BSNL Offer: മൂന്ന് മാസത്തേക്ക് വെറും 439 രൂപ; ബിഎസ്എന്‍എലിന്റെ ഈ പ്ലാന്‍ മിസ്സാക്കേണ്ടാ
BSNL RS 439 Recharge Plan: സൗജന്യ കോളും എസ്എംഎസും മാത്രം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എന്‍എലിന്റെ ഈ പുതിയ പ്ലാന്‍. 439 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് 90 ദിവസത്തെ സേവനം ആസ്വദിക്കാവുന്നതാണ്.

ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് ഇടയ്ക്കിടെ ഓഫര്‍ നല്‍കുകയാണ് ബിഎസ്എന്‍എല്‍. മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് ബിഎസ്എന്‍എല്‍. കുറഞ്ഞ വിലയുള്ള റീചാര്‍ജ് ഓഫറാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
സൗജന്യ കോളും എസ്എംഎസും മാത്രം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എന്‍എലിന്റെ ഈ പുതിയ പ്ലാന്‍. 439 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് 90 ദിവസത്തെ സേവനം ആസ്വദിക്കാവുന്നതാണ്.
90 ദിവസത്തില്‍ നിങ്ങള്‍ക്ക് രാജ്യവ്യാപകമായി കോളിങ് സൗകര്യം ആസ്വദിക്കാന്‍ സാധിക്കും. മാത്രമല്ല 90 ദിവസത്തേക്ക് 300 എസ്എംഎസുകളും ലഭിക്കുന്നതാണ്. ഒരു ദിവസത്തേക്ക് വറും 4.90 രൂപയാണ് ചെലവ് വരുന്നത്.




എന്നാല്‍ ചെറിയ അളവില്‍ പോലും ഡാറ്റ സൗകര്യം ലഭിക്കില്ല എന്നതാണ് ഈ പ്ലാനിന്റെ പോരായ്മ. ഡാറ്റ ലഭിക്കണമെങ്കില്‍ നിങ്ങള്‍ അധിക പ്ലാന്‍ തിരഞ്ഞെടുക്കേണ്ടതായി വരും.
2024 ജൂലൈയില്‍ രാജ്യത്തെ സ്വകാര്യ ടെലികോം ദാതാക്കള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ മാര്‍ക്കറ്റ് ഉയര്‍ന്നത്. മറ്റുള്ളവര്‍ വിവിധ പ്ലാനുകളുടെ നിരക്ക് ഉയര്‍ത്തിയപ്പോള്‍ ബിഎസ്എന്‍എല്‍ തന്റെ ഉപഭോക്താക്കള്‍ക്കായി വിവിധ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ടേയിരുന്നു.
നിരവധി പ്ലാനുകളാണ് ദിവസേന ബിഎസ്എന്‍എല്‍ പുറത്തുവിട്ട് കൊണ്ടിരിക്കുന്നത്. മറ്റ് കമ്പനികളുമായി ശക്തമായ മത്സരത്തില്‍ കൂടിയാണ് ബിഎസ്എന്‍എല്‍.