BSNL: ഇനി സിം ഇല്ലാതെ കോൾ ചെയ്യാം; ഡിടുഡി പരീക്ഷണം വിജയിപ്പിച്ച് ബിഎസ്എൻഎല്ലും വയാസാറ്റും

BSNL Trial Of Direct-To-Device: ഇന്ത്യയിലാദ്യമായി ബിഎസ്എൻഎല്ലുമായി ചേർന്ന് ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള ആഗോള സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വയാസാറ്റ്. ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് വയാസാറ്റും ബിഎസ്എൻഎല്ലും ചേർന്ന് ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം അവതരിപ്പിച്ചത്.

BSNL: ഇനി സിം ഇല്ലാതെ കോൾ ചെയ്യാം; ഡിടുഡി പരീക്ഷണം വിജയിപ്പിച്ച് ബിഎസ്എൻഎല്ലും വയാസാറ്റും

Represental Image(Credits: Social Media)

Published: 

18 Oct 2024 11:47 AM

ന്യൂഡൽഹി: ഇനി സിം ഇല്ലാതെയും കോളും എസ്എംഎസും നടത്താം. അതിന് സാധ്യമാകുന്ന ഡയറക്ട്-ടു-ഡിവൈസ് (Direct-to-Device) സാറ്റ്‍ലൈറ്റ് ടെക്നോളജി ബിഎസ്എൻഎല്ലുമായി (BSNL) ചേർന്ന് സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി വയാസാറ്റ് വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മറ്റും അധിക ഹാർഡ്‍വെയറുകൾ ഘടിപ്പിക്കാതെ സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷൻ സാധ്യമാകുന്ന ടെക്നോളജിയാണിത്.

ഇന്ത്യയിലാദ്യമായി ബിഎസ്എൻഎല്ലുമായി ചേർന്ന് ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് യുഎസ് ആസ്ഥാനമായുള്ള ആഗോള സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വയാസാറ്റ്. ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് വയാസാറ്റും ബിഎസ്എൻഎല്ലും ചേർന്ന് ഈ സാങ്കേതികവിദ്യയുടെ പരീക്ഷണം അവതരിപ്പിച്ചത്. എൻടിഎൻ കണക്റ്റിവിറ്റി എനാബിൾ ചെയ്തിട്ടുള്ള ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിൽ സാറ്റ്‍ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്ഒഎസ് മെസേജിംഗാണ് വയാസാറ്റ് വിജയിപ്പിച്ചിരിക്കുന്നത്.

36,000 കിലോമീറ്റർ അകലെയുള്ള വയാസാറ്റ് ജിയോസ്റ്റേഷനറി എൽ-ബാൻഡ് സാറ്റ്‍ലൈറ്റുകൾ ഒന്ന് വഴിയായിരുന്നു പരീക്ഷണാർത്ഥം സന്ദേശം അയച്ചത്. വയാസാറ്റ് വഴി സെൽഫോണുകളിലേക്കുള്ള ഈ സാറ്റ്‍ലൈറ്റ് സർവീസ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ എളുപ്പമാണെന്നും വയാസാറ്റ് അവകാശപ്പെട്ടു. ഇത്തരത്തിൽ ഡിടുഡി വഴി വ്യക്തികൾക്കും ഡിവൈസുകൾക്കും വാഹനങ്ങൾക്കും എവിടെയും കണക്റ്റിവിറ്റി എത്തിക്കാൻ വയാസാറ്റിന് കഴിയുമെന്ന് ചീഫ് ടെക്നിക്കൾ ഓഫീസർ സന്ദീപ് മൂർത്തി വ്യക്തമാക്കി.

എന്താണ് ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി?

മൊബൈൽ ഫോൺ, സ്മാർട്ട്‍വാച്ചുകൾ, കാറുകൾ, മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങൾ പ്രത്യേക സാറ്റ്‍ലൈറ്റ് ഹാർഡ്‍വെയറുകളുടെ സഹായമില്ലാതെ തന്നെ സാറ്റ്‍ലൈറ്റുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന ടെക്നോളജിയെയാണ് ഡയറക്ട്-ടു-ഡിവൈസ് എന്ന് പറയുന്നത്. മൊബൈൽ നെറ്റ്‍വർക്ക് എത്തിക്കാൻ കഴിയാത്തയിടങ്ങളിൽ ഡയറക്ട്-ടു-ഡിവൈസ് ടെക്നോളജി വഴി കണക്റ്റിവിറ്റി എത്തിക്കാൻ സാധിക്കും എന്നതാണ് ഇതിൻ്റെ വലിയൊരു പ്രത്യേകത.

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ എന്നീ സ്വകാര്യ ടെലികോം ഭീമൻമാരുമായി വരാനിരിക്കുന്ന സാറ്റ്‍ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങളിൽ ശക്തമായ മത്സരത്തിന് ഞങ്ങളും തയ്യാറാണ് എന്ന സൂചനയാണ് ബിഎസ്എൻഎൽ ഇതിലൂടെ നൽകുന്നത്.

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?