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനും ടെലഗ്രാമിനെ ആശ്രയിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ ആവശ്യമുള്ളത് മാത്രമല്ല, നമുക്ക് ആവശ്യമില്ലാത്ത പല സാധനങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

Also Read: Jio 349 Plan: ജിയോ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ​ഗുണകരമായ മാറ്റങ്ങൾ ഇങ്ങനെ…

ഇപ്പോഴിതാ ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഒരു സുരക്ഷ തട്ടിപ്പ് നടക്കുന്നുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ സുരക്ഷ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത് സൈബര്‍ സുരക്ഷ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകരാണ്. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവരിലേക്ക് 30 സെക്കന്റ് ദൈര്‍ഷ്യമുള്ള ഒരു വീഡിയോ അയക്കുകയും ഇതിന്റെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയുമാണ് ചെയ്യുന്നത്.

നിങ്ങള്‍ക്ക് ചിലപ്പോള്‍ ഈ മെസേജ് പേഴസണലായോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രൂപ്പുകളിലോ കാണാന്‍ സാധിക്കും. വീഡിയോ പ്ലേ ചെയ്യാനായി ക്ലിക്ക് ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക്കലി ആ വീഡിയോ ഫോണിലേക്ക് ഡൗണ്‍ലോഡ് ആകുന്നു. എന്നാല്‍ ഈ വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്താല്‍ ഒന്നും ദൃശ്യമാകില്ല. പകരം ടെലഗ്രാമിന് ഈ വീഡിയോ പ്ലേ ചെയ്യാനാകില്ല എന്ന സന്ദേശം ലഭിക്കും. എക്‌സ്റ്റേണല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീഡിയോ കാണാനുള്ള നിര്‍ദേശവും നിങ്ങള്‍ക്ക് ലഭിക്കും. ഇതില്‍ വരുന്ന ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ടാബ് ഓപ്പണാകും.

Also Read: BSNL 4G: നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണോ? നെറ്റ്വർക്ക് കൂടി നോക്കിയിട്ട്

ഈവിള്‍ വീഡിയോ എന്ന ഓമനപേരിട്ടാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിച്ചിരിക്കുന്നത്. എന്നാല്‍ ജൂലൈ 11ന് ആ പ്രശ്‌നം പരിഹരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ടെലഗ്രാം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെയായിരുന്നു ഈ പ്രശ്‌നം ബാധിച്ചിരുന്നത്. ഇപ്പോള്‍ പുതുതായി കൊണ്ടുവന്ന 10.14.5 എന്ന അപ്‌ഡേറ്റിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം