5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: ന്യൂ ഇയറും ബഹിരാകാശത്ത്! സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാർച്ച് അവസാനമാകുമെന്ന് നാസ

Nasa Delays Rescue Mission Again: നേരത്തെ നിശ്ചയിച്ച 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരിക്കുമെന്ന് നാസ അറിയിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തിലൂടെ മാത്രമെ ഇരുവരെയും തിരികെ എത്തിക്കാൻ സാധിക്കൂവെന്നാണ് നാസ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചത്.

Sunita Williams: ന്യൂ ഇയറും ബഹിരാകാശത്ത്! സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്താൻ മാർച്ച് അവസാനമാകുമെന്ന് നാസ
സുനിതാ വില്യംസും ബുച്ച് വിൽമോറും (image credits:X)
sarika-kp
Sarika KP | Published: 18 Dec 2024 16:04 PM

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തുന്നതിൽ വീണ്ടും കാലതാമസം. മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് നാസ പറഞ്ഞു. നേരത്തെ നിശ്ചയിച്ച 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരിക്കുമെന്ന് നാസ അറിയിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തിലൂടെ മാത്രമെ ഇരുവരെയും തിരികെ എത്തിക്കാൻ സാധിക്കൂവെന്നാണ് നാസ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചത്. എന്നാൽ ഇതും പിന്നീട് മാറുകയായിരുന്നു.

ഇരുവരും ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ജൂണിൽ ഐ എസ് എസിൽ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ എട്ട് ദിവസം ചെലവഴിക്കേണ്ടതായിരുന്നു. ജൂൺ ഏഴിന് എത്തിയ ഇവർ 13 ന് തിരിച്ച് ഭൂമിയിലേക്ക് മടങ്ങാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. എന്നാൽ പറക്കലിനിടെ സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ വന്ന സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റം വരുത്തിയത്. ഇതോടെ യാത്രികർക്ക് ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് മുന്നിലുള്ളത്. അതേ സമയം ബോയിങ്ങിന്റെ സ്റ്റാർലൈനറിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ് ഇരുവരും. സാന്റാ തൊപ്പി ധരിച്ച സുനിതാ വില്യംസും ബുച്ച് വിൽമോറും ഉളള ചിത്രം നാസ കഴിഞ്ഞ ദിവസം എക്സിലൂടെ പങ്കുവച്ചിരുന്നു. ബഹിരാകാശ നിലയത്ത് നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് കാണാനാകുന്നത്.

Also Read: ബഹിരാകാശത്ത് വീണ്ടുമൊരു ആഘോഷരാവ്; സാൻ്റയായി സുനിതയും ഡോൺ പെറ്റും, ചിത്രങ്ങൾ വൈറൽ

 

ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇവർക്ക് ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ സാധനങ്ങളും നാസയുടെ സ്പേസ് എക്സ് ഡ്രാഗൺ കാപസ്യൂൾ അവിടെ എത്തിച്ചിരുന്നു. ഭൂമിയിൽ നിന്നും അയച്ച സാധനങ്ങൾ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി ക്രിസ്മസ് അവധിയാഘോഷത്തിന്റെ മാറ്റ്കൂട്ടാൻ സംഘം ഒരുങ്ങുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തത്സമയ വീഡിയോ സെഷനുകളിലൂടെ ഭൂമിയിലെ വിദ്യാർത്ഥികളുമായി ഇടപഴകാനും ബഹിരാകാശത്തെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടാനും ശാസ്ത്രവും സാങ്കേതികവിദ്യയും പര്യവേക്ഷണം ചെയ്യാൻ യുവ മനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സുനിതയും സംഘവും പദ്ധതിയിടുന്നുണ്ട്. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ‘താങ്ക്സ്-ഗിവിങ്’ ആഘോഷമാക്കിയ സുനിത വില്യംസിന്‍റെ വീഡിയോ ശ്രദ്ധേയമായിരുന്നു. ആറ് മാസത്തിലധികമായി മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് സുനിതയും സംഘവും. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വിൽമോറും ആരംഭിച്ചെങ്കിലും വീണ്ടും നിരാശ വാര്‍ത്തയുണ്ട്.

സുനിതയുടെ ഭാ​രം കുറഞ്ഞത് ഇങ്ങനെ

അതേസമയം സുനിതയുടെ ഭാ​രം കുറഞ്ഞത് സംബന്ധിച്ച വലിയ ചർച്ചയായിരുന്നു. അതിനിടെ സ്പേസിലുള്ള സംഘത്തിന് ലഭിക്കുന്ന ഭക്ഷണത്തിൻ്റെ ക്ഷാമമാണ് സുനിതയുടെ ഭാരം കുറയാൻ കാരണമെന്ന് ആഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെക്കുറിച്ച് പലരും ആശങ്കയറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കിംവദന്തികളെയെല്ലാം തള്ളികൊണ്ട് സുനിത വില്യംസ് ​രംഗത്തെത്തിയിരുന്നു. ഗുരുത്വാകർഷണം നഷ്‌ടപ്പെട്ടതിനാലാണ് ശരീരഭാരം മാറിയതാണെന്നും അതാണ് തൻ്റെ രൂപത്തിൽ മാറ്റം വന്നതെന്നും അവർ അറിയിച്ചു.