BSNL: ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍; 3 ജിബി അധിക ഡാറ്റ സഹിതം വമ്പന്‍ റീച്ചാര്‍ജ് പ്ലാന്‍
BSNL: 3 ജിബി അധിക ഡാറ്റ ലഭിക്കുമെന്നതാണ് പ്രത്യേകത. എന്നാൽ ബിഎസ്എന്‍എല്ലിന്‍റെ സ്വന്തം സെല്‍ഫ്-കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് ഈ സേവനം ലഭിക്കുക.
വമ്പൻ ഓഫറുകളുടെ പെരുമഴ തീർത്ത് ബിഎസ്എന്‍എല്‍. ആകർഷകമായ റീച്ചാർജ് പ്ലാനുകളാണ് ദിനംപ്രതി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എൽ ഒരുക്കുന്നത്. ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ കൊണ്ടുവന്നിട്ടുള്ളത്. ഇതിൽ 3 ജിബി അധിക ഡാറ്റ ലഭിക്കുമെന്നതാണ് പ്രത്യേകത. എന്നാൽ ബിഎസ്എന്‍എല്ലിന്‍റെ സ്വന്തം സെല്‍ഫ്-കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് ഈ സേവനം ലഭിക്കുക.
599 രൂപയുടെ റീച്ചാര്‍ജ് പ്ലാനിനാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 84 ദിവസമാണ് ഇതിന്‍റെ വാലിഡിറ്റി. ലോക്കല്‍, എസ്‌ടിഡി അണ്‍ലിമിറ്റഡ് വോയിസ് കോൾ, ദിവസവും മൂന്ന് ജിബി ഡാറ്റയും 100 വീതം സൗജന്യ എസ്‌എംഎസുകളും ലഭിക്കും. ഇതിനെല്ലാം പുറമെ ഗെയിംഓണ്‍ സര്‍വീസും സിങ്+ പിആര്‍ബിടി+ ആന്‍ട്രോട്ടെല്‍ എന്നിവയും 599 രൂപ റീച്ചാര്‍ജില്‍ ലഭിക്കും. ഇത് കൂടാതെ 3 ജിബി അധിക ഡാറ്റയും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ബിഎസ്എന്‍എല്ലിന്‍റെ സെല്‍ഫ്-കെയര്‍ ആപ്ലിക്കേഷന്‍ വഴി റീച്ചാര്‍ജ് ചെയ്യണം. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി റീച്ചാര്‍ജ് ചെയ്താല്‍ അധിക ഡാറ്റ ഓഫര്‍ ലഭിക്കില്ല. നിശ്ചിത കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക എന്നതിനാല്‍ വേഗം റീച്ചാര്‍ജ് ചെയ്‌താല്‍ 3 ജിബി അധിക ഡാറ്റ ആസ്വദിക്കാം.
രാജ്യത്ത് 4ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് ബിഎസ്എന്‍എല്‍ സർപ്രൈസ് പ്ലാനുകൾ ഇറക്കുന്നത്. അതേസമയം ജ്യത്തെ ബിഎസ്എന്‍എല്‍ 4ജി ടവറുകളുടെ എണ്ണം അമ്പതിനായിരം പിന്നിട്ടു. റ്റവും അവസാനം 4ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ച ഇന്ത്യന്‍ ടെലികോം സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍. എന്നാൽ ഈ വർഷം ആദ്യം മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ അവരുടെ നിരക്ക് വർധന പ്രഖ്യാപിച്ചപ്പോൾ ബിഎസ്എൻഎൽ സ്വന്തം സ്റ്റാൻഡിൽ തന്നെ നിലകൊണ്ടു. ആ തക്കം നോക്കി ബിഎസ്എൻഎൽ കളം മാറ്റിപിടിച്ചു. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനയെ നേരിടാൻ കൂടുതൽ മെച്ചപ്പെട്ട ഓഫറുകൾ അവതരിപികുക എന്നതാണ് അവർ സ്വീകരിച്ച നയം.
Explore More with Extra Data! Recharge on the #BSNLSelfCareApp and get 3GB extra data with ₹599 voucher.#RechargeNow #BSNLSelfCareAppSpecial #BSNL #BSNLRecharge #LimitedTimeOffer pic.twitter.com/J5c5DVKCIV
— BSNL India (@BSNLCorporate) November 12, 2024
അതായത് നിലവിലെ റീചാർജ് പ്ലാനുകൾ അതേപടി നിലനിർത്തി കൊണ്ട് തന്നെ, അവയുടെ നിരക്ക് കുറയ്ക്കാതെ തന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുകൾ അവതരിപ്പിക്കുക എന്നതാണ് ഇതിലെ പ്രധാനപ്പെട്ട തന്ത്രം. അവർ വിചാരിച്ചതുപോലെ തന്ത്രം വിജയിച്ചു. അവർ അടുത്തിടെയായി ഇറക്കിയ പല പ്ലാനുകളുടെയും ജനസ്വീകാര്യത ഒന്ന് പരിശോധിച്ച് നോക്കൂ. ഒരു വർഷത്തെ വാലിഡിറ്റി വരുന്ന ഒട്ടേറെ പ്ലാനുകൾ അവർക്ക് നിലവിലുണ്ട്. എന്നാൽ അടുത്ത കാലത്തായി അവർ അവതരിപ്പിച്ച സാമാന്യം കുറഞ്ഞ നിരക്കിലുള്ള ഒരു പ്ലാൻ വലിയ ജനപിന്തുണയാണ് നേടിയിരിക്കുന്നത്.