G3 ATLAS: ധൂമകേതുവിനെ കാത്ത് ബഹിരാകാശ ഗവേഷകർ; 160,000 വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ കാഴ്ച്ച
Comet G3 ATLAS: കോമറ്റ് ജി3 അറ്റ്‌ലസ് (C/2024) എന്ന വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്ന ദിവസം കൂടിയാണിത്. തിളക്കം കൊണ്ട് വ്യാഴത്തെയും ശുക്രനെയും ജി3 അറ്റ്‌ലസ് വാൽനക്ഷത്രം പിന്നിലാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ ഭൂമിയിൽ നിന്ന് കാണാനാവുന്ന ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് ധൂമകേതുവിനെ കാണാൻ പ്രയാസമാണെന്നാണ് ഗവേഷകർ പറയുന്നത്.
സാൻറിയാഗോ: ആകാശത്ത് അപൂർവ കാഴ്ച്ച കാണാൻ ഒരുങ്ങിയിരിക്കുകയാണ് ബഹിരാകാശ ഗവേഷകർ. വാനനിരീക്ഷകർക്ക് ഇനി ഇങ്ങനൊരു അവസരം ജീവിതത്തിൽ ലഭിക്കില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രത്തെ കാണാനാണ് ഇന്ന് അവസരമൊരുങ്ങുന്നത്. 160,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ കാഴ്ച്ചയാണിത്. അതിനാൽ വളരെ ആകാംക്ഷയോടെയാണ് വാനനിരീക്ഷകർ ഈ ധൂമകേതുവിനെ കാത്തിരിക്കുന്നത്.
സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഇവ പ്രദർശിപ്പിക്കുക കോമയോ വാലോ പോലെയിരിക്കുന്ന ഭാഗവും മാത്രവുമായിരിക്കും. ഇത്തരം ബഹിരാകാശ വസ്തുക്കളെയാണ് ധൂമകേതു എന്ന് വിളിക്കുന്നത്. കോമറ്റ് ജി3 അറ്റ്‌ലസ് (C/2024) എന്ന വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്ന ദിവസം കൂടിയാണിത്. തിളക്കം കൊണ്ട് വ്യാഴത്തെയും ശുക്രനെയും ജി3 അറ്റ്‌ലസ് വാൽനക്ഷത്രം പിന്നിലാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ ഭൂമിയിൽ നിന്ന് കാണാനാവുന്ന ഗ്രഹങ്ങളാണ് വ്യാഴവും ശുക്രനും.
2024 ഏപ്രിൽ അഞ്ചിന് ചിലിയിലെ അറ്റ്‌ലസ് ദൂരദർശിനിയാണ് കോമറ്റ് ജി3യെ ആദ്യമായി കണ്ടെത്തിയത്. അന്ന് ഇതിന് ഭൂമിയിൽ നിന്ന് 655 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു സ്ഥാനം. +19 മാഗ്നിറ്റ്യൂഡിലായിരുന്നു ഈ വാൽനക്ഷത്രത്തിൻറെ സ്ഥാനം. കണ്ടെത്താൻ ഏറ്റവും പ്രയാസമുള്ളവയാണിത്. ഇതിൻ്റെ പ്രത്യേകത എന്തെന്നാൽ ഈ ജി3 അറ്റ്‌ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷമെടുക്കും. അതിനാൽ തന്നെ ഇനി ഈ ധൂമകേതുവിനെ കാണമെങ്കിൽ ഇത്രയധികം വർഷംവേണ്ടിവരും.
അതുകൊണ്ട് തന്നെ ഇന്നത്തെ ആകാശക്കാഴ്‌ച വാനനിരീക്ഷരെ സംബന്ധിച്ച് അത്യപൂർവ വിസ്‌മയങ്ങളിൽ ഒന്നാണ്. ഇന്ന് ഈ കോമറ്റ് ജി3 അറ്റ്ലസ് വാൽനക്ഷത്രത്തെ കാണുമ്പോൾ ഇത് സൂര്യോപരിതലത്തിന് 8.7 ദശലക്ഷം മൈൽ മാത്രമാണ് അടുത്തെത്തുന്നത്. ഭൂമി ഇതിനേക്കാൾ പതിൻമടങ്ങ് അകലത്തിലാണ് സൂര്യനെ വലംവെക്കുന്നത്. സാധാരണയായി വാൽനക്ഷത്രങ്ങൾ സൂര്യന് അടുത്ത് എത്താറില്ല. അതിനാൽ സൂര്യനിൽ നിന്ന് ഈ വാൽനക്ഷത്രം അതിജീവിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുയരുന്നുണ്ട്.
എന്നാൽ സൂര്യൻ്റെ അടുത്തേക്ക് എത്തുമെന്നതിനാൽ കോമറ്റ് ജി3യ്ക്ക് തിളക്കവുമേറാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് ധൂമകേതുവിനെ കാണാൻ പ്രയാസമാണെന്നാണ് ഗവേഷകർ പറയുന്നത്. എന്തായാലും നിലവിൽ ദൂരദർശിനികളുടെ സഹായത്തോടെ ബഹിരാകാശ ശാസ്ത്രജ്ഞർ കോമറ്റ് ജി3 അറ്റ്‌ലസിനെ നിരീക്ഷിച്ചുവരികയാണ്.