5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Cheap Plan: 395 രൂപയ്ക്ക് അൺലിമിറ്റഡ് 5G കിടിലൻ ജിയോ പ്ലാൻ ഇതാ

Jio 395 plan for 84 days : 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണിത്. മൈ ജിയോ ആപ്പ് വഴി മാത്രമെ നിങ്ങൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കുകയുള്ളു.

Jio Cheap Plan: 395 രൂപയ്ക്ക് അൺലിമിറ്റഡ് 5G കിടിലൻ ജിയോ പ്ലാൻ ഇതാ
Jio down: Thousands of users unable to access mobile internet
arun-nair
Arun Nair | Updated On: 31 May 2024 18:33 PM

നിങ്ങളുടെ പ്രദേശത്ത് ഇപ്പോൾ 5G കിട്ടി തുടങ്ങിയോ? ഇല്ലെങ്കിൽ ഒരു കിടിലൻ പ്ലാൻ ഇതാ ജിയോ മുന്നോട്ട് വെക്കുന്നുണ്ട്. ഡാറ്റ ഉപയോഗം കുറവുള്ള ഉപയോക്താക്കൾക്കായുള്ളതാണ് ഇത്. അൺലിമിറ്റഡ് കോളിംഗ് സേവനങ്ങൾ നിങ്ങൾക്കിവിടെ നിന്നും ലഭിക്കും. അതു കൊണ്ട് തന്നെ പോക്കറ്റിലൊതുങ്ങുന്ന പ്ലാനുകളിൽ ഒന്നായിരിക്കും നിങ്ങൾക്കിത്.

ഇപ്പോൾ പറഞ്ഞു വരുന്നത് 395 രൂപയുടെ ജിയോ പ്ലാനിനെ പറ്റിയാണ്. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണിത്. മൈ ജിയോ ആപ്പ് വഴി മാത്രമെ നിങ്ങൾക്ക് ഈ പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കികയുള്ളു. അതു കൊണ്ട് തന്നെ ഈ പ്ലാൻ എല്ലാവർക്കും ലഭിക്കില്ല.

ഈ ആനുകൂല്യങ്ങളും

395 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് ഏകദേശം 3 മാസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. നൽകുന്നു. ഇക്കാലയളവിലെ ജിയോയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ കൂടിയാണിത്, ഈ പ്ലാനിൽ നിങ്ങൾക്ക് ആകെ 6 ജിബി ഡാറ്റ ലഭിക്കും. ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 1000 എസ്എംഎസ് അയക്കാനുള്ള സൗകര്യംവും നിങ്ങൾക്ക് ലഭിക്കും. ഇതോടൊപ്പം ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിൽ ലഭിക്കും.

ഈ പ്ലാനിലെ 6 ജിബി ഡാറ്റ ആകെ 84 ദിവസത്തേക്കാണ്. നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് മുഴുവൻ 6 ജിബി ഡാറ്റയും പൂർത്തിയാക്കാം, നിങ്ങൾക്ക് ഡാറ്റ ആവശ്യമുള്ളപ്പോൾ, ജിയോയുടെ ഡാറ്റ ആഡ്-ഓൺ പ്ലാൻ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാം. നിങ്ങൾക്ക് വീട്ടിൽ ഒരു വൈ-ഫൈ കണക്ഷൻ ഉണ്ടെങ്കിൽ ഇതൊരു വലിയ മുതൽക്കൂട്ടായിരിക്കും.

എങ്ങനെ റീചാർജ് ചെയ്യാം

Paytm, PhonePe പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നിങ്ങൾക്ക് ഈ പ്ലാൻ വഴി റീചാർജ് ചെയ്യാൻ കാണാനാകില്ല. പകരം മൈ ജിയോ ആപ്പ് ഡൗൺലോഡ് ചെയ്ത് ആപ്പിൽ ലോഗിൻ ചെയ്താൽ നിങ്ങൾക്ക് 395 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യാം.