X Dislike Button: എക്സിലും ഇഷ്ടകേടുകൾ അറിയിക്കാം…; യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബടൻ വരുന്നു

X Dislike Button Coming Soon: ഹാർട്ട് ഐക്കണാണ് എക്‌സിലെ ലൈക്ക് ബട്ടൻ. അതേസമയം ഇതിന് പകരം ഡൗൺവോട്ട് അഥവാ ഡിസ് ലൈക്ക് ബട്ടനായി ബ്രോക്കൻ ഹാർട്ട് ഐക്കണാണ് എക്സിൽ ഉപയോഗിച്ചിട്ടുള്ളത്.

X Dislike Button: എക്സിലും ഇഷ്ടകേടുകൾ അറിയിക്കാം...; യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബടൻ വരുന്നു

Elon Musk.

Published: 

14 Jul 2024 15:17 PM

ഇലോൺ മസ്‌കിൻ്റെ (Elon Musk) ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഉടൻ ഡിസ് ലൈക്ക് ബട്ടൻ (X Dislike Button) അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. യൂട്യൂബിന് സമാനമായ ഡിസ് ലൈക്ക് ബട്ടനായിരിക്കും എക്സിലും അവതരിപ്പിക്കുക. ഇതുവഴി എക്‌സിലെ പോസ്റ്റുകളോടും കമന്റുകളോടുമുള്ള എതിർപ്പും അനിഷ്ടവും അറിയിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. ട്വിറ്ററിനെ ഇലോൺ മസ്‌ക് ഏറ്റെടുത്തത് മുതൽ തന്നെ പ്ലാറ്റ്‌ഫോമിൽ ഡിസ്‌ലൈക്ക് ബട്ടൺ വരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഈ മാസം ആദ്യമാണ് ആരോൺ പെരിസ് എന്നയാളാണ് എക്‌സിന്റെ ഐഒഎസ് പതിപ്പിൻ്റെ കോഡിൽ ഡൗൺവോട്ട് ഫീച്ചർ സംബന്ധിച്ച സൂചനകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയത്. എന്നാൽ എക്‌സിലെ ഡൗൺ വോട്ട് ഐക്കൺ എങ്ങനെ ആയിരിക്കും എന്നതിൻ്റെ ചിത്രമാണ് ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒരു ഹാർട്ട് ഐക്കണാണ് എക്‌സിലെ ലൈക്ക് ബട്ടൻ. അതേസമയം ഇതിന് പകരം ഡൗൺവോട്ട് അഥവാ ഡിസ് ലൈക്ക് ബട്ടനായി ബ്രോക്കൻ ഹാർട്ട് ഐക്കണാണ് എക്സിൽ ഉപയോഗിച്ചിട്ടുള്ളത്.

ALSO READ: അന്യഗ്രഹജീവികളുണ്ടോ..? കണ്ടെത്താനുള്ള ദൗത്യവുമായി നാസ

ഈ ബട്ടനിൽ ക്ലിക്ക് ചെയ്യുമ്പോൾ, ‘ നിങ്ങൾ ഈ പോസ്റ്റ് ഡൗൺവോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ?’ എന്ന ചോദ്യം പോപ്പ് അപ്പ് ചെയ്യുമെന്നാണ് ആരോൺ പറയുന്നത്. ഇതിന് സ്ഥിരീകരണം നൽകരുന്നതോടെ ആ പോസ്റ്റിന് ഡൗൺവോട്ട് ചെയ്യാം. @P4mui എന്ന എക്‌സ് അക്കൗണ്ടിൽ ഡിസ് ലൈക്ക് ബട്ടണിന്റെ പ്രവർത്തനം കാണിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. യുഎസിലെ ടെന്നെസിയിലുള്ള മെംഫിസ് നഗരത്തിൽ പുതിയ ഫാക്ടറി സ്ഥാപിക്കാൻ ഇലോൺ മസ്‌കിന്റെ എക്‌സ് എഐ പദ്ധിതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

ഒരു ഭീമൻ സൂപ്പർ കംപ്യൂട്ടർ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എക്‌സ് എഐയുടെ ചാറ്റ്‌ബോട്ടുകളുടെയും മറ്റ് എഐ അധിഷ്ഠിത ടൂളുകളുടെയും പ്രവർത്തനത്തിന് ആവശ്യമായ കംപ്യൂട്ടിങ് ശക്തി ആർജിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. പുതിയ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് മുതൽ തന്നെ ടെന്നെസിയിലെ ഭരണകൂടവുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് സൂചനകൾ. മെംഫിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ