Samsung Galaxy S23 FE Offer: 15,000 രൂപയോ?! സാംസങ് ഗ്യാലക്സി എസ്23 എഫ്ഇ-ക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പൻ വില കുറവ്
Flipkart Samsung Galaxy S23 FE Offer : നിലവിൽ 30,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് എട്ട് ജിബി റാമം 128 ജിബി ഇൻ്റേണൽ സ്പേസുമുള്ള സാംസങ് ഗ്യാലക്സി എസ്23 എഫ്ഇ ഫോൺ വിൽക്കുന്നത്. 256 ജിബി വേരിയൻ്റിൻ്റെ വില 33,999 രൂപയാണ്.
നിലവിൽ നല്ലൊരു സ്മാർട്ട് ഫോൺ വാങ്ങണമെങ്കിൽ കുറഞ്ഞത് 30,000 രൂപയെങ്കിലും ചിലവാക്കേണ്ടി വരും. കുറഞ്ഞ വിലയ്ക്ക് ഫോൺ എടുക്കുകയാണെങ്കിൽ ആ ഫോണുകൾ കാര്യമായ പ്രകടനം കാഴ്ചവെക്കാറുമില്ല. 30,000 റേഞ്ചിൽ വരുന്ന സാംസങ്ങിൻ്റെ മികച്ച ഒരു ഫോൺ ആണ് സാംസങ് ഗ്യാലക്സി എസ്23 എഫ്ഇ. എക്സിനോസ് 2200 പ്രൊസെസ്സറും എട്ട് ജിബി റാമും 128ജിബി റോമുമിള്ള ഫോണിൻ്റെ ഫ്ലിപ്പ്കാർട്ടിലെ വില 30,999 രൂപയാണ്. 256 വേരിയൻ്റ് ഫോണിൻ്റെ വില 33,999 രൂപയാണ്. എന്നാൽ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വെക്കുന്ന ചില ഓഫറുകളിലൂടെ ഈ ഫോൺ 15,000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കും. അത് എങ്ങനെ എന്ന് പരിശോധിക്കാം.
15,000 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എസ്23 എഫ്ഇ
സാംസങ് ഗ്യാലക്സി എസ്23 എഫ്ഇയുടെ 128 ജിബി വേരിയൻ്റ് വാങ്ങിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ട് 16,500 രൂപയുടെ എക്സ്ചേഞ്ച് ഓഫർ മുന്നോട്ട് വെക്കുന്നുണ്ട്. ഈ എക്സ്ചേഞ്ച് ഓഫർ കിഴിച്ചാൽ ബാക്കി വരിക 15,000 ത്തോളം രൂപയാണ്. ഇതിവന് പുറമെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. അതും കൂടി ചേർത്താൽ എസ്23 എഫ്ഇയുടെ വില 15,000ത്തിലും താഴേക്ക് പോകും.
ALSO READ : Realme 14 Pro : ക്യാമറയിൽ ഞെട്ടിക്കാനൊരുങ്ങി റിയൽമി 14 പ്രോ; ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും
33,999 രൂപ വരുന്ന എസ്23 എഫ്ഇയുടെ 256 ജിബി വേരിയൻ്റിന് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ 20,600 രൂപയാണ്. ഇതിനൊപ്പം ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറും കൂടി ചേർത്താൽ ഫോണിൻ്റെ വില 15,000ത്തിലും താഴേക്കെത്തും.
സാംസങ് ഗ്യാലക്സി എസ്23 എഫ്ഇയുടെ ഫീച്ചറുകൾ
120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള 6.3 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് ഒഎൽഇഡി പാനൽ സ്ക്രീനാണ് സാംസങ് ഗ്യാലക്സി എസ്23 എഫ്ഇക്കുള്ളത്. എക്സിനോസ് 2200 ചിപ്പ്സെറ്റുള്ള ഫോണിൻ്റെ റാം 8ജിബിയാണ്. 128 ജിബി, 256 ജിബി എന്നീ വേരിയൻ്റുകളിലായിട്ടാണ് ഫോൺ വിപണിയിലുള്ളത്. 45000 എംഎഎച്ചാണ് ബാറ്ററി ബാക്ക്അപ്പ്. വൺയുഐ അടിസ്ഥാനപ്പെടുത്തി ആൻഡ്രേയ്ഡ് 14 ആണ് ഫോണിൻ്റെ ഒഎസ്. ഐപി68 സർട്ടിഫിക്കേഷൻ, വൈഫഐ, ജിപിഎഎസ്, എൻഎഫ്സി, ബ്ലുടൂത്ത് 5.3 തുടങ്ങിയ പ്രത്യേകതകളും സാംസങ് ഗ്യാലക്സി എസ്23 എഫ്ഇക്കുണ്ട്.
സാംസങ് ഗ്യാലക്സി എസ്23 എഫ്ഇയുടെ ക്യമറ
ത്രിപ്പിൽ ക്യാമറ സെറ്റപ്പാണ് എസ്23 എഫ്ഇക്കുള്ളത്. പ്രൈമറി ക്യാമറ 50 എംപിയാണുള്ളത്. ഇതിനോടൊപ്പം 12 എംപി അൾട്രാവൈഡ് ലെൻസും എട്ട് എംപി ടെലിഫോട്ടോ ലെൻസുമാണ് ഫോണിനുള്ളത്. പത്ത് എം.പിയാണ് സെൽഫി ക്യാമറയ്ക്കുള്ളത്.