5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Neuralink Blindsight: അന്ധര്‍ക്കും കാഴ്ചശക്തി? മനുഷ്യനില്‍ ‘ബ്ലൈന്‍ഡ്‌സൈറ്റ്’ സ്ഥാപിക്കുന്നത് ഈ വര്‍ഷം തന്നെ; മസ്‌കിന്റെ വമ്പന്‍ പദ്ധതി

Neuralink to implant Blindsight prosthesis: രണ്ട് കണ്ണുകളും ഒപ്റ്റിക് നാഡിയും നഷ്ടപ്പെട്ടവർക്ക് പോലും കാണാൻ പ്രാപ്തമാക്കുന്നതിനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും, ജനിച്ചപ്പോള്‍ മുതല്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പോലും ഇത് പ്രയോജനപ്പെടുമെന്നും മസ്‌ക്‌

Neuralink Blindsight:  അന്ധര്‍ക്കും കാഴ്ചശക്തി? മനുഷ്യനില്‍ ‘ബ്ലൈന്‍ഡ്‌സൈറ്റ്’ സ്ഥാപിക്കുന്നത് ഈ വര്‍ഷം തന്നെ; മസ്‌കിന്റെ വമ്പന്‍ പദ്ധതി
എലോണ്‍ മസ്‌ക്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 01 Apr 2025 10:10 AM

വര്‍ഷം അവസാനത്തോടെ ആര്‍ട്ടിഫിഷ്യല്‍ വിഷ്വല്‍ പ്രോസ്റ്റസിസായ ‘ബ്ലൈൻഡ്‌സൈറ്റ്’ മനുഷ്യനിൽ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് എലോൺ മസ്‌കിന്റെ ബ്രെയിൻ ചിപ്പ് സ്റ്റാർട്ടപ്പായ ന്യൂറലിങ്ക്. അന്ധനായ ഒരാൾക്ക് കാഴ്ച നൽകാൻ സഹായിക്കുന്ന ബ്ലൈൻഡ്‌സൈറ്റ് ഈ വർഷം അവസാനം സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‌ എലോണ്‍ മസ്‌ക് പറഞ്ഞു. തുടക്കത്തിൽ അന്ധരില്‍ കുറഞ്ഞ റെസല്യൂഷനുള്ള കാഴ്ച മാത്രമേ ബ്ലൈൻഡ്‌സൈറ്റിന് നൽകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ലഭിക്കുന്നത് കുറഞ്ഞ റെസല്യൂഷനാണെങ്കിലും, കാലക്രമേണ മികച്ച കാഴ്ചശക്തി പ്രാപ്തമാക്കുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇത് കുരങ്ങുകളില്‍ പരീക്ഷണം നടത്തിയിരുന്നു. കുരങ്ങുകളിൽ ഈ ഉപകരണം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കണ്ണുകളും ഒപ്റ്റിക് നാഡിയും നഷ്ടപ്പെട്ടവർക്ക് പോലും കാണാൻ പ്രാപ്തമാക്കുന്നതിനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും, ജനിച്ചപ്പോള്‍ മുതല്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്ക് പോലും ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷ്വൽ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന തലച്ചോറിലെ ഭാഗമായ വിഷ്വൽ കോർട്ടെക്സിലെ ഒരു മൈക്രോഇലക്ട്രോഡ് ശ്രേണിയാണ് ബ്ലൈൻഡ്‌സൈറ്റിലുള്ളത്.

വിഷ്വൽ കോർട്ടക്സിൽ സ്ഥിതി ചെയ്യുന്ന ന്യൂറോണുകളെയോ നാഡീകോശങ്ങളെയോ ഉത്തേജിപ്പിക്കാൻ ഇതിന് കഴിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഈ പരീക്ഷണ ഡിവൈസിന്‌ ‘ബ്രേക്ക്ത്രൂ’ പദവി നൽകിയിരുന്നു.

Read Also : Hayao Miyazaki: ജിബ്ലി സ്റ്റൈൽ അനിമേഷൻ്റെ ഉപജ്ഞാതാവ്; ജാപ്പനീസ് അനിമേറ്റർ ഹയാവോ മിയാസാക്കിയെ അറിയാം

ജീവന് അപകടമുണ്ടാക്കാവുന്ന അവസ്ഥകളില്‍ രോഗനിര്‍ണയമോ, ചികിത്സയോ നല്‍കുന്ന മെഡിക്കല്‍ ഡിവൈസുകള്‍ക്കാണ് ‘ബ്രേക്ക്ത്രൂ’ ടാഗ് നല്‍കുന്നത്. എന്നാല്‍, അന്ധതയ്ക്കുള്ള ഒരു പ്രതിവിധി കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഈ പദവി അർത്ഥമാക്കുന്നില്ലെന്ന് വ്യക്തമാക്കി. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിവൈസിന്റെ അവലോകനം, വികസനം എന്നിവ വേഗത്തിലാക്കുകയാണ് ഈ പദവി നല്‍കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.