X Allows Post Adult Content: ഇനി ലേശം അശ്ലീലം ആകാം..! ; എക്‌സിൽ ‘അശ്ലീല’ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാൻ അനുവാദം നൽകി കമ്പനി
X Allows users to Post Adult Content: 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.
ഇലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിൽ കണ്ടന്റ് മോഡറേഷൻ നിയമങ്ങളിൽ മാറ്റം. പുതിയ മാറ്റം അനുസരിച്ച് ഉപഭോക്താക്കൾക്ക് പ്രായപൂർത്തിയായവർക്ക് അനുയോജ്യമായ അഡൾട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും ഇനി മുതൽ എക്സിൽ പോസ്റ്റ് ചെയ്യാനാകും.
ലൈംഗികത വിഷയവുമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡൾട്ട് ഉള്ളടക്കങ്ങൾ എന്ന് പറയുന്നത്. അക്രമം, അപകടങ്ങൾ, ക്രൂരമായ ദൃശ്യങ്ങൾ പോലുള്ളവ ഉൾപ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്ക വിഭാഗത്തിൽ ഉൾപ്പെടുന്നത്. നേരത്തെ തന്നെ എക്‌സിൽ അഡൾട്ട് ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ കമ്പനി ഔദ്യോഗികമായി അത് തടയുകയോ അനുവാദം നൽകുകയോ ചെയ്തിരുന്നില്ല.
ALSO READ: ഇന്‍സ്റ്റഗ്രാമിനെയും വെറുതെ വിടില്ല; പുതിയ പരീക്ഷണത്തിന് മെറ്റ
സമ്മതത്തോടെ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയവുമായിവരുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കൾക്ക് സാധിക്കണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ സപ്പോർട്ട് പേജിലെ അഡൾട്ട് കണ്ടന്റ് പോളിസിയിൽ വ്യക്തമാക്കുന്നു.
പോണോഗ്രഫി കാണാൻ ആഗ്രഹിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും എക്‌സിൽ അവ ദ്യശ്യമാവില്ലെന്നും പേജിൽ പറയുന്നുണ്ട്. 18 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയും പ്രായം വെളിപ്പെടുത്താത്തവർക്ക് വേണ്ടിയുമുള്ള പ്രത്യേക നയങ്ങളും കമ്പനിക്കുണ്ട്.
ALSO READ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘ചാറ്റ് ജിപിടി എഡ്യു’ അവതരിപ്പിച്ച് ഓപ്പൺ എഐ
നഗ്നത ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾക്കും ഉപഭോക്താവിനെ അസ്വസ്ഥമാക്കാനിടയുള്ള ഉള്ളടക്കങ്ങൾക്കും എക്‌സിൽ ‘സെൻസ്റ്റീവ് കണ്ടന്റ്’ എന്ന ലേബൽ നൽകാറുണ്ട്. എന്നാൽ രക്തം ഉൾപ്പെടുന്നവയും ലൈംഗിക അതിക്രമങ്ങൾ നിറഞ്ഞതുമായ ഉള്ളടക്കങ്ങൾ എക്സിൽ അനുവദിക്കില്ല. ലൈംഗിക ചൂഷണം, സമ്മതമില്ലാതെ ചിത്രീകരിച്ചതും പങ്കുവെച്ചതുമായ ലൈംഗിക ഉള്ളടക്കങ്ങൾ, പ്രായപൂർത്തിയായവരെ ദ്രോഹിക്കൽ ഉൾപ്പടെയുള്ളവയും പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതല്ല.