5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bsnl Plans: ജിയോയേക്കാൾ കൂടുതൽ വാലിഡിറ്റി, 200 രൂപ പോലും വേണ്ട, ഇത് ബിഎസ്എന്‍എൽ മാജിക്

Best Plans of Bsnl: കോളിംഗും മാന്യമായ ഡാറ്റയും എസ്എംഎസ് ഓപ്ഷനുകളുമുള്ള മികച്ച ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ നിലവിലുണ്ട്, പോക്കറ്റ് കീറാതെ തന്നെ നിങ്ങൾക്ക് റീ ചാർജ് ചെയ്യാൻ സാധിക്കും

Bsnl Plans: ജിയോയേക്കാൾ കൂടുതൽ വാലിഡിറ്റി, 200 രൂപ പോലും വേണ്ട, ഇത് ബിഎസ്എന്‍എൽ മാജിക്
Mobile Recharge Plans | Credit: Getty
arun-nair
Arun Nair | Published: 04 Sep 2024 13:43 PM

നിരക്ക് കൂട്ടി പോക്കറ്റ് കീറിക്കുന്ന ടെലികോം തന്ത്രമൊക്കെ ഒരു വഴിക്ക് നടക്കുമ്പോൾ നമ്മുക്ക് ആശ്വാസമായി എപ്പോഴും ബിഎസ്എന്‍എൽ ഉണ്ടെന്ന കാര്യം മറക്കരുത്. അൺലിമിറ്റഡ് കോളിംഗും മാന്യമായ ഡാറ്റയും എസ്എംഎസ് ഓപ്ഷനുകളുമുള്ള മികച്ച ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ നിലവിലുണ്ട്. മറ്റ് നെറ്റ്വർക്കുകളിലൊക്കെ റീ ചാർജ് ചെയ്ത് പൈസ കളയുന്നവർക്ക് ചിലപ്പോ ഇത് ഉപകാരപ്പെട്ടേക്കാം.

ബിഎസ്എൻഎൽ 147 പ്ലാൻ

വീട്ടിൽ വൈഫൈയൊക്കെ ഉള്ളവർക്ക് ഏല്ലാത്തരത്തിലും ഉപകാരപ്പെടുന്ന പ്ലാനാണിത്.ആകെ 10 ജിബി ഡാറ്റ മാത്രമെ ഇതിൽ നിങ്ങൾക്ക് ലഭിക്കൂ. അൺലിമിറ്റഡ് കോളുകളും മറ്റ് സേവനങ്ങളും നിങ്ങൾക്ക് ഇതിൽ ലഭിക്കും. വാലിഡിറ്റിയാണ് ഹൈലൈറ്റ് 30 ദിവസം വരെ വാലിഡിറ്റി ഇതിൽ ലഭിക്കും.

187 പ്ലാൻ, 247 പ്ലാൻ

187 രൂപയുടെ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയും 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ലഭിക്കുന്ന 247 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്.

319 രൂപ പ്ലാൻ

അൺലിമിറ്റഡ് വോയ്സ് കോളുകൾക്കൊപ്പം 10 ജിബി ഡാറ്റയും അടങ്ങുന്ന താങ്ങാനാവുന്ന ദീർഘകാല പ്ലാൻ തേടുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ബെസ്റ്റാണ്. 65 ദിവസമാണ് 319 രൂപയുടെ പ്ലാൻ വാലിഡിറ്റി.

ബിഎസ്എൻഎൽ പ്ലാൻ 347,398

ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും വെറും 347 രൂപയ്ക്ക് ലഭിക്കുമെങ്കിൽ 398ൻ-ൻ്റെ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ഇല്ല. ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

447 രൂപ

100 ജിബി ഡാറ്റയും 2 മാസത്തേക്ക് അൺലിമിറ്റഡ് കോളുകളും നിങ്ങൾക്ക് ലഭിക്കുന്ന പ്ലാനാണ് 447 രൂപയുടേത്, ഇതിനൊപ്പം തന്നെ 400 സീരിസിലെ മറ്റൊരു പ്ലാനാണ് 499-ൻ്റെ, 499 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും 90 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ലഭിക്കും, ജിയോ, എയർടെൽ, വി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മികച്ച പ്ലാൻ കൂടിയാണിത്.