5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Best Jio Plans: 3 മാസം സൗജന്യ കോളിംഗും ഡാറ്റയും 500 രൂപയിൽ, ഗൂഗിൾപേയിൽ പോലും കിട്ടാത്തൊരു പ്ലാൻ

Cheap Rate Jio Plans: താരിഫ് നിരക്ക് വർധനയിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആദ്യം തന്നെ തിരഞ്ഞെടുക്കാൻ പറ്റുന്നൊരു പ്ലാനാണിത്. ഉപയോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി കോളുകളും ഇതിൽ ലഭിക്കുന്നു

Best Jio Plans: 3 മാസം സൗജന്യ കോളിംഗും ഡാറ്റയും 500 രൂപയിൽ, ഗൂഗിൾപേയിൽ പോലും കിട്ടാത്തൊരു പ്ലാൻ
Best Jio Plans | Credits
arun-nair
Arun Nair | Published: 29 Aug 2024 08:04 AM

ഒരു കിടിലൻ ജിയോ റീ ചാർജ്ജ് പ്ലാനുണ്ട് നോക്കുന്നുണ്ടോ? എന്ന് ചോദിച്ചാൽ ആദ്യം നിങ്ങളുടെ മൈ ജിയോ ആപ്പ് കൂടി നോക്കിയേക്കണം. പ്രീപെയ്ഡ് പ്ലാനുകളിൽ നിലവിലുള്ളതിൽ വെച്ച് ഏറ്റവും ചിലവ് കുറഞ്ഞത് പോക്കറ്റ് കീറിക്കാത്തതുമായ ഒരു പ്ലാനുണ്ട് ജിയോക്ക്. അൺലിമിറ്റഡ് കോളിംഗും, ഡാറ്റയും ഒക്കെ തരുന്ന ഈ പ്ലാനിൻ്റെ വിലയും വളരെ കുറവാണ്.

താരിഫ് നിരക്ക് വർധനയിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആദ്യം തന്നെ തിരഞ്ഞെടുക്കാൻ പറ്റുന്നൊരു പ്ലാനാണിത്. ഉപയോക്താക്കൾക്ക് ലോക്കൽ, എസ്ടിഡി കോളുകളും ഇതിൽ ലഭിക്കുന്നു. പക്ഷെ Paytm, PhonePe, ഗൂഗിൾപേ എന്നിങ്ങനെ ഒരു യുപിഐ ആപ്പിലും സംഭവം ഇല്ലാട്ടോ. അതിനെ പറ്റി നോക്കാം.

ALSO READ: YouTube Premium Price: യൂട്യൂബിനും ഇനി പൊന്നും വില….; സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

ജിയോ 479 രൂപ പ്ലാൻ

479 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് ആകെ 6 ജിബി ഇൻ്റർനെറ്റ് ഡാറ്റ ലഭിക്കും. ഒപ്പം 1000 എസ്എംഎസും ഫ്രീയായി ലഭിക്കും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ലഭി്ക്കും. പക്ഷെ ഈ പ്ലാനിൽ ജിയോസിനിമ പ്രീമിയം മെമ്പർഷിപ്പ് ലഭിക്കില്ല. കോളുകൾ ചെയ്യാൻ മാത്രം റീചാർജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് വളരെ അധികം ഉപകാരപ്രദമായിരിക്കും 479 രൂപയുടെ പ്ലാൻ, ഒരു പക്ഷെ 6 ജിബിയിൽ മാത്രമായി ഡാറ്റ കുറയുന്നത് ഒരു പരിമിതിയാണെങ്കിലും ഡാറ്റ ബൂസ്റ്ററുകൾ ഉപയോഗിച്ച് അതും പരിഹരിക്കാം.

ജിയോ 799 രൂപ

799 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 1.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും. ഇതിൽ Jio TV, JioCinema, JioCloud എന്നിവയുടെ സൗകര്യം നിങ്ങൾക്ക് ലഭിക്കും. 84 ദിവസമാണ് വാലിഡിറ്റി. ഇനി അതിൽ താത്പര്യമില്ലെങ്കിൽ 70 ദിവസത്തെ വാലിഡിറ്റി നൽകുന്ന 666 രൂപയുടെ പ്ലാനും ജിയോയിലുണ്ട്. ആനുകൂല്യങ്ങളിൽ മാത്രമായിരിക്കും ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അതേസമയം രണ്ട് പുതിയ ആപ്ലിക്കേഷനുകൾ കൂടി ജിയോ എത്തിക്കുകയാണ്. JioTranslate , JioSafe എന്നിവയാണിത്. ഉപഭോക്താക്കൾക്ക് വർഷം മുഴുവൻ ഇതിൻ്റെ രണ്ടിൻ്റെയും സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും