BSNL 395 Plan: ബിഎസ്എൻഎല്ലിൻ്റെ 395-ൻ്റെ പ്ലാൻ കണ്ട് പേടിച്ച് ജിയോ, പോക്കറ്റിലൊതുങ്ങും
BSNL 395 Plan Benefits and Features: ജൂലൈ മുതൽ വെറും നാല് മാസത്തിനുള്ളിൽ 5.5 ദശലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ നേടിയതായി അടുത്തിടെ ബിഎസ്എൻഎൽ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു
എതിരാളികളിൽ സമ്മർദ്ദം ചെലുത്തി, കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകളുമായി ടെലികോം വിപണിയെ ഇളക്കി മറിക്കുകയാണ് ബിഎസ്എൻഎൽ. സൗജന്യ കോളുകൾ, ഡാറ്റ തുടങ്ങിയ മികച്ച ആനുകൂല്യങ്ങളടക്കം താങ്ങാനാവുന്ന നിരവധി ഓപ്ഷനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ജിയോയിൽ നിന്നും എയർടെല്ലിൽ നിന്നുമുള്ള നിരവധി ഉപയോക്താക്കൾ BSNL-ലേക്ക് മാറുകയാണ്.
ഇത്തരത്തിൽ ജൂലൈ മുതൽ വെറും നാല് മാസത്തിനുള്ളിൽ 5.5 ദശലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ നേടിയതായി അടുത്തിടെ ബിഎസ്എൻഎൽ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. മറ്റ് ടെലികോം കമ്പനികൾക്ക് അടിയായി ഒരു കിടിലൻ പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നു. എന്താണ് പ്ലാൻ എന്തൊക്കെയാണ് സവിശേഷതകൾ എന്ന് പരിശോധിക്കാം.
ബിഎസ്എൻഎൽ 395
395 ദിവസത്തെ കാലാവധിയാണ് പ്ലാനിലുള്ളത്. അതായത് നിങ്ങൾ ഒരു വർഷത്തേക്ക് റീചാർജ് ചെയ്യേണ്ടതില്ല! വെറും 2399 രൂപ മുടക്കിയാൽ എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യ കോളും ദിവസവും 100 സൗജന്യ SMS-ഉം ലഭിക്കും. ഇൻ്റർനെറ്റ് ഉപയോഗിക്കാനോ, മറ്റ് ഒടിടി സ്ട്രീമിംഗുകൾ ആസ്വദിക്കുന്നതിനോ ഇത് പ്രയോജനകരമാണ്, 790GB ഹൈ-സ്പീഡ് ഡാറ്റയാണ് പ്ലാനിൽ വർഷം മുഴുവനും ലഭിക്കുന്നത്. പ്രതിദിനം 2GB വരെ അതിവേഗ ഡാറ്റ നിങ്ങൾക്ക് ഉപയോഗിക്കാം, അതിന് ശേഷവും കുറഞ്ഞ വേഗതയിൽ ഇൻ്റർനെറ്റ് ലഭിക്കും. കൂടാതെ, ഗെയിമുകളും മ്യൂസിക് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ വിവിധ വിനോദ സേവനങ്ങൾക്കും സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും പ്ലാനിൽ ലഭിക്കുന്നു. ദീർഘകാലത്തേക്ക് ബന്ധം നിലനിർത്താനും വിനോദം ആസ്വദിക്കാനും ബജറ്റിൽ ഒതുങ്ങുന്ന ഈ പ്ലാൻ അനുയോജ്യമാണ്.
അതേസമയം ഇന്ത്യയിലെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അതിവേഗ ഇൻ്റർനെറ്റ് കണക്ടിവിറ്റി സംബന്ധിച്ചുള്ള പദ്ധതി താൽക്കാലികമായി നിർത്തിവെക്കും. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്താണ് നടപടി.സിംഗപ്പൂരിൽ നിന്ന് ബംഗ്ലാദേശിലെ അഖൗറ എന്ന പോയിൻ്റ് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുകയായിരുന്നു ലക്ഷ്യം, പദ്ധതിക്ക് പ്രധാന പങ്ക് വഹിക്കുന്നത് എയർടെൽ ആണ്.