BSNL Recharge Plan: താരിഫ് വർധനവ് വലയ്ക്കുകയാണോ; ഇതാ കിടിലൻ വാർഷിക പ്ലാനുകളുമായി ബിഎസ്എൻഎൽ
BSNL 4G Recharge Plan: ബിഎസ്എൻഎല്ലിൻറെ രണ്ട് ആകർഷകമായ വാർഷിക റീച്ചാർജ് പ്ലാനുകളെ കുറിച്ച് അറിയാം. 395 ദിവസത്തെക്കും 365 ദിവസത്തേക്കുമുള്ള 4ജി റീച്ചാർജ് പ്ലാനുകളാണിവ.
ടെലികോം കമ്പനികൾ തങ്ങളുടെ താരിഫ് പ്ലാനുകളിൽ വരുത്തിയ മാറ്റം വലിയ തോതിലാണ് ആളുകളെ ബാധിച്ചത്. ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ എല്ലാ ടെലികോം സർവീസുകളും അവരുടെ നിരക്കുകൾ അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഈ നിരക്ക് വർദ്ധനയിൽ ചെറിയൊരു ആശ്വാസ വാർത്തയാണ് ഇപ്പോൾ വരുന്നത്. രാജ്യമെമ്പാടും 4ജി സേവനം ലഭ്യമാക്കാൻ തയ്യാറെടുക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL Recharge Plan). ഇതിനൊപ്പം തന്നെ മികച്ച പുതിയ പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്.
മറ്റ് ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധനേടുകയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിൻറെ രണ്ട് ആകർഷകമായ വാർഷിക റീച്ചാർജ് പ്ലാനുകളെ കുറിച്ച് അറിയാം. 395 ദിവസത്തെക്കും 365 ദിവസത്തേക്കുമുള്ള 4ജി റീച്ചാർജ് പ്ലാനുകളാണിവ.
ALSO READ: ‘കമ്പനിയെ താറടിച്ചുകാണിക്കാൻ ശ്രമം’; ഡേറ്റ ചോർച്ച ആരോപണങ്ങൾ തെറ്റെന്ന് എയർടെൽ
395 ദിവസത്തെ റീചാർജ് പ്ലാൻ
395 ദിവസത്തെ റീച്ചാർജിൽ ദിവസവും രണ്ട് ജിബി വരെ അതിവേഗ ഡാറ്റ ലഭിക്കുന്നു. 40 കെബിപിഎസ് ഇൻറർനെറ്റ് വേഗത ആയിരിക്കും രണ്ട് ജിബിക്ക് ശേഷം ലഭിക്കുക. ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 എസ്‌എംഎസുകളും ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. കൂടാതെ രാജ്യമാകെ ഫ്രീ റോമിംഗുമുണ്ട്. 395 ദിവസത്തേക്കുള്ള റീച്ചാർജിനുള്ള തുക 2399 രൂപയാണ്.
365 ദിവസത്തെ റീചാർജ് പ്ലാൻ
600 ജിബി ഡാറ്റയാണ് 365 ദിവസത്തേക്കുള്ള റീച്ചാർജിൽ ആകെ കിട്ടുക. രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോൾ ഈ റീച്ചാർജ് പ്ലാനിലും ബിഎസ്എൻഎൽ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ദിവസം 100 എസ്എംഎസ് വീതവും ആസ്വദിക്കാം. 365 ദിവസത്തെ ഈ റീച്ചാർജ് പ്ലാനിന് 1999 രൂപയാണ് ചിലവാകുക.
ALSO READ: വില കൂടിയെങ്കിലെന്താ ഇവിടെ ഒന്നും തീർന്നിട്ടില്ല, കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ
ജൂലൈ ആദ്യത്തോടെ ജിയോയും എയർടെല്ലും വോഡഫോൺ ഐഡിയയും നിരക്കുകൾ ഗണ്യമായി ഉയർത്തിയത് വലിയ തിരിച്ചടിയാണ് ഉപയോക്താക്കൾക്ക് നൽകിയത്. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കളുടെ നിരക്കുകളിലാണ് വർധനവുണ്ടായത്. മൺസൂൺ ഓഫറുമായി ബിഎസ്എൻഎൽ നേരത്തെ എത്തിയിരുന്നു. ബിഎസ്എൻഎല്ലിൻ്റെ മൺസൂൺ ഓഫറിന് കീഴിൽ ഉപഭോക്താക്കൾക്ക് 50 മുതൽ 100 രൂപ വരെ കിഴിവും ഒരു മാസത്തേക്ക് സൗജന്യ സർവീസും ലഭിക്കും.
107 രൂപയ്ക്ക് 35 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ ബിഎസ്എൻഎൽ ഇപ്പോഴും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനൊപ്പം 3 ജിബി ഡാറ്റയും 200 മിനിറ്റ് സൗജന്യ വോയ്‌സ് കോളിംഗും ലഭിക്കും. കൂടാതെ, 147 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 10 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താവിന് ലഭിക്കും.