Elon Musk X: മസ്‌കിൻ്റെ എക്‌സിൽ അനുവാദമില്ലാതെ വിവര ശേഖരണം; തടയേണ്ടത് എങ്ങനെ?
Grok AI Chatbot: ഉപഭോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ഗ്രോക്കിന് നൽകണോ എന്ന് തീരുമാനിക്കാനുള്ള സൗകര്യമുണ്ടെങ്കിലും അത്തരം ഒരു ഓപ്ഷനുള്ളത് ഉപഭോക്താക്കളെ കൃത്യമായി അറിയിച്ചിരുന്നില്ല. മാത്രമല്ല ഇത് ഡിഫോൾട്ട് ആയി എക്‌സ് ഓൺ ചെയ്തുവെക്കുകയും ചെയ്തിട്ടുണ്ട്.
ഇലോൺ മസ്‌കിന്റെ എക്‌സിൽ (Elon Musk’s X) അനുവാദമില്ലാതെ വിവര ശേഖരണം നടക്കുന്നതായി റിപ്പോർട്ട്. ഗ്രോക്ക് എഐയുടെ പരിശീലനത്തിന് വേണ്ടിയുള്ള വിവര ശേഖരണം ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധത്തിനിടക്കിയിട്ടുണ്ട്. എക്‌സിൽ അവതരിപ്പിച്ച എഐ ചാറ്റ്‌ബോട്ട് ആണ് ഗ്രോക്ക് (Grok AI Chatbot). എക്‌സിന്റെ എഐ വിഭാഗമായ എക്‌സ് എഐ ആണ് ഇതിന്റെ നിർമ്മാതാക്കൾ. എക്‌സിലെ പ്രീമിയം ഉപഭോക്തക്കൾക്ക് മാത്രമാണ് ഗ്രോക്ക് ചാറ്റ്‌ബോട്ട് ലഭിമാകുകയുള്ളൂ. എന്നാൽ എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങൾ ഗ്രോക്ക് എഐയുടെ പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഉപഭോക്താക്കൾക്ക് അവരുടെ വിവരങ്ങൾ ഗ്രോക്കിന് നൽകണോ എന്ന് തീരുമാനിക്കാനുള്ള സൗകര്യമുണ്ടെങ്കിലും അത്തരം ഒരു ഓപ്ഷനുള്ളത് ഉപഭോക്താക്കളെ കൃത്യമായി അറിയിച്ചിരുന്നില്ല. മാത്രമല്ല ഇത് ഡിഫോൾട്ട് ആയി എക്‌സ് ഓൺ ചെയ്തുവെക്കുകയും ചെയ്തിട്ടുണ്ട്. ഡാറ്റാ പങ്കുവെക്കാനുള്ള ഓപ്ഷൻ അനുവാദമില്ലാതെ ഓൺ ചെയ്തുവെച്ചതാണ് എക്‌സിനെതിരെ വ്യാപകമായ പ്രതിഷേധമുയരാൻ കാരണമായിരിക്കുന്നത്. ഇത് ഓഫ് ചെയ്യാൻ എക്‌സിന്റെ വെബ് വേർഷനിൽ മാത്രമാണ് സൗകര്യം നൽകുന്നത്.
തടയേണ്ടത് എങ്ങനെ?
- എക്‌സ് ബ്രൗസർ തുറന്ന് ലോഗിൻ ചെയ്യുക.
- ഇടത് വശത്ത് താഴെയായി കാണുന്ന മോർ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക
- സെറ്റിങ്‌സ് ആൻ്റ് പ്രൈവസി തിരഞ്ഞെടുക്കുക
- ശേഷം പ്രൈവസി ആന്റ് സേഫ്റ്റി തിരഞ്ഞെടുക്കുക
- താഴേക്ക് സ്‌ക്രോൾ ചെയ്ത് ഡാറ്റ ഷെയറിങ് ആൻ്റ് പേഴ്‌സണലൈസേഷൻ വിഭാഗത്തിൽ താഴെയായി ഗ്രോക്ക് എന്ന് കാണാവുന്നതാണ്. അത് തിരഞ്ഞെടുക്കുക.
- വിവരങ്ങൾ പങ്കുവെക്കുന്നതിനുള്ള ഓപ്ഷൻ അൺടിക്ക് ചെയ്യുക.
- ഒപ്പം കോൺവർസേഷൻ ഹിസ്റ്ററിയും നീക്കം ചെയ്യാവുന്നതാണ്.