Elon Musk’s Starship Explodes: മസ്കിന്റെ സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു; വീഡിയോ പുറത്ത്

Elon Musk's SpaceX Starship Explodes: വിക്ഷേപിച്ച് മിനിറ്റുകൾക്കകം സ്പേസ് എക്സ് സ്റ്റാർഷിപ്പിന് നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് എഞ്ചിനുകൾ ഓഫാവുകയും ചെയ്തു. ഇതിന് പിന്നാലെ പൊട്ടിത്തെറിച്ച പേടകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Elon Musks Starship Explodes: മസ്കിന്റെ സ്റ്റാർഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചു; വീഡിയോ പുറത്ത്

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ്

Updated On: 

07 Mar 2025 10:35 AM

ടെക്സസ്: ഇലോൺ മസ്കിന്റെ സ്പേസ് എക്‌സിന് വീണ്ടും തിരിച്ചടി. സ്‌പേസ് എക്സ് കമ്പനിയുടെ ഹെവി റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണവും പരാജയമായി. സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചരയോടെ ആണ് ടെക്‌സാസിൽ നിന്ന് കുതിച്ചുയർന്ന സ്റ്റാർഷിപ് ബഹിരാകാശ പേടകം മിനിറ്റുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഇത്തരത്തിൽ കമ്പനിയുടെ റോക്കറ്റ് ആകാശത്തു വെച്ച് പൊട്ടിത്തെറിക്കുന്നത്. പൊട്ടിത്തെറിക്ക് പിന്നാലെ തെക്കൻ ഫ്ളോറിഡയ്ക്കും ബഹാമാസിനും സമീപം ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിക്ഷേപിച്ച് മിനിറ്റുകൾക്കകം സ്പേസ് എക്സ് സ്റ്റാർഷിപ്പിന് നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് എഞ്ചിനുകൾ ഓഫാവുകയും ചെയ്തു. ഇതിന് പിന്നാലെ പൊട്ടിത്തെറിച്ച പേടകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോക്കറ്റ് വിക്ഷേപിച്ചതിന് ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്‌ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്നുവെന്നും, നിർഭാഗ്യവശാൽ കഴിഞ്ഞ തവണയും ഇത് സംഭവിച്ചുവെന്നും ജനുവരി 16ന് നടന്ന പരീക്ഷണത്തെ പരാമർശിച്ച് സ്പേസ് എക്സ് ഉദ്യോഗസ്ഥനായ ഡാൻ ഹൂട്ട് പറഞ്ഞു. പൊട്ടിത്തെറിയെ തുടർന്ന് ഫ്ലോറിഡയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു.

ALSO READ: ഫയർഫ്‌ളൈയുടെ പേടകം വിജയകരമായി ചന്ദ്രനിലിറങ്ങി; സ്വകാര്യകമ്പനിയുടെ രണ്ടാമത്തെ ദൗത്യവും വിജയം

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ:

സ്പേസ് എക്സിന്റെ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചിരുന്നു. കുതിച്ചുയർന്ന് എട്ട് മിനിറ്റുകൾക്ക് ശേഷമാണ് സ്പേസ് എക്സ് മിഷൻ കണ്ടട്രോളിന് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. സ്റ്റാർഷിപ്പിന്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽ നിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ എട്ടാം തവണ പരീക്ഷണം പല തവണ മാറ്റിവച്ചിരുന്നു. ഒടുവിൽ നടത്തിയ പരീക്ഷണമാണ് വീണ്ടും പരാജയപ്പെട്ടത്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ