5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bluesky Flashes App: ഇൻസ്റ്റാ​ഗ്രാമിന് ഭീഷണിയായി ബ്ലൂസ്‌കൈ?; ‘ഫ്ലാഷ്‌സ്’ ആപ്പ് പുറത്തിറക്കി

Bluesky New Flashes App: ഇൻസ്റ്റഗ്രാമിനോട് ഏറെ സാമ്യതയുള്ള രീതിയിലാണ് ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് ബ്ലൂസ്‌കൈ പുറത്തിറക്കിയിരിക്കുന്നത്. ഇലോൺ മസ്‌കിൻറെ എക്‌സിൽ (പഴയ ട്വിറ്റർ) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയതിൻ്റെ പേരിൽ അടുത്തിടെ ബ്ലൂസ്കൈ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Bluesky Flashes App: ഇൻസ്റ്റാ​ഗ്രാമിന് ഭീഷണിയായി ബ്ലൂസ്‌കൈ?; ‘ഫ്ലാഷ്‌സ്’ ആപ്പ് പുറത്തിറക്കി
Bluesky Flashes AppImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Mar 2025 18:26 PM

കാലിഫോർണിയ: ഇൻസ്റ്റാ​ഗ്രാമിന് ഭീഷണിയാവാൻ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന് ‘ഫ്ലാഷ്‌സ്’ എന്നാണ് ബ്ലൂസ്‌കൈ പേര് നൽകിയിരിക്കുന്നത്. ആപ്പ് സ്റ്റോറില്ലാണ് മെറ്റയുടെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാമിന് ഭീഷണിയായി ഫ്ലാഷ്‌സ് എത്തിയിരിക്കുന്നത്. പുറത്തുവന്ന് 24 മണിക്കൂറിനകം 30,000 ഡൗൺലോഡുകളാണ് ഫ്ലാഷ്‌സിന് ലഭിച്ചത്. എന്നാൽ ഫ്ലാഷ്‌സിൻറെ ആൻഡ്രോയ്ഡ് വേർഷൻ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇൻസ്റ്റഗ്രാമിനോട് ഏറെ സാമ്യതയുള്ള രീതിയിലാണ് ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് ബ്ലൂസ്‌കൈ പുറത്തിറക്കിയിരിക്കുന്നത്. ഇലോൺ മസ്‌കിൻറെ എക്‌സിൽ (പഴയ ട്വിറ്റർ) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയതിൻ്റെ പേരിൽ അടുത്തിടെ ബ്ലൂസ്കൈ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രണ്ടര കോടിയിലധികം യൂസർമാരുള്ള സ്വതന്ത്ര മൈക്രോ ബ്ലോഗിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ബ്ലൂസ്കൈ.

ബർലിനിൽ നിന്നുള്ള ഡവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ബ്ലൂസ്കൈയുടെ ഫ്ലാഷ്‌സ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ ഇൻസ്റ്റഗ്രാമിൻറെ ഇൻറർഫേസിനോട് ഏറെ സാമ്യതകൾ ഫ്ലാഷ്‌സിനുണ്ട്. നാല് ഫോട്ടോസും ഒരു മിനിറ്റ് വരെ ദൈർഘ്യത്തിൽ വീഡിയോയും ഫ്ലാഷിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. ഇൻസ്റ്റ​ഗ്രാമിൽ ഉള്ളതുപോലെ ആപ്പിനുള്ളിൽ തന്നെ ഫിൽട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉണ്ട്.

ഫ്ലാഷ്സിൽ ഇടുന്ന പോസ്റ്റുകൾ ഓട്ടോമാറ്റിക്കായി ബ്ലൂസ്കൈയിലും ലഭ്യമാകുന്ന തരത്തിലാണ് രൂപകല്പന. ഇരു ആപ്പുകൾ വഴിയും നിങ്ങൾ പങ്കുവച്ച പോസ്റ്റുകൾക്ക് റിയാക്ഷനും കമൻറും നൽകാമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫ്ലാഷ്സിൽ പണം നൽകി ഉപയോഗിക്കാൻ കഴിയുന്ന ചില പ്രീമിയം ഫീച്ചറുകളും ഭാവിയിൽ പ്രത്യേക്ഷപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.