ATM, UPI Ransomware Attack : സഹകരണ ബാങ്കുകളുടെ എടിഎം, യുപിഐ സേവനങ്ങളിൽ എന്തേലും പ്രശ്നമുണ്ടോ? കാരണം ഒരു റാൻസംവെയർ ആക്രമണമാണ്

Ransomware Attack On Indian Banks : രാജ്യത്തെ 300 ഓളം ചെറുകിട പ്രാദേശിക ബാങ്കുകളുടെ സർവീസുകളെയാണ് പ്രധാനമായിട്ടും ഇത് ബാധിച്ചിരിക്കുന്നത്. സി-എഡ്ജ് ടെക്നോളജിക്കാണ് സൈബർ ആക്രമണം നേരിട്ടിരിക്കുന്നത്.

ATM, UPI Ransomware Attack : സഹകരണ ബാങ്കുകളുടെ എടിഎം, യുപിഐ സേവനങ്ങളിൽ എന്തേലും പ്രശ്നമുണ്ടോ? കാരണം ഒരു റാൻസംവെയർ ആക്രമണമാണ്

Representational Image (Image Courtesy - Social Media)

Updated On: 

01 Aug 2024 19:48 PM

ന്യൂ ഡൽഹി : ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ റാൻസംവെയർ ആക്രമണം (Ransomware Attack). ഹാക്കിങ്ങിലൂടെ ഓൺലൈനായി പണവും വിവരങ്ങളും അപഹരിക്കുന്ന സൈബർ ആക്രമണമാണ് റാൻസംവെയർ. ഈ സൈബർ ആക്രമണത്തെ തുടർന്ന് രാജ്യത്തെ 300 ഓളം ചെറുകിട പ്രാദേശിക ബാങ്കുകളുടെ ഓൺലൈൻ ഇടപാടുകളെയാണ് ബാധിച്ചിരിക്കുകയാണ്. ഈ ബാങ്കുകളുടെ ഉപയോക്താക്കൾക്ക് എടിഎം വഴിയുള്ള പണമിടപാടോ യുപിഐ സേവനമോ നിലവിൽ ലഭ്യമല്ല. ചെറുകിട ബാങ്കുകൾക്ക് സാങ്കേതിക സംവിധാനം ഏർപ്പെടുത്തുന്ന സി-എഡ്ജ് ടെക്നോളജീസിലാണ് റാൻസംവെയർ ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം ബാങ്കുകളിൽ നേരിട്ടെത്തി പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നാണ് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സി-എഡ്ജ് ടെക്നോളജീസിൽ റാൻസംവെയർ ആക്രമണം ഉണ്ടായെന്നും ഇത് ബാങ്ക് മേഖലയിലെ ചില സർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും നാഷ്ണൽ പെയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.

ALSO READ : Microsoft Windows Outage: ക്രൗഡ്‌സ്‌ട്രൈക്കിന് നഷ്ടപരിഹാരം 250 ഡോളര്‍; പുതിയ തട്ടിപ്പ് ഇങ്ങനെ

എടിഎമ്മും യുപിഐയും മാത്രമല്ല ഓൺലൈൻ പണമിടപാട് സേവനമായ ആർടിജിഎസിൻ്റെ പ്രവർത്തനത്തെയും ഈ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. ഗുജറാത്തിൽ മാത്രമായി 17 സഹകരണ ബാങ്കുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. യുപിഐ, ആർടിജിഎസ് സേവനം വഴി പണമിടപാട് നടത്തുമ്പോൾ സ്വീകർത്താവിന് പണം ലഭിക്കുന്നില്ല. പക്ഷെ അയക്കുന്നയാളുടെ അക്കൗണ്ടിൽ പണം നഷ്ടപ്പെടുന്നുമുണ്ട്. ഇതെ തുടർന്ന് സാങ്കേതിക സംവിധാനമേർപ്പെടുത്തുന്ന സി-എഡ്ജിൻ്റെ സേവനം ഒഴുവാക്കിയെന്ന് എൻപിസിഐ വാർത്ത ഏജൻസിയോട് പറഞ്ഞു.

രണ്ട് ദിവസമായി സഹകരണ ബാങ്കുകളിൽ ഈ പ്രശ്നം നേരിടുകയാണ്. എസ്.ബി.ഐയും ടിസിഎസും ചേർന്നാണ് സഹകരണ ബാങ്കുൾക്ക് സി-എഡ്ജ് സേവനം ഒരുക്കുന്നത്. അതേസമയം റാൻസംവെയർ ആക്രമണത്തിൽ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. പെയ്മെൻ്റ് സംവിധാനം സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എവിടെയും ആരുടെയും പണം നഷ്ടപ്പെട്ടതായിട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ