Earthquake Alert : നിങ്ങളുടെ സ്മാർട്ട്‌ഫോണിന് ഭൂമികുലുക്കം പോലും അറിയാം; ഈ അലർട്ട് സെറ്റ് ചെയ്യാം
Earthquake Alert in Android Phone: ഭൂമികുലുക്ക മുന്നറിയിപ്പുകൾ നൽകുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് 15-ൽ ഒരു ഭൂകമ്പ ഡിറ്റക്ടർ കൊണ്ടു വന്നിരുന്നു. ഇത് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഭൂകമ്പം ഉണ്ടായാലും അറിയാൻ സാധിക്കും എന്ന് നിങ്ങൾക്ക് എത്ര പേർക്ക് അറിയാം. ഭൂകമ്പങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നതിനാൽ, ഭൂകമ്പം സംഭവിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഉടനടി മുന്നറിയിപ്പ് നൽകാൻ ആൻഡ്രോയിഡ് ഫോണുകൾക്കായി പ്രത്യേക ഫീച്ചർ അവതരിപ്പിച്ചിരുന്നു. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ പരിശോധിക്കാം.
ഭൂകമ്പ ഡിറ്റക്ടർ
ഭൂമികുലുക്ക മുന്നറിയിപ്പുകൾ നൽകുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് 15-ൽ ഒരു ഭൂകമ്പ ഡിറ്റക്ടർ കൊണ്ടു വന്നിരുന്നു. ഇത് ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ലഭ്യമാണ്. ഇത് ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ, ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ തത്സമയ ഭൂമികുലുക്ക മുന്നറിയിപ്പുകൾ ലഭിക്കും എന്നതാണ് പ്രത്യേകത. എന്നാൽ തീവ്രത കുറവുള്ള ചലനങ്ങൾ ഇതിൽ അറിയാൻ സാധിക്കില്ല.
ഭൂകമ്പ മുന്നറിയിപ്പ് എങ്ങനെ ഫോണിൽ ആക്ടിവേറ്റ് ചെയ്യാം
നിങ്ങളുടെ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നതാണെന്ന് ആദ്യം ഉറപ്പാക്കുകയാണ് വേണ്ടത്. ഗൂഗിൾ പിക്സൽ, സാംസങ്, വൺപ്ലസ് എന്നിവയിൽ നിന്നുള്ള തിരഞ്ഞെടുത്ത ഫോണുകളിൽ മുന്നറിയിപ്പ് ലഭ്യമാകും.
എങ്ങിനെ ഫോണിൽ ആക്ടിവേറ്റ് ചെയ്യാം
1. ഫോണിൽ സെറ്റിംഗ്സ് തുറക്കുക
2. സേഫ്റ്റി എമർജൻസിയിൽ ക്ലിക്ക് ചെയ്യുക
3. ഇവിടെ ഭൂകമ്പ മുന്നറിയിപ്പ് സെലക്ട് ചെയ്യുക
4. ഫീച്ചർ ആക്ടിവേറ്റ് ചെയ്യുക.
എങ്ങനെ പ്രവർത്തിക്കും
ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ആക്‌സിലറോമീറ്റർ സെൻസർ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഒരു സീസ്മോമീറ്റർ (ഭൂകമ്പ കണ്ടെത്തൽ യന്ത്രം) പോലെ പ്രവർത്തിക്കുന്ന ഒന്നാണ്. ഭൂകമ്പ വൈബ്രേഷനുകൾ കണ്ടെത്തി ഉപയോക്താവിന് തൽക്ഷണ മുന്നറിയിപ്പ് അയയ്ക്കുന്നു. ഭൂചലനം രൂക്ഷമാകുമ്പോൾ ഉപയോക്താക്കൾക്ക് അലേർട്ടുകൾ ലഭിക്കുമെന്ന് ഗൂഗിൾ വിശദീകരിക്കുന്നു. ഈ മുൻകൂർ മുന്നറിയിപ്പ് സംവിധാനം ആളുകളെ സുരക്ഷിതമായ സ്ഥലം കണ്ടെത്താനും ജീവൻ രക്ഷിക്കാനും സഹായിക്കും.