5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cherenkov Telescope: അമ്പമ്പോ…! ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിൽ; ഉയരത്തിലും റെക്കോർഡ്

Cherenkov Telescope ​In Ladakh: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗാമ-റേ ദൂരദർശിനി കൂടിയാണിതെന്ന് അധികൃതർ പറഞ്ഞു. ഇതെല്ലാകൂടാതെ സമുദ്രനിരപ്പിൽ നിന്ന് 4,300 മീറ്റർ ഉയരത്തിലുള്ള ഈ ടെലസ്കോപ്പ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചെറ്യെൻ‌കോഫ് ദൂരദർശി എന്ന റെക്കോർഡിനും ഉടമയാണ്.

Cherenkov Telescope: അമ്പമ്പോ…! ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിൽ; ഉയരത്തിലും റെക്കോർഡ്
ലഡാക്കിൽ സ്ഥാപിച്ച ഗാമ-റേ ദൂരദർശിനി. (​Image Credits: TV9 Bharatvarsh)
neethu-vijayan
Neethu Vijayan | Published: 10 Oct 2024 20:49 PM

ലഡാക്ക്: ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിലുള്ളതുമായ ഗാമ-റേ ദൂരദർശിനി (Cherenkov Telescope) ഇന്ത്യയിലെ ലഡാക്കിൽ. ലഡാക്കിലെ ഹാൻലെയിൽ ഇന്ത്യയുടെ മേസ് (മേജർ അറ്റ്‌മോസ്ഫെറിക് ചെറ്യെൻ‌കോഫ് എക്‌സ്‌പെരിമെൻറ് ടെലിസ്‌കോപ്പ്) ഒബ്‌സർവേറ്ററി ആണവോർജ വകുപ്പ് സെക്രട്ടറി ഡോ. അജിത് കുമാർ മൊഹന്തി ഒക്ടോബർ നാലിനാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ലഡാക്കിലെ ഗാമ-റേ ടെലസ്കോപ്പ് ജ്യോതിശാസ്ത്രം, കോസ്‌മിക്-റേ പഠനം എന്നിവയിൽ ഇന്ത്യയുടെ നിർണായക നാഴികക്കല്ലാണ്. കൂടാതെ ലഡാക്കിലെ മേസ് (MACE) ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ടെലസ്‌കോപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗാമ-റേ ദൂരദർശിനി കൂടിയാണിതെന്ന് അധികൃതർ പറഞ്ഞു. ഇതെല്ലാകൂടാതെ സമുദ്രനിരപ്പിൽ നിന്ന് 4,300 മീറ്റർ ഉയരത്തിലുള്ള ഈ ടെലസ്കോപ്പ് ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചെറ്യെൻ‌കോഫ് ദൂരദർശി എന്ന റെക്കോർഡിനും ഉടമയാണ്.

ALSO READ: ഫോൺ നഷ്ടമായാലും വിവരങ്ങൾ സേഫ്; ട്രിപ്പിൾ സുരക്ഷയുമായി ​ഗൂ​ഗിൾ

ഭാഭാ ആറ്റോമിക് റിസർച്ച് സെൻററും ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സഹകരിച്ചാണ് ഹാൻലെയിൽ ടെലസ്കോപ്പ് ഈ ചെറ്യെൻ‌കോഫ് ദൂരദർശി നിർമിച്ചത്. മറ്റ് ഇന്ത്യൻ സംരംഭകരും ഈ ടെലസ്കോപ്പിൻറെ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. മേസ് ടെലസ്കോപ്പ് നിർമിക്കാൻ പ്രയത്നിച്ചവരെ ഉദ്ഘാടനത്തിനെത്തിയ ഡോ. അജിത് കുമാർ മൊഹന്തി അഭിനന്ദിച്ചു.

ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ കുതിപ്പുചാട്ടത്തിന് ഇത് വഴിവെക്കും എന്നാണ് പ്രതീക്ഷ. ഗാമാ രശ്‌മികൾ, സൂപ്പർനോവകൾ, തമോഗർത്തങ്ങൾ തുടങ്ങി പ്രപഞ്ചത്തിൻറെ അഗാധ പഠനത്തിന് മേസ് ദൂരദർശിനി വഴിയൊരുക്കുകയും ചെയ്യും. 21 മീറ്റർ വ്യാസമുള്ള ടെലസ്കോപ്പിന് 180 ടൺ ഭാരമാണുള്ളത്. ദൂരദർശിനിയുടെ റിഫ്ലക്ടർ സർഫേസിന് 356 സ്ക്വയർ മീറ്റർ വിസ്‌തൃതിയാണ് കണക്കാക്കുന്നത്. 68 ക്യാമറ മൊഡ്യൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 200 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഗാമ-റേ രശ്മികൾ തിരിച്ചറിയാൻ ഇവയ്ക്ക് കഴിവുണ്ട്.