5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SpaceX Starship Rocket: വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറി; മസ്‌കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണം പരാജയം, ബൂസ്റ്റർ യന്ത്രകൈ പിടികൂടി

Elon Musk SpaceX Starship Rocket: വിക്ഷേപണത്തിൻ്റെ ഭാ​ഗമായി സ്റ്റാർഷിപ്പിന്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടാവുന്ന അപകടമൊഴിവാക്കുന്നതിന് മെക്‌സിക്കൻ കടലിന് മുകളിൽകൂടെ പോകേണ്ട ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിടുകയുണ്ടായി. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് സ്റ്റാർഷിപ്പ് ഏഴാം ഘട്ട പരീക്ഷണം. ടെക്സസിലെ സ്പേസ് എക്സിൻറെ ബൊക്കാ ചിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്.

SpaceX Starship Rocket: വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറി; മസ്‌കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണം പരാജയം, ബൂസ്റ്റർ യന്ത്രകൈ പിടികൂടി
Elon Musk Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 Jan 2025 16:17 PM

ടെക്സസ്: സ്പേസ് എക്സിൻറെ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിൻറെ ഏഴാം പരീക്ഷണം ഭാഗിക വിജയം. അമേരിക്കൻ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയാണ് സ്പേസ് എക്സ്. വ്യാഴാഴ്ച ടെക്‌സാസിൽ നിന്ന് വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിലാണ് മസ്കിൻ്റെ പ്രോട്ടോടൈപ്പ് ആകാശത്ത് വച്ച് തന്നെ തകർന്നത്. അതേസമയം സ്റ്റാർഷിപ്പിൻറെ ഭീമാകാരൻ ബൂസ്റ്റർ ഘട്ടത്തെ സ്പേസ് എക്സ് രണ്ടാമതും യന്ത്രക്കൈയിൽ (മെക്കാസില്ല) പിടികൂടി. 2025ലെ സ്റ്റാർഷിപ്പിൻറെ ആദ്യ പരീക്ഷണമെന്ന പ്രത്യേകതയും ഇതിനുണ്ട്.

വിക്ഷേപണത്തിൻ്റെ ഭാ​ഗമായി സ്റ്റാർഷിപ്പിന്റെ അവശിഷ്ടങ്ങൾ പതിച്ചുണ്ടാവുന്ന അപകടമൊഴിവാക്കുന്നതിന് മെക്‌സിക്കൻ കടലിന് മുകളിൽകൂടെ പോകേണ്ട ഏതാനും വിമാനങ്ങൾ വഴിതിരിച്ചുവിടുകയുണ്ടായി. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ് സ്റ്റാർഷിപ്പ് ഏഴാം ഘട്ട പരീക്ഷണം. ടെക്സസിലെ സ്പേസ് എക്സിൻറെ ബൊക്കാ ചിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ഈസ്റ്റേൺ സമയം വൈകിട്ട് 5.38നാണ് സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് കുതിച്ചുയർന്നത്.

വിക്ഷേപണത്തിന് എട്ട് മിനിറ്റിന് ശേഷം റോക്കറ്റിൻറെ മുകൾ ഭാഗമായുള്ള (ഷിപ്പ്) ബന്ധം കൺട്രോൾ റൂമിന് നഷ്‌ടമാവുകയും സ്റ്റാർഷിപ്പ് പൊട്ടിച്ചിതെറിച്ചെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം 20 നില കെട്ടിടത്തിൽ ഉയരമുള്ള ബൂസ്റ്റർ ഭാഗം മൊക്കാസില്ല എന്ന യന്ത്രകരങ്ങൾ പിടിച്ചെടുത്തു. സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ അതിൻ്റെ അവശിഷ്ടങ്ങൾ ബഹിരാകാശത്ത് ചിന്നിചിതറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

പരീക്ഷണം പരാജയമായതിന് പിന്നാലെ പ്രതികരണവുമായി സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക് രം​ഗത്തെത്തിയിരുന്നു. ജയം അനിശ്ചിതത്വത്തിലാണെങ്കിലും വിനോദം ഉറപ്പാണ് എന്നാണ് മസ്ക് ട്വീറ്റ്ചെയ്തത്. ഏകദേശം 400 അടി (121 മീറ്റർ) വലിപ്പമുള്ള വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമായാണ് സ്റ്റാർഷിപ്പിനെ കാണുന്നത്. സ്റ്റാർഷിപ്പ് അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ അടക്കം മസ്‌ക് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ സ്റ്റാർഷിപ്പ് വിക്ഷേപണവും പരാജയപ്പെട്ടിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയത്. സ്റ്റാർഷിപ്പ് വിക്ഷേപണങ്ങൾ ആദ്യമായി മസ്ക് ആരംഭിക്കുന്നത് 2023ലാണ്. ഏഴാമത്തെ പരീക്ഷണമായിരുന്നു ഇപ്പോൾ നടന്നത്. മനുഷ്യനെ ചന്ദ്രനിലേക്കും കാലക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാർഷിപ്പ്.