5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunita Williams: അവിടെയും അവർ വെറുതെയിരുന്നില്ല..! കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത; ചരിത്രം കുറിച്ച് സുനിത വില്യംസ്

Astronaut Sunita Williams Record Of spacewalk: മുമ്പ് നടന്ന സമയവും ഇപ്പോഴത്തെ സമയവും കണക്കിലെടുത്താൽ ആകെ നടത്തം 62 മണിക്കൂർ ആറുമിനിറ്റാണ് സുനിത ബഹിരാകശത്ത് നടന്ന് നീങ്ങിയത്. 2017-ൽ നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്വന്തമാക്കിയ റെക്കോർഡാണ് സുനിത വില്യംസ് ഇപ്പോൾ മറികടന്നിരിക്കുന്നത്.

Sunita Williams: അവിടെയും അവർ വെറുതെയിരുന്നില്ല..! കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത; ചരിത്രം കുറിച്ച് സുനിത വില്യംസ്
Sunita Williams
neethu-vijayan
Neethu Vijayan | Published: 31 Jan 2025 11:06 AM

വാഷിങ്ടൺ: അങ്ങ് ബഹിരാകാശത്ത് ആണേലും സുനിത വെറുതെയിരിക്കില്ല. വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് (Astronaut Sunita Williams). ഇപ്പോഴിതാ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത (Record Of spacewalk) എന്ന റെക്കോർഡാണ് നേടിയിരിക്കുന്നത്. അഞ്ച് മണിക്കൂർ 26 മിനിറ്റാണ് ബഹിരാകാശത്ത് സുനിത നടന്നത്.

കഴിഞ്ഞ എട്ട് മാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറും. ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികത്തകരാറാണ് ഇവരുടെ തിരിച്ചുവരിവിന് കാലതാമസം നേരിടുന്നത്. സുനിത വില്യംസിനൊപ്പം ബുച്ച് വിൽമോറും നടന്നിട്ടുണ്ട്. ഇതോടെയാണ് പുതിയ റെക്കോർഡ് നേടിയിരിക്കുന്നത്.

മുമ്പ് നടന്ന സമയവും ഇപ്പോഴത്തെ സമയവും കണക്കിലെടുത്താൽ ആകെ നടത്തം 62 മണിക്കൂർ ആറുമിനിറ്റാണ് സുനിത ബഹിരാകശത്ത് നടന്ന് നീങ്ങിയത്. 2017-ൽ നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്വന്തമാക്കിയ റെക്കോർഡാണ് സുനിത വില്യംസ് ഇപ്പോൾ മറികടന്നിരിക്കുന്നത്. 60 മണിക്കൂർ 21 മിനിറ്റായിരുന്നു പെഗ്ഗി വിറ്റ്‌സൻ സ്വന്തമാക്കിയ റെക്കോർഡ് സമയം. 19 തവണയാണ് സുനിത ബഹിരാകാശ നടത്തുന്നത്. അതുകൊണ്ട് തന്നെ 19ാം നടത്തത്തിലാണ് ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ബ​ഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായാണ് ഇരുവരും ഇത്രയും സമയം നടന്നത്. ബഹിരാകാശ നിലയത്തിലെത്തിയശേഷം വിൽമോർ ആദ്യമായി പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മറ്റൊരു ബഹിരാകാശ സഞ്ചാരിക്കൊപ്പം രണ്ടാഴ്ചമുൻപ് സുനിത ബഹിരാകാശത്ത് നടന്നിരുന്നു. ബഹിരാകാശ നിലയത്തിൻ്റെ കമാൻഡർ കൂടിയാണ് സുനിത.

പത്തുദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും 2024 ജൂണിൽ ബഹിരാകാശ നിലയത്തിലെത്തിയത്. സാങ്കേതിക തകരാർ ഉടൻ തന്നെ പരിഹരിച്ച് ഇരുവരെയും എത്രയും വേഗം തിരികെയെത്തിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സ്‌പെയ്സ് എക്‌സ് സിഇഒ ഇലോൺ മസ്‌കും ഉറപ്പ് നൽകിയിരിക്കുന്നത്.