TATA BSNL Deal: ജിയോയ്ക്കും എയർടെല്ലിനും പുതിയ വെല്ലുവിളി..!: ബിഎസ്എൻഎല്ലുമായി സഹകരിക്കാനൊരുങ്ങി ടാറ്റ

TATA and BSNL Deal: നിലവിൽ ജിയോയും എയർടെലും മാത്രമാണ് 4ജി രംഗത്ത് ശക്തരായി നിലകൊള്ളുന്നത്. ബിഎസ്എൻഎൽ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ സഹകരിക്കാനാണ് പദ്ധതിയിടുന്നത്.

TATA BSNL Deal: ജിയോയ്ക്കും എയർടെല്ലിനും പുതിയ വെല്ലുവിളി..!: ബിഎസ്എൻഎല്ലുമായി സഹകരിക്കാനൊരുങ്ങി ടാറ്റ

TATA BSNL Deal.

Published: 

16 Jul 2024 15:30 PM

സ്വകാര്യ ടെലികോം കമ്പനിക അതിശക്തരായ ജിയോയ്ക്കും (Jio) എയർടെല്ലിനും (Airtel) പുതിയ വെല്ലുവിളി. ബിഎസ്എൻഎല്ലുമായി ടാറ്റ കൺസൽട്ടൻസി സർവീസസ് സഹകരിക്കാനൊരുങ്ങുന്നു (TATA BSNL Deal). ടാറ്റ കൺസൽട്ടൻസി സർവീസസും ബിഎസ്എൻഎലും തമ്മിലുള്ള 15000 കോടി രൂപയുടെ കരാറാണ് ഇപ്പോൾ ചർച്ചയാവുന്നത്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ സഹകരിക്കാനാണ് പദ്ധതിയിടുന്നത്. വർഷങ്ങളായി 4ജി നെറ്റ് വർക്ക് വിന്യസിക്കുന്നതിലെ ബിഎസ്എൻഎലിന്റെ പ്രധാന പങ്കാളിയാണ് ടിസിഎസ്.

നിലവിൽ ജിയോയും എയർടെലും മാത്രമാണ് 4ജി രംഗത്ത് ശക്തരായി നിലകൊള്ളുന്നത്. ബിഎസ്എൻഎൽ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ടിസിഎസുമായി ചേർന്ന് ബിഎസ്എൻഎലിന്റെ 4ജി വിന്യാസം പൂർത്തിയായാൽ അത് റിലയൻസ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറുമെന്നതാണ് പ്രധാനം. കാരണം റിലയൻസ് ജിയോയാണ് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

വർഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എൻഎലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വർക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-ൽ തന്നെ ബിഎസ്എൻഎൽ 4ജി യാഥാർത്ഥ്യമാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല.

ALSO READ: താരിഫ് വർധനവ് വലയ്ക്കുകയാണോ; ഇതാ കിടിലൻ വാർഷിക പ്ലാനുകളുമായി ബിഎസ്എൻഎൽ

അടുത്തിടെയാണ് റിലയൻസ് ജിയയോയും, എയർടെലും വോഡഫോൺ ഐഡിയയും രാജ്യത്ത് മൊബൈൽ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നിരക്കുകൾ മാത്രമാണ് നിലവിൽ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താൽ വലിയൊരു വിഭാഗം ആളുകളും തങ്ങളുടെ നമ്പറുകൾ ബിഎസ്എൻഎലിലേക്ക് പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

12 ശതമാനം മുതൽ 25 ശതമാനം വരെയാണ് ജിയോ നിരക്കുയർത്തിയത്. എയർടെലാകട്ടെ 11 ശതമാനം മുതൽ 21 ശതമാനം വരെയും വോഡഫോൺ ഐഡിയ 10 ശതമാനം മുതൽ 21 ശതമാനം വരെയുമാണ് താരിഫ് നിരക്ക് വർധിപ്പിച്ചത്. ടെലികോം കമ്പനികളുടെ ഈ താരഫ് വർദ്ധനയ്ക്ക് വലിയ വിമർശനമാണ് ഉയർന്നത്. 4ജി ഇല്ലെങ്കിലും ബിഎസ്എൻഎൽ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയിൽ പ്രചാരണവും ഉണ്ടായി.

ബിഎസ്എൻഎൽ വാർഷിക പ്ലാൻ

ബിഎസ്എൻഎല്ലിൻ്റെ രണ്ട് ആകർഷകമായ വാർഷിക റീച്ചാർജ് പ്ലാനുകളെ കുറിച്ച് അറിയാം. 395 ദിവസത്തെക്കും 365 ദിവസത്തേക്കുമുള്ള 4ജി റീച്ചാർജ് പ്ലാനുകളാണിവ. 395 ദിവസത്തെ റീച്ചാർജിൽ ദിവസവും രണ്ട് ജിബി വരെ അതിവേഗ ഡാറ്റ ലഭിക്കുന്നു. 40 കെബിപിഎസ് ഇൻറർനെറ്റ് വേഗത ആയിരിക്കും രണ്ട് ജിബിക്ക് ശേഷം ലഭിക്കുക. ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 എസ്‌എംഎസുകളും ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. കൂടാതെ രാജ്യമാകെ ഫ്രീ റോമിംഗുമുണ്ട്. 395 ദിവസത്തേക്കുള്ള റീച്ചാർജിനുള്ള തുക 2399 രൂപയാണ്.

600 ജിബി ഡാറ്റയാണ് 365 ദിവസത്തേക്കുള്ള റീച്ചാർജിൽ ആകെ കിട്ടുക. രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോൾ ഈ റീച്ചാർജ് പ്ലാനിലും ബിഎസ്എൻഎൽ നിങ്ങൾക്ക് വാ​ഗ്​ദാനം ചെയ്യുന്നു. ദിവസം 100 എസ്എംഎസ് വീതവും ആസ്വദിക്കാം. 365 ദിവസത്തെ ഈ റീച്ചാർജ് പ്ലാനിന് 1999 രൂപയാണ് ചിലവാകുക.

 

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ