BSNL New Plan: കൈനിറയെ നെറ്റും കോളും: 90 ദിവസത്തെ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

BSNL New 90 Day Plan: സ്വകാര്യ കമ്പനികൾ റീചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചതോടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബി‌എസ്‌എൻ‌എല്ലിനെ ആശ്രയിക്കുന്നത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായാണ് കമ്പനി ഇപ്പോൾ നിരന്തരം വൻ വിലക്കുറവിൽ പ്ലാനുകൾ പുറത്തിറക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബി‌എസ്‌എൻ‌എൽ ഒരു കുറഞ്ഞ നിരക്കിൽ 365 ദിവസത്തെ ഒരു പ്ലാൻ അവതരിപ്പിച്ചിരുന്നു.

BSNL New Plan: കൈനിറയെ നെറ്റും കോളും: 90 ദിവസത്തെ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

Represental Image

Published: 

16 Feb 2025 20:14 PM

ന്യൂഡൽഹി: സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർക്ക് വലിയ വെല്ലുവിളിയുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 411 രൂപയുടെ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണ് ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് 4ജി സേവനം അതിവേ​ഗം നടപ്പാക്കുന്നതിൻ്റെ തിരക്കിലാണ് ഇപ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ.

സ്വകാര്യ കമ്പനികൾ റീചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചതോടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബി‌എസ്‌എൻ‌എല്ലിനെ ആശ്രയിക്കുന്നത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായാണ് കമ്പനി ഇപ്പോൾ നിരന്തരം വൻ വിലക്കുറവിൽ പ്ലാനുകൾ പുറത്തിറക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ബി‌എസ്‌എൻ‌എൽ ഒരു കുറഞ്ഞ നിരക്കിൽ 365 ദിവസത്തെ ഒരു പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ 411 രൂപയുടെ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.

ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിൻറെ ഏറ്റവും വലിയ പ്രത്യേകത. റീച്ചാർജ് ചെയ്യുമ്പോൾ അൺലിമിറ്റഡ് കോളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. 411 രൂപ മുടക്കുമ്പോൾ 90 ദിവസത്തേക്കുള്ള ഏറ്റവും നല്ല പ്ലാനാണ് ഇപ്പോൾ അവതരിപ്പിച്ചത്. എന്നാൽ ഈ പരിധി കഴിഞ്ഞാലും ഇൻറർനെറ്റ് വേഗം 40 കെബിപിഎസ് ആയി കുറഞ്ഞ് ലഭിക്കുന്നതാണ്. ഇതിന് പുറമെ 90 ദിവസവും അൺലിമിറ്റഡ് വോയിസ് കോളും ലഭിക്കും. ഈ ഓഫർ സ്വന്തമാക്കുന്നതിന് ബിഎസ്എൻഎല്ലിൻ്റെ സെൽഫ്‌കെയർ ആപ്പ് വഴി നിങ്ങൾക്ക് റീച്ചാർജ് ചെയ്യാവുന്നതാണ്.

പ്രീപെയ്ഡ് സിം ഉപയോക്താക്കൾക്കായി അടുത്തിടെ 797 രൂപയുടെ 300 ദിവസത്തെ വാലിഡിറ്റിയുള്ള റീച്ചാർച്ച് പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. റീച്ചാർജ് ചെയ്ത ശേഷമുള്ള ആദ്യ 60 ദിവസം മാത്രമെ പരിധിയില്ലാത്ത കോളിംഗും നെറ്റ്‌വർക്കും ലഭിക്കും. കൂടാതെ 60 ദിവസത്തിൽ ദിവസേന 2 ജിബി വീതം 120 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.

 

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ