വില കൂടിയെങ്കിലെന്താ ഇവിടെ ഒന്നും തീർന്നിട്ടില്ല, കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ | BSNL Monsoon Plan Check the best offers here Malayalam news - Malayalam Tv9

BSNL Monsoon Plan: വില കൂടിയെങ്കിലെന്താ ഇവിടെ ഒന്നും തീർന്നിട്ടില്ല, കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

Best Bsnl Offers: ബിഎസ്എൻഎല്ലിൻ്റെ മൺസൂൺ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 50 മുതൽ 100 ​​രൂപ വരെ കിഴിവും ഒരു മാസത്തേക്ക് സൗജന്യ സർവ്വീസും ലഭിക്കും

BSNL Monsoon Plan: വില കൂടിയെങ്കിലെന്താ ഇവിടെ ഒന്നും തീർന്നിട്ടില്ല, കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

Bsnl Offers | Credits

Published: 

10 Jul 2024 15:56 PM

തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ ടെലികോം കമ്പനികൾ തങ്ങളുടെ താരിഫ് പ്ലാനുകളിലും മാറ്റം വരുത്തി. ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ എല്ലാ ടെലികോം സർവ്വീസുകളും തങ്ങളുടെ നിരക്ക് കൂട്ടിയിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം വൻ മത്സരം നൽകാൻ ബിഎസ്എൻഎൽ എത്തുകയാണ്. മൺസൂൺ ഓഫറാണ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ നൽകുന്നത്. ബിഎസ്എൻഎല്ലിൻ്റെ മൺസൂൺ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 50 മുതൽ 100 ​​രൂപ വരെ കിഴിവും ഒരു മാസത്തേക്ക് സൗജന്യ സർവ്വീസും ലഭിക്കും.

4ജി സേവനം ആരംഭിച്ചു

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളുമായി മത്സരിക്കുന്നതിൻ്റെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പാണ് 4ജി സേവനം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി തമിഴ്‌നാട്ടിലെ പല നഗരങ്ങളിലും കമ്പനി 4G സേവനം ആരംഭിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ താരിഫ് പ്ലാൻ

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയേക്കാൾ വളരെ നിരക്ക് കുറഞ്ഞ പ്ലാനുകളാണ് ബിഎസ്എൻഎല്ലിനുള്ളത്. 107 രൂപയ്ക്ക് 35 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ BSNL ഇപ്പോഴും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനൊപ്പം 3 ജിബി ഡാറ്റയും 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിംഗും ലഭിക്കും.  കൂടാതെ, 147 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 10 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താവിന് ലഭിക്കും.

ബിഎസ്എൻഎല്ലിൻ്റെ 197 രൂപ പ്ലാനിൽ 2 ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് കോളും ലഭിക്കും പ്ലാനിൽ ആദ്യ 18 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും കിട്ടും. 70 ദിവസമാണ് പ്ലാനിൻ്റെ വാലിഡിറ്റി. 199 രൂപ പ്ലാനിൽ 70 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും 2 ജിബി ഡാറ്റയും ലഭിക്കും. BSNL ഉത്സവ സീസണിൽ 397 രൂപയുടെ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു, 150 ദിവസമാണ് ഇതിന് വാലിഡിറ്റി. ഈ പ്ലാനിൽ 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും 2GB 4G ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.

'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വാരണാസിയിലെ ദേവ് ദീപാവലി
മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം
'എന്റെ ജീവിതം'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്