BSNL IFTV Service: 350ൽ ഏറെ ചാനലുകൾ, അതിൽ 23 എണ്ണം മലയാളം; ഐഎഫ്ടിവി സേവനവുമായി ബിഎസ്എൻഎൽ

BSNL IFTV Service In Kerala: ആദ്യ ഘട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾക്കൊള്ളുന്ന ബിഎസ്എൻഎൽ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐഎഫ്ടിവി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ലൈവ് ടിവി ചാനലുകൾ ലഭിക്കുന്നതാണ്.

BSNL IFTV Service: 350ൽ ഏറെ ചാനലുകൾ, അതിൽ 23 എണ്ണം മലയാളം; ഐഎഫ്ടിവി സേവനവുമായി ബിഎസ്എൻഎൽ

പ്രതീകാത്മക ചിത്രം

neethu-vijayan
Published: 

22 Mar 2025 09:35 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബിഎസ്എൻഎൽ ഐഎഫ്ടിവി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ. ആദ്യ ഇന്റർനെറ്റ് ടിവി അധിഷ്ഠിത സേവനമാണിതെന്ന് ചീഫ് ജനറൽ മാനേജർ ബി സുനിൽ കുമാർ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഐപിടിവി കമ്പനിയായ സ്‌കൈപ്രോയുമായി സഹകരിച്ചാണ് ഐഎഫ്ടിവി സേവനവുമായി ബിഎസ്എൻഎൽ രം​ഗത്തെത്തിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾക്കൊള്ളുന്ന ബിഎസ്എൻഎൽ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐഎഫ്ടിവി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ലൈവ് ടിവി ചാനലുകൾ ലഭിക്കുന്നതാണ്. ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്, ടെലഫോൺ സേവനത്തിൻ്റെ ഒപ്പമാണ് ഇത്തരമൊരു സേവനം കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ സൗകര്യത്തിനായി ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്ന്‌ ‘സ്‌കൈപ്രോ’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. 354-ലധികം ചാനലുകളും അതിൻ്റെ ഒപ്പം 23 മലയാളം ചാനലുകളും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കേരളത്തിൽ ഒരുകോടി ഉപഭോക്താക്കൾക്കാണ് ബിഎസ്എൻഎൽ സേവനം ലഭ്യമാകുന്നത്. കൂടാതെ എല്ലാ പൊതുജന മേഖലയിലും ബിഎസ്എൻഎൽ 4-ജി സൗകര്യം ലഭ്യമാക്കി വരുകയാണ്.

ബിഎസ്എൻഎല്ലിന്റെ 18004444 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ഉപഭോക്താക്കൾക്ക് പരാതി മെസേജ് അയോ വിളിച്ചോ അറിയിക്കാവുന്നതാണ്. ഇത് സമയബന്ധിതമായി പരിഹരിച്ച് വരുന്നതായും അധികൃതർ അറിയിച്ചു. കണ്ണൂരിൽ 24 ടവറും കാസർകോട്ട്‌ 31 ടവറുകളും പൂർത്തീകരിച്ചതായും രണ്ടിടങ്ങളിലും മൂന്ന് ടവറുകൾ പുതുക്കി നിർമ്മിച്ചതായും വൃത്തങ്ങൾ പറഞ്ഞു.

മഴക്കാലത്തിന് മുൻപായി ജില്ലയിൽ 3000-ത്തോളം ടെലഫോൺ ഉപഭോക്താക്കൾക്ക് ഫൈബർ ബേസ് സേവനം നൽകാനാണ് ബിഎസ്എൻഎൽ ലക്ഷ്യവയ്ക്കുന്നത്. ഇത്തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ കണക്ടിവിറ്റിയിലേക്കും വിനോദത്തിലേക്കുമുള്ള ബിഎസ്എൻഎല്ലിന്റെ കുതിപ്പാണ് ഓരോ ദിവസവും കാണുന്നത്.

വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?
ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം