5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL 4G: നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണോ? നെറ്റ്വർക്ക് കൂടി നോക്കിയിട്ട്

Bsnl Tower Location Finding Tips : ബിഎസ്എൻഎൽ 4 ജി സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സർക്കാർ പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കുമെന്ന് നേരത്തെ കേന്ദ്ര വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.

BSNL 4G: നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറുകയാണോ? നെറ്റ്വർക്ക് കൂടി നോക്കിയിട്ട്
BSNL 4G Tower Location
arun-nair
Arun Nair | Published: 24 Jul 2024 15:54 PM

താരിഫ് നിരക്കുകൾ കൂടിയ ശേഷം നിരവധി ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. കമ്പനിയും ഇത് കണക്കാക്കി കൂടുതൽ സേവനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിൽ 4G സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ ബിഎസ്എൻഎൽ നടത്തുന്നത്. സർക്കാരും ഇതിനോട് വളരെ മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്.

ബിഎസ്എൻഎൽ 4 ജി സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സർക്കാർ പെർഫോമൻസ് മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കുമെന്ന് നേരത്തെ കേന്ദ്ര വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ഇത്രയും ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തുമ്പോൾ അവർക്ക് വേണ്ടുന്ന നെറ്റ്വർക്ക് കവറേജ് നൽകാൻ കമ്പനിക്ക് സാധിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇത്തരത്തിൽ ഇനി ബിഎസ്എൻഎൽ എടുക്കാൻ പദ്ധതിയിടുന്നവർക്ക് സമീപത്തെ ടവറുകൾ കൂടി പരിശോധിക്കാം. അതെങ്ങനെയെന്ന് നോക്കാം

ALSO READ: BSNL OTT Subscription: അങ്ങനെ പുച്ഛിക്കേണ്ട 49 രൂപക്ക് ഒടിടി പ്ലാനുണ്ട് ബിഎസ്എൻഎല്ലിൽ

ടവർ എങ്ങനെ കണ്ടെത്താം

ഘട്ടം 1: https://tarangsanchar.gov.in/emfportal എന്ന വെബ്സൈറ്റിലേക്ക് പോവുക

ഘട്ടം 2: താഴേക്ക് സ്ക്രോൾ ചെയ്ത് ‘My Location’ ക്ലിക്ക് ചെയ്യുക

ഘട്ടം 3: സ്ക്രീനിൽ നിങ്ങളുടെ പേര്, ഇമെയിൽ, മൊബൈൽ നമ്പർ, ക്യാപ്‌ച എന്നിവ നൽകുക

ഘട്ടം 4: ‘ഒടിപി ഉപയോഗിച്ച് മെയിൽ അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: OTP നൽകുക.

ഘട്ടം 6: സ്ക്രീനിൽ നിങ്ങളുടെ സമീപത്തുള്ള എല്ലാ സെൽ ഫോൺ ടവറുകളുടെയും മാപ്പ് ലഭിക്കും.

ഘട്ടം 7: സിഗ്നൽ ഏതാണ് (2G/3G/4G അല്ലെങ്കിൽ 5G) ഓപ്പറേറ്റർ ഏതാണ് എന്നിവ ലഭിക്കാൻ ഏതെങ്കിലും ടവറിൽ ക്ലിക്ക് ചെയ്യുക.