BSNL : ജിയോയും എയർടെല്ലും വിഐയും ഇനി കണ്ടം വഴി ഓടിക്കോ; 150 ദിവസത്തെ വമ്പൻ പ്ലാനുമായി ബിഎസ്എൻഎൽ

BSNL 397 Rs New Plan : സ്വകാര്യ ടെലികോം നെറ്റ്വർക്കുകളുടെ ഒരു മാസത്തേക്കുള്ള (28 ദിവസം) പ്ലാനിന് ചിലവഴിക്കേണ്ടി വരിക 400 രൂപ വരെയാണ്. എന്നാൽ ബിഎസ്എൻഎൽ ഇതെ നിരക്കിൽ 150 ദിവസത്തെ പുതിയ പ്ലാനാണ് അവതരിപ്പിച്ചിരിക്കുകയാണ്.

BSNL : ജിയോയും എയർടെല്ലും വിഐയും ഇനി കണ്ടം വഴി ഓടിക്കോ; 150 ദിവസത്തെ വമ്പൻ പ്ലാനുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ (Image Courtesy : BSNL X)

Published: 

05 Nov 2024 18:29 PM

പുതിയ ഓഫറുകൾ അവതരിപ്പിച്ച് സ്വകാര്യ ടെലികോം കമ്പനികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ (BSNL). അടുത്തിടെയാണ് സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും, എയർടെല്ലും,വിഐയും തങ്ങളുടെ വിവിധ പ്ലാനുകളുടെ നിരക്ക് കൂട്ടി ഉപയോക്താക്കളുടെ വയറ്റത്തടിച്ചത്. ഈ നിരക്ക് വർധനയിൽ നിരവധി പേർ ഈ സ്വകാര്യ ടെലികോം കമ്പനികളെ വിട്ട് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്. നിലവിൽ 4ജിയും ലഭ്യമായതോടെ നെറ്റ്വർക്ക് വേഗതയെ കുറിച്ചുള്ള ആശങ്ക ഏകദേശം ഇല്ലാതായാരിക്കുകയാണ്. അതിന് പിന്നാലെയാണ് സ്വകാര്യ കമ്പനികൾക്ക് തിരിച്ചടി നൽകികൊണ്ട് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളുടെ നിരക്ക് കുറയ്ക്കുകയും കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് കൂടുതൽ സേവനം ഒരുക്കി തുടങ്ങിയത്.

150 ദിവസത്തെ പ്ലാൻ

ഇതിനുള്ള ഏറ്റവും പുതിയ ഉദ്ദാഹരണമാണ് ബിഎസ്എൻഎൽ ഏറ്റവും ഒടുവിലായി അവതരിപ്പിച്ച 150 ദിവസത്തെ പ്ലാൻ. അതും 400 രൂപയിൽ താഴെ മാത്രമാണ് ഈ പ്ലാനിൻ്റെ നിരക്ക്. സ്വകാര്യ കമ്പനികൾ ഈ തുകയ്ക്ക് 28 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കുമ്പോഴാണ് അതെ നിരക്കിൽ 150 ദിവസത്തെ പ്ലാനുമായി ബിഎസ്എൻഎൽ രംഗത്തെത്തുന്നത്. അതും 4ജി നെറ്റ്വർക്കിൽ.

ALSO READ : BSNL Offer: വാർഷിക പ്ലാനിൻ്റെ നിരക്ക് കുറച്ച് ബിഎസ്എൻഎൽ, 365 ദിവസവും ലാഭം

150 ദിവസത്തേക്കുള്ള 397 രൂപയുടെ പ്ലാൻ

150 ദിവസത്തേക്കുള്ള വാലിഡിറ്റി പ്ലാനാണ് ബിഎസ്എൻഎൽ ഏറ്റവും പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ശരിക്കും പറഞ്ഞാൽ ഗുണം ചെയ്യുക ബിഎസ്എൻഎൽ സക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കാണ്. 150 ദിവസത്തെ വാലിഡിറ്റിക്ക് പുറമെ ആദ്യത്തെ ഒരു മാസത്തേക്ക് (30 ദിവസം) സൗജന്യമായി അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ ലഭിക്കും. 2 ജിബി ഡാറ്റയ്ക്ക് ശേഷം നെറ്റ്വർക്കിൻ്റെ വേഗത 40 കെബിപിഎസായി ചുരുങ്ങും. 30 ദിവസങ്ങൾക്ക് ശേഷം ഈ സേവനം അവസാനിക്കുകയും ചെയ്യും.

24 വർഷങ്ങൾക്ക് ശേഷമുള്ള മാറ്റം

അടുത്തിടെയാണ് ബിഎസ്എൻഎൽ തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തിയത്. ലോഗോയിലേക്ക് കൂടുതൽ കാവി നിറം നൽകുകയും അടിക്കുറിപ്പ് കണക്ടിങ് ഇന്ത്യ എന്നതിന് പകരം കൺക്ടിങ് ഭാരത് എന്നാക്കി മാറ്റി. കൂടാതെ മറ്റ് ഏതാനും മാറ്റങ്ങളും ലോഗോയിൽ ബിഎസ്എൻഎൽ വരുത്തുകയും ചെയ്തു. ബിഎസ്എൻഎൽ അവതരിപ്പിച്ച് 24 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ടെലികോം സ്ഥാപനത്തിൻ്റെ ലോഗോയിൽ മാറ്റം വരുത്തുന്നത്. ഇതിന് പുറമെ രാജ്യത്തുടനീളമായ 4ജി സേവനമുൾപ്പെടെ ഏഴ് പുതിയ സർവീസുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.

ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ പേരെത്തുന്നു

നിലവിലെ സാഹചര്യത്തിൽ നിരവധി പേരാണ് മറ്റ് ടെലികോം കമ്പനികളിൽ നിന്നും ബിഎസ്എൻഎല്ലിലേക്ക് ചേക്കേറുന്നത്. ഓഗസ്റ്റിലെ കണക്ക് പ്രകാരം ബിഎസ്എൻഎല്ലിന് 2.5 മില്യൺ പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. ഇതെ സമയം സ്വകാര്യ കമ്പനികളായ ജിയോയ്ക്ക് 4 മില്യൺ ഉപയോക്താക്കളെ നഷ്ടമായി. എയർടെല്ലിന് 2.4 മില്യണും വിഐക്ക് 1.9 മില്യൺ ഉപയോക്താക്കളെയാണ് അടുത്തിടെ നഷ്ടമായത്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു