ChatGPT: ഡോക്ടർമാർക്കും മുൻപ് അപൂർവ കിഡ്നി രോഗം കണ്ടെത്തി ചാറ്റ് ജിപിടി; ജീവൻ രക്ഷിച്ചത് എഐ എന്ന് യുവാവ്

ChatGPT Diagnosed Kidney Disease: ഡോക്ടർമാർ കണ്ടെത്തുന്നതിന് മുൻപ് ചാറ്റ് ജിപിടി തൻ്റെ അപൂർവ വൃക്കരോഗം കണ്ടെത്തിയെന്ന അവകാശവാദവുമായി റെഡ്ഡിറ്റ് യൂസർ. ചാറ്റ് ജിപിടിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ചേർന്ന് തൻ്റെ ജീവൻ രക്ഷിച്ചു എന്നും യുവാവ് കുറിച്ചു.

ChatGPT: ഡോക്ടർമാർക്കും മുൻപ് അപൂർവ കിഡ്നി രോഗം കണ്ടെത്തി ചാറ്റ് ജിപിടി; ജീവൻ രക്ഷിച്ചത് എഐ എന്ന് യുവാവ്

ചാറ്റ്ജിപിടി

Published: 

21 Jan 2025 10:01 AM

ഡോക്ടർമാർക്കും മുൻപ് അപൂർവ കിഡ്നി രോഗം കണ്ടെത്തി എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി. തൻ്റെ ജീവൻ രക്ഷിച്ചത് ചാറ്റ് ജിപിടിയും എഐയും ആണെന്ന് റെഡിറ്റിലൂടെയാണ് ഒരു യൂസർ അവകാശപ്പെട്ടത്. ആരോഗ്യവിദഗ്ധരെക്കാൾ മുൻപ് അപൂർവ വൃക്കരോഗം കണ്ടെത്താൻ ചാറ്റ് ജിപിടിയ്ക്ക് സാധിച്ചെന്നും അതുവഴി വൃക്കകൾ നശിയ്ക്കുന്നതിൽ നിന്ന് തന്നെ രക്ഷിച്ചു എന്നും ഇയാൾ റെഡ്ഡിറ്റിൽ കുറിച്ചു.

ഒരു സാധാരണ വർക്കൗട്ടിന് ശേഷമാണ് തൻ്റെ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് യുവാവ് പറയുന്നു. “ഒരാഴ്ചയ്ക്ക് മുൻപ്, ഞാൻ വർക്ക് ചെയ്യുകയായിരുന്നു. ഒരു സാധാരണ വർക്കൗട്ടായിരുന്നു. അത്ര മാരകമൊന്നും ആയിരുന്നില്ല. പുഷപ്പുകൾ,സ്ക്വാറ്റ്സ്, പ്ലാങ്ക്സ് തുടങ്ങിയവയൊക്കെയാണ് ചെയ്തത്. എന്നാൽ, ഉറക്കമെഴുന്നേറ്റപ്പോൾ എന്നെ ബസ് ഇടിച്ചതുപോലെ തോന്നി. ദിവസങ്ങളോളം വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഇതോടെയാണ് ഇക്കാര്യം ചാറ്റ് ജിപിടിയോട് ചോദിക്കാൻ തീരുമാനിച്ചത്. രോഗലക്ഷണങ്ങൾ ചാറ്റ് ജിപിടിയെ അറിയിച്ചു. ഒരു അപൂർവ വൃക്കരോഗമാണെന്നും ചാറ്റ് ജിപിടി പറഞ്ഞു. ഉടൻ തന്നെ ഡോക്ടറെ കാണാനായിരുന്നു ചാറ്റ് ജിപിടിയുടെ നിർദ്ദേശം.”- യുവാവ് കുറിച്ചു.

Also Read : TikTok Restores US Services: ‘ട്രംപിന് നന്ദി’; യുഎസിൽ ടിക് ടോക്ക് സേവനങ്ങൾ പുനഃസ്ഥാപിച്ചു

കൂടുതൽ ഗവേഷണം നടത്തിയ യുവാവ് ഒടുവിൽ ഡോക്ടറെ കാണാൻ തന്നെ തീരുമാനിച്ചു. പിന്നാലെ നടത്തിയ ലാബ് ടെസ്റ്റിൽ ചാറ്റ് ജിപിടി പറഞ്ഞ രോഗം സ്ഥിരീകരിച്ചു. പരിശോധനയിൽ മസിലുകൾ തകർന്ന് വൃക്കയിൽ പ്രോട്ടീൻ അടിഞ്ഞുകൂടുന്നതാണ് കാരണമെന്ന് കണ്ടു. ഉടൻ തന്നെ യുവാവ് ആശുപത്രിയിൽ അഡ്മിറ്റായി. ഒരാഴ്ചയാണ് ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. തുടർന്നും ലാബ് റിസൽട്ടിൻ്റെ വ്യക്തതകളറിയാൻ യുവാവ് ചാറ്റ് ജിപിടിയെത്തന്നെയാണ് ആശ്രയിച്ചത്. ഡോക്ടർമാർ പറയും മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായെന്ന് യുവാവ് പറയുന്നു. ഡോക്ടർമാർ അസുഖം മനസിലാക്കും മുൻപ് തന്നെ തനിക്ക് അസുഖമെന്താണെന്ന് മനസിയി. അതുകൊണ്ട് തന്നെ എത്രയും വേഗം ചികിത്സ തേടാൻ കഴിഞ്ഞു. ചാറ്റ് ജിപിടിയാണ് തൻ്റെ ജീവൻ രക്ഷിച്ചതെന്നും യുവാവ് കുറിച്ചു.

ടിക് ടോക്ക് ഈസ് ബാക്ക്!
അമേരിക്കയിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. പുതുതായി പ്രസിഡൻ്റായ ഡൊണാൾട് ട്രംപാണ് ബൈഡൻ സർക്കാർ ഏർപ്പെടുത്തിയ നിരോധനം നീക്കിയത്. മുൻ സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് ടിക് ടോക് ഞായറാഴ്ച പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ നിരോധനം നീക്കിയതോടെ മരവിപ്പിച്ച സേവനങ്ങൾ വീണ്ടും പുനഃസ്ഥാപിക്കുകയാണ്.

ടിക് ടോക്കിനെ സംരക്ഷിക്കുകയല്ലാതെ മറ്റ് വഴികളില്ല എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിൻ്റെ തീരുമാനം. അതേസമയം, കമ്പനിക്ക് ഇനി രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ 50 ശതമാനം ഉടമസ്ഥത അമേരിക്കയ്ക്ക് നൽകണമെന്ന നിബന്ധന ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. നിബന്ധനകളനുസരിച്ച് കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ടിക് ടോക്കിന് 90 ദിവസത്തെ കാലാവധി നീട്ടിനൽകുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ,ടിക് ടോക്കിന്റെ സേവനം പുനഃസ്ഥാപിക്കുന്നതിനെതിരെ റിപബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം എതിർപ്പുകളുണ്ട്. ഇത് വകവെക്കാതെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. പ്രഖ്യാപനം തിരിച്ചടിയാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ഇടയ്ക്കിടെ മുടിയില്‍ തൊട്ട് കഷണ്ടിയാകല്ലേ!
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ