5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Canva Down: എഡിറ്റിങ്ങ്, ഗ്രാഫിക്സ് പ്ലാറ്റ് ഫോമായ ക്യാൻവ ആഗോളതലത്തിൽ പണിമുടക്കി

Canva Services Down: സർവ്വീസുകൾ പുനസ്ഥാപിച്ചെന്ന് ക്യാൻവ ട്വീറ്റ് ചെയ്യുന്നുണ്ട്. ഏഷ്യൻ റീജിയണിലുള്ള മിക്കവാറും യൂസർമാർക്കും ഇപ്പോൾ ക്യാൻവ സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്

Canva Down: എഡിറ്റിങ്ങ്, ഗ്രാഫിക്സ് പ്ലാറ്റ് ഫോമായ ക്യാൻവ ആഗോളതലത്തിൽ പണിമുടക്കി
Canva DownImage Credit source: Social Media
arun-nair
Arun Nair | Published: 25 Feb 2025 12:17 PM

എഡിറ്റിങ്ങ്, ഗ്രാഫിക്സ് പ്ലാറ്റ് ഫോമായ ക്യാൻവ പ്രവർത്തന രഹിതം. ആഗോളതലത്തിൽ ഒരു ഡിവൈസുകളിലും ക്യാൻവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എപ്പോൾ മുതലാണ് പ്രശ്നം ആരംഭിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നിരവധി യൂസർമാരാണ് തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം ട്വിറ്ററിലും വിവിധ സോഷ്യൽ മീഡിയകളിലും പങ്ക് വെക്കുന്നത്. കോപ്പി ചെയ്ത് ടെമ്പ്ലേറ്റിലേക്ക് പേസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ യഥാക്രമം ലോഡാവാൻ താമസം വരികയും ടെമ്പ്ലേറ്റ് ഏറർ ആവുകയും ചെയ്യുന്നതായിരുന്നു പ്രശ്നം. മാത്രമല്ല ക്യാൻവയുടെ പെയിഡ് വേർഷൻ ഉപയോഗിക്കുന്നവർ പ്രീമിയം അംഗങ്ങളെല്ലെന്ന് കാണിക്കുകയും പ്രീമിയം സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്തിരുന്നു.

സർവ്വീസുകൾ തിരിച്ചെത്തി

3 മണിക്കൂറിനുള്ളിൽ തന്നെ സർവ്വീസുകൾ പുനസ്ഥാപിച്ചെന്ന് ക്യാൻവ ട്വീറ്റ് ചെയ്യുന്നുണ്ട്. ഏഷ്യൻ റീജിയണിലുള്ള മിക്കവാറും യൂസർമാർക്കും ഇപ്പോൾ ക്യാൻവയുടെ സേവനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.  ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്ന യൂസർമാരോട് അവരവരുടെ ക്യാഷെ ക്ലിയർ ചെയ്ത് വീണ്ടും ലോഗിൻ ചെയ്യാൻ ക്യാൻവ ആവശ്യപ്പെടുന്നുണ്ട്.

 

എന്താണ് ക്യാൻവ

മറ്റുള്ള ഡിസൈനിങ്ങ് സോഫ്റ്റ്വെയറുകളിൽ നിന്നു വ്യത്യസ്തമായൊരു ഒരു ഓൺലൈൻ ഡിസൈൻ ടൂളാണ് കാൻവ. ലളിതമായ യൂസർ ഇന്റർഫേസും, വൈവിധ്യമാർന്ന ടെംപ്ലേറ്റുകളും, ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഫീച്ചറുകളും ഇതിലുണ്ട്. ഗ്രാഫിക് ഡിസൈനിൽ മുൻപരിചയമില്ലാത്തവർക്കുപോലും പ്രൊഫഷണൽ നിലവാരത്തിലുള്ള ഡിസൈനുകൾ കാൻവ ഉപയോഗിച്ച് നിർമ്മിക്കാനാകും. എന്നതാണ് പ്രത്യേകത.

കാൻവയുടെ ഉപയോഗം

ആകർഷകമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിക്കാൻ കാൻവ സഹായിക്കുന്നു. പ്രൊഫഷണൽ പ്രസന്റേഷനുകൾ തയ്യാറാക്കാൻ പരിപാടികൾക്കും ഉത്പന്നങ്ങൾക്കും വേണ്ടി പോസ്റ്ററുകളും ഫ്ലയറുകളും ഉണ്ടാക്കാം. ലളിതമായ ലോഗോകൾ രൂപകൽപ്പന ചെയ്യാം
വ്യക്തിഗത ആവശ്യങ്ങൾ: ഇൻവിറ്റേഷൻ കാർഡുകൾ, ഫോട്ടോ കൊളാഷുകൾ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങൾക്കും കാൻവ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്.  ഓസ്ട്രേലിയൻ മൾട്ടിനാഷണൽ സോഫ്റ്റ്വെയർ കമ്പനിയാണ് ക്യാൻവയുടെ ഉടമസ്ഥർ. ഇന്ത്യയിലടക്കം നിരവധി ഉപഭോക്താക്കളുള്ള പ്ലാറ്റ്ഫോമാണ് ക്യാൻവയ്ക്കുള്ളത്.