5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL Recharge Plan: നീ തങ്കപ്പനല്ലെടാ പൊന്നപ്പനാ….; വീണ്ടും തകർപ്പൻ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

BSNL Recharge Plan: എന്നാൽ ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തണമെങ്കിൽ 2025 പകുതിവരെ കാത്തിരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലാണ് ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായ 5ജി നെറ്റ്‌വർക്ക് ഒരുക്കുന്നതിൻറെ മുന്നോടിയായുള്ള പരീക്ഷണങ്ങളും ബിഎസ്എൻഎൽ ആരംഭിച്ചുകഴിഞ്ഞു.

BSNL Recharge Plan: നീ തങ്കപ്പനല്ലെടാ പൊന്നപ്പനാ….; വീണ്ടും തകർപ്പൻ റീച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
BSNL. (Image Credits: TV9 Bharatvarsh)
neethu-vijayan
Neethu Vijayan | Published: 14 Sep 2024 10:48 AM

സ്വകാര്യ ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയോട് തകർപ്പൻ മത്സരത്തിനൊരുങ്ങി ബിഎസ്എൻഎൽ. പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ 4ജി റീച്ചാർജ് പ്ലാനുമായി വീണ്ടും എത്തിയിരിക്കുകയാണ്. 485 രൂപയുടെ റീച്ചാർജ് പ്ലാനിൽ 82 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ വാ​ഗ്ദാനം ചെയ്യുന്നത്. ഉയർന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കൾക്ക് ഈ റീച്ചാർജ് പാക്കേജ് വളരെയധികം ഉപയോ​ഗപ്രതമായിരിക്കും.

82 ദിവസത്തെ വാലിഡിറ്റിയിലാണ് 485 രൂപയുടെ റീച്ചാർജ് പ്ലാൻ ബിഎസ്എൻഎൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതിൽ ഉപയോഗിക്കാവുന്നതാണ്. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ കോൾ ചെയ്യാനും സാധിക്കുന്നതാണ്. ഇത് കൂടാതെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും 485 രൂപയുടെ റീച്ചാർജ് പ്ലാനിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിൻറെ ഈ ചിലവ് കുറഞ്ഞ പ്ലാൻ സെർഫ്-കെയർ ആപ്പിൽ കാണാവുന്നതാണ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌ത ശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഒടിപി സമർപ്പിച്ചാൽ ഹോം പേജിൽ തന്നെ 485 രൂപയുടെ റീച്ചാർജ് പാക്കേജ് കാണാം.

ALSO READ: അമ്പട കേമാ ബിഎസ്എന്‍എല്‍ കുട്ടാ; 75 ദിവസത്തേക്ക് അടിപൊളി പ്ലാനോ, ഞെട്ടിച്ചല്ലോ…

സാമ്പത്തിക മെച്ചമുള്ള നിരവധി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം 4ജി നെറ്റ്‌വർക്ക് വ്യാപിക്കുയുമാണ് ബിഎസ്എൻഎലിൻ്റെ ലക്ഷ്യം. എന്നാൽ ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തണമെങ്കിൽ 2025 പകുതിവരെ കാത്തിരിക്കണം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലാണ് ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത്. ഇതിനൊപ്പം തദ്ദേശീയമായ 5ജി നെറ്റ്‌വർക്ക് ഒരുക്കുന്നതിൻറെ മുന്നോടിയായുള്ള പരീക്ഷണങ്ങളും ബിഎസ്എൻഎൽ ആരംഭിച്ചുകഴിഞ്ഞു.

ബിഎസ്എൻഎല്ലിനൊപ്പം മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎൻഎല്ലും 5ജി ടെസ്റ്റിംഗിൻറെ ഭാഗമാണ്. ടെലികോം മന്ത്രാലയവും സി-ഡോട്ടും ചേർന്നാണ് ഇന്ത്യൻ നിർമിത 5ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. എല്ലാ ബിഎസ്എൻഎൽ വരിക്കാർക്കും 500 രൂപയിൽ താഴെ ചെലവിൽ 75 ദിവസ വാലിഡിറ്റിയുള്ള ഓഫറും കമ്പനി പ്രഖ്യാപിച്ചിരിന്നു. എല്ലാ ആനുകൂല്യങ്ങളോടും കൂടി ഈ ഓഫർ ആസ്വദിക്കാൻ സാധിക്കും. 499 രൂപയ്ക്കാണ് പ്ലാൻ നൽകുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ സൗകര്യവും ഈ പ്ലാനിൽ ലഭിക്കുന്നതാണ്. 75 ദിവസമാണ് വാലിഡിറ്റി. ബിഎസ്എൻഎൽ ആപ്പ് ഉപയോഗിച്ചാണ് നിങ്ങൾ റീചാർജ് ചെയ്യുന്നത് എങ്കിൽ 3 ജിബി ഡാറ്റ എക്‌സ്ട്രാ ലഭിക്കുന്നതോടൊപ്പം രണ്ട് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.