ഇതാ ബിഎസ്എൻഎല്ലിൻ്റെ മറ്റൊരു സർപ്രൈസ്...; ലൈവ് ടിവി ആപ്പ് പുറത്തിറങ്ങി | BSNL Live TV App now available for android TVs, know about more details in malayalam Malayalam news - Malayalam Tv9

BSNL Live TV: ഇതാ ബിഎസ്എൻഎല്ലിൻ്റെ മറ്റൊരു സർപ്രൈസ്…; ലൈവ് ടിവി ആപ്പ് പുറത്തിറങ്ങി

Published: 

08 Sep 2024 11:31 AM

BSNL Live TV App: എന്നാൽ ഭാവിയിൽ മറ്റ് പ്ലാറ്റ്ഫോമുകളിൽ ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരൊറ്റ സിപിഇ വഴി നാല് കാര്യങ്ങളാണ് ബിഎസ്എൻഎൽ വാ​ഗ്​ദാനം ചെയ്യുന്നത്. യുണിഫൈഡ് 4കെ എച്ച്ഇവിസി നെറ്റ്‍വർക്കും കേബിൾ ടിവിയും ഇൻറർനെറ്റും ലാൻഡ്‍ലൈനുമാണ് ഇതിൽ ഉൾപ്പെടുന്നത്.

BSNL Live TV: ഇതാ ബിഎസ്എൻഎല്ലിൻ്റെ മറ്റൊരു സർപ്രൈസ്...; ലൈവ് ടിവി ആപ്പ് പുറത്തിറങ്ങി

BSNL Live TV App (Image Credits: TV9 Gujarati)

Follow Us On

ന്യൂഡൽഹി: ആൻഡ്രോയ്ഡ് ടിവി ഉപഭോക്താക്കൾക്കായി ലൈവ് ടിവി ആപ്പുമായി ബിഎസ്എൻഎൽ. ഉപഭോ​ക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ലൈവ് ടിവി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആപ്പ് പുറത്തിറക്കിയിരിക്കുന്നത് വീകണക്റ്റാണ്. എന്നാൽ ഭാവിയിൽ മറ്റ് പ്ലാറ്റ്ഫോമുകളിൽ ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പ് ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരൊറ്റ സിപിഇ വഴി നാല് കാര്യങ്ങളാണ് ബിഎസ്എൻഎൽ വാ​ഗ്​ദാനം ചെയ്യുന്നത്. യുണിഫൈഡ് 4കെ എച്ച്ഇവിസി നെറ്റ്‍വർക്കും കേബിൾ ടിവിയും ഇൻറർനെറ്റും ലാൻഡ്‍ലൈനുമാണ് ഇതിൽ ഉൾപ്പെടുന്നത്.

4കെ വീഡിയോ ഇൻറർഫേസും ബിൾട്ട്-ഇൻ വൈഫൈ റൂട്ടറും ഒടിടി ആപ്പുകളിലേക്കുള്ള ആക്സസും സിസിടിവി സൗകര്യങ്ങളും ഈ ആൻഡ്രോയ്ഡ് സംവിധാനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബിഎസ്എൻഎൽ ലൈവ് ടിവി ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ആളുകൾ ഏറ്റെടുക്കും എന്ന് തന്നെയാണ് വിലയിരുത്തൽ. വളരെ കുറച്ച് ഡൗൺലോഡുകൾ മാത്രമേ ഈ ആപ്പിന് നിലവിലുള്ളൂ.

ALSO READ: ഇനിയെന്ത് നല്‍കണം… ജിയോ ഇനിയുമെന്ത് നല്‍കണം; കിടുക്കാച്ചി വാര്‍ഷിക ഓഫറുമായി ജിയോ

ഇതിനകം തന്നെ ഐപിടിവി അഥവാ ഇൻറർനെറ്റ് പ്രോട്ടോക്കോൾ ടിവി ബിഎസ്എൻഎല്ലിനുണ്ട്. ഇക്കാര്യത്തിൽ ബിഎസ്എൻഎൽ ഏറ്റുമുട്ടേണ്ടത് റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയുമായാണ്. കുറഞ്ഞ നിരക്കിൽ ഫൈബർ കേബിൾ ശൃംഖലയിലൂടെയാണ് ഇത് നൽകുന്നത്. മാസം 130 രൂപയേ ബിഎസ്എൻഎൽ ഈടാക്കുന്നുള്ളൂ. രണ്ട് എച്ച്ഡി പാക്കേജുകളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നു. 211 ചാനലുകളുള്ള പാക്കേജിന് 270 ഉം, 223 ചാനലുകളുള്ള പാക്കേജിന് 400 രൂപയുമാണ് ആകെ ചിലവാകുന്നത്. ആൻഡ്രോയ് ടിവികളിൽ സെറ്റ്-ടോപ് ബോക്സില്ലാതെ തന്നെ ബിഎസ്എൻഎൽ ഐപിടിവി സർവീസ് പ്രവർത്തിക്കും.

രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പുരോ​ഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 4ജി വ്യാപനം വേഗത്തിലാക്കാൻ 6000 കോടി രൂപ കൂടി ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അനുവദിക്കും എന്ന റിപ്പോർട്ടും ഇതിനിടയ്ക്ക് പുറത്തുവന്നിരുന്നു. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎൽ രാജ്യത്ത് ലക്ഷ്യമിടുന്നത്. 2019ന് മുതലുള്ള ഉത്തേജക പദ്ധതികളുടെ ഭാഗമായി ഇതിനകം 3.22 ട്രില്യൺ രൂപ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version