5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Elon Musk Hates Hashtags : ഹാഷ്ടാഗുകളോടുള്ള വെറുപ്പ് വ്യക്തമാക്കി മസ്‌ക്; ഉപയോഗിക്കുന്നത് നിര്‍ത്തൂവെന്ന് അഭ്യര്‍ത്ഥന; കാരണമെന്ത് ?

Elon Musk calls hashtags Ugly : എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കണോ, വേണ്ടയോ എന്ന ചോദ്യമുയര്‍ത്തിയ ഒരു ട്വീറ്റിനോട് പ്രതികരിക്കവെയാണ് മസ്‌ക് നിലപാട് ആവര്‍ത്തിച്ചത്. മസ്‌കിന്റെ നിലപാടിനോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ചിലര്‍ മസ്‌കിന്റെ നിലപാടിനെ പിന്തുണച്ചു

Elon Musk Hates Hashtags : ഹാഷ്ടാഗുകളോടുള്ള വെറുപ്പ് വ്യക്തമാക്കി മസ്‌ക്; ഉപയോഗിക്കുന്നത് നിര്‍ത്തൂവെന്ന് അഭ്യര്‍ത്ഥന; കാരണമെന്ത് ?
എലോണ്‍ മക്‌സ്Image Credit source: PTI
jayadevan-am
Jayadevan AM | Published: 21 Dec 2024 16:49 PM

ഹാഷ്ടാഗ് എന്താണ്, അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് ഡിജിറ്റല്‍ കാലത്ത് അധികം വിശദീകരണം ആവശ്യമില്ല. സമൂഹമാധ്യമങ്ങളില്‍ എന്തിനും ഏതിനും ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. പോസ്റ്റുകള്‍ കൂടുതല്‍ റീച്ച് നേടുക എന്നതാണ് ഇതിലൂടെ പലരും ലക്ഷ്യമിടുന്നതും.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ട്രെന്‍ഡിങായ വിഷയം ഏതെന്ന് നിശ്ചയിക്കുന്നത് ഹാഷ്ടാഗുകളാണ്. ഏറ്റവും കൂടുതല്‍ ഹാഷ്ടാഗുകള്‍ ഏത് വിഷയത്തിലാണോ ഉപയോഗിച്ചിരിക്കുന്നത്, എങ്കില്‍ അതു തന്നെയാണ് ട്രെന്‍ഡിങും. എല്ലാ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും എക്‌സി(പഴയ ട്വിറ്ററില്‍)ലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്.

ഒരു മെറ്റാഡാറ്റ ടാഗാണ് ഹാഷ്ടാഗ്. # എന്ന ചിഹ്നത്തില്‍ ഇത് ആരംഭിക്കുന്നു. സ്‌പേസില്ലാതെ ഒറ്റ വാക്കായാണ് ഹാഷ്ടാഗുകള്‍ നല്‍ക്കുന്നത്. അക്കങ്ങളോ, അക്ഷരങ്ങളോ അല്ലാതെ മറ്റ് ചിഹ്നങ്ങള്‍ ഹാഷ്ടാഗില്‍ ഉള്‍പ്പെടുത്താറില്ല. ഏതെങ്കിലും ഒരു ഹാഷ്ടാഗ് സര്‍ച്ച് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കുറിപ്പുകള്‍ കാണാന്‍ സാധിക്കും. കായികം, സിനിമ, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സാധാരണമാണ്.

ക്രിസ് മെസിന തുടങ്ങിവച്ചു

അമേരിക്കന്‍ ബ്ലോഗറും പ്രൊഡക്ട് കണ്‍സള്‍ട്ടന്റുമായിരുന്ന ക്രിസ്റ്റഫര്‍ റീവ്‌സ് മെസിന(ക്രിസ് മെസിന)യാണ് ഹാഷ്ടാഗിന് തുടക്കമിട്ടത്. #barcamp ആയിരുന്ന ആദ്യത്തെ ഹാഷ്ടാഗ്. 2007ലാണ് മെസിന ഈ ഹാഷ്ടാഗ് പങ്കുവച്ചത്. എന്നാല്‍ ഹാഷ്ടാഗുകളോട് തുടക്കം മുതലേ ട്വിറ്റര്‍ അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഹാഷ്ടാഗിന്റെ ഉപയോഗം പിന്നീട് വ്യാപകമായി. അപ്രസക്തമായ ട്വീറ്റുകളില്‍ പോലും ഹാഷ്ടാഗുകള്‍ കടന്നുകൂടി. ഓരോ വിഷയങ്ങളിലും ഇന്ത്യയിലും ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങാണ്.

Read Also : ജിമെയിലിനെ ‘വെട്ടാന്‍’ എക്‌സ് മെയില്‍ ? മസ്‌കിന്റെ കളികള്‍ കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ

ഇന്ത്യയില്‍ ഹാഷ്ടാഗുകള്‍

മറ്റേത് രാജ്യത്തെയും പോലെ ഇന്ത്യയിലും ഹാഷ്ടാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും കായികരംഗത്ത് ഒരു താരം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴോ, അല്ലെങ്കില്‍ നിരാശപ്പെടുത്തുമ്പോഴോ ആ വ്യക്തിയുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ ട്രെന്‍ഡിങ് ആകാറുണ്ട്. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ അതുമായി ബന്ധപ്പെട്ടതാകാം ഹാഷ്ടാഗ്. ബെംഗളൂരുവില്‍ ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ ‘ജസ്റ്റിസ് ഫോര്‍ അതുല്‍ സുഭാഷ്’ എന്ന ഹാഷ്ടാഗ് വൈറലായിരുന്നു. ഏതാനും ദിവസം മുമ്പ് രവിചന്ദ്രന്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ താരവുമായി ബന്ധപ്പെട്ട് നിരവധി ഹാഷ്ടാഗുകള്‍ ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു.

ഹാഷ്ടാഗ് വെറുത്ത് മസ്‌ക്

ഹാഷ്ടാഗുകളോട് തനിക്ക് വെറുപ്പാണെന്ന് എക്‌സ് സിഇഒ എലോണ്‍ മക്‌സ് കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയതാണ്. ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസവും മസ്‌ക് ആവശ്യപ്പെട്ടു. സിസ്റ്റത്തിന് അത് ഇനി ആവശ്യമില്ലെന്നും, ഇത് വൃത്തികെട്ടതായാണ് കാണുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എക്‌സില്‍ ഹാഷ്ടാഗുകള്‍ ഉപയോഗിക്കണോ, വേണ്ടയോ എന്ന ചോദ്യമുയര്‍ത്തിയ ഒരു ട്വീറ്റിനോട് പ്രതികരിക്കവെയാണ് മസ്‌ക് നിലപാട് ആവര്‍ത്തിച്ചത്. മസ്‌കിന്റെ നിലപാടിനോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ചിലര്‍ മസ്‌കിന്റെ നിലപാടിനെ പിന്തുണച്ചു. ഹാഷ്ടാഗുകള്‍ കാലഹരണപ്പെട്ടതാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മറ്റു ചിലരാകട്ടെ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നതിനെ അനുകൂലിച്ചു. ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നത് വഴി തങ്ങള്‍ക്ക് ആവശ്യമായ ട്വീറ്റുകള്‍ പെട്ടെന്ന് കണ്ടെത്താനാകുമെന്നായിരുന്നു ഇവരുടെ വാദം.