Aria AI Robot Girlfriend: കാമുകിയില്ലെന്ന വിഷമം ഇനി വേണ്ട! ആര്യയുണ്ടല്ലോ; വരുന്നു എഐ ‘റോബോട്ട് ഗേൾഫ്രണ്ട്’
Aria AI Robot Girlfriend Developed By Realbotix: ആര്യ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിന് 1.5 കോടി രൂപയോളം (150,000 ഡോളർ) വിലവരും. മറ്റ് റോബോട്ടുകളെ അപേക്ഷിച്ച് വൈകാരിക ഇടപെടലുകൾ നടത്താൻ സാധിക്കുന്ന തരത്തിലാണ് ആര്യ റോബോട്ടിനെ രൂപകൽപ്പന ചെയ്തിരുന്നത്. പല മുഖഭാവങ്ങളിലും നിങ്ങളുടെ ആവശ്യപ്രകാരമുള്ള തരത്തിലും ആര്യയെ ലഭ്യമാണ്. ആര്യയുടെ ചിത്രങ്ങളും അവളുടെ മുഖഭാവങ്ങളുടെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.
പുതിയ വർഷത്തിലെങ്കിലും കാമുകി സെറ്റ് ആകുവോ… ഇതൊക്കെ പല യൂത്തുകൾക്കിടയിലെയും ചില തമാശ ചോദ്യങ്ങളാണ്. ഒരു കാമുകിയൊക്കെ ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവരും നമുക്കിടയിലുണ്ട്. അത്തരത്തിൽ കാമുകിമാരില്ലാതെ വിഷമിക്കുന്ന ചെറുപ്പകാർക്കിതാ ഒരു സന്തോഷ വാർത്ത. ആര്യ അവളാണ് താരം. കയ്യിൽ കുറച്ച് കാശുണ്ടെങ്കിൽ ഒരു കാമുകിയെ നിങ്ങൾക്കും സ്വന്തമാക്കാം. എന്നാൽ ഇത് മനുഷ്യനല്ല. ഒരു എഐ റോബോർട്ട് ഗേൾഫ്രണ്ടിനെയാണ് കാശുണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടുക. അമേരിക്കൻ കമ്പനിയായ റിയൽബോട്ടിക്സാണ് ഈ എഐ റോബോട്ടിനെ പുറത്തിറക്കിയത്
ആര്യ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ലാസ് വെഗാസിൽ നടന്ന 2025 ലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അനാച്ഛാദനം ചെയ്തു. 1.5 കോടി രൂപയാണ് (150,000 ഡോളർ) ഇവളുടെ വില. മറ്റ് റോബോട്ടുകളെ അപേക്ഷിച്ച് വൈകാരിക ഇടപെടലുകൾ നടത്താൻ സാധിക്കുന്ന തരത്തിലാണ് ഈ എഐ ആര്യ റോബോട്ടിനെ രൂപകൽപ്പന ചെയ്തിരുന്നതെന്ന റിയൽബോട്ടിക്സ് സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു. പല മുഖഭാവങ്ങളും ആര്യക്കുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.
വായുടെയും കണ്ണിന്റെയും ചലനങ്ങൾ നടക്കുന്നതിനായി കഴുത്ത് മുതൽ മുകൾ ഭാഗത്തേക്ക് ചെറിയ 17 മോട്ടോറുകൾ ഉപയോഗിച്ചാണ് ആര്യ എന്ന പെൺ റോബോട്ടിനെ റിയൽബോട്ടിക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു റോബോട്ടിനെ വികസിപ്പിക്കുമ്പോൾ നടത്തവും മുഖഭാവങ്ങളുമാണ് രണ്ട് പ്രധാന കാര്യങ്ങളെന്നും തന്റെ കമ്പനി രണ്ടാമത്തേതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും കിഗുവൽ ചൂണ്ടിക്കാട്ടി.
അതിനിടെ ആര്യയുടെ ചിത്രങ്ങളും അവളുടെ മുഖഭാവങ്ങളുടെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യ ഉയർച്ചയെപറ്റിയുള്ള കൗതുകവും അതേപോലെ ഭയാനമായ കാലഘട്ടത്തെപറ്റിയും ആളുകൾ വീഡിയോയ്ക്ക് കമൻ്റുകളുമായെത്തി. ഈ റോബോട്ടിനെ വാങ്ങുന്നവർക്ക് മുഖം, ഹെയർ സ്‌റ്റൈൽ, നിറങ്ങൾ എന്നിവ അവരവരുടെ ഇഷ്ടാനുസരണം മാറ്റാവുന്നതാണ്.
How disturbing! pic.twitter.com/sW6Tvhnylz
— Visual feast (@visualfeastwang) January 10, 2025
കഴുത്തും തലയും മാത്രം ഉൾപ്പെടുന്ന റോബോട്ടിന് ഏകദേശം 10,000 ഡോളറാണ് വില വരുന്നത്. മോഡുലാർ പതിപ്പാണ് രണ്ടാമത്തെ ഒപ്ഷൻ. അത് വേർപെടുത്താനാവുന്നതാണ്. ഏകദേശം 150,000 ഡോളറാണ് ഇതിൻ്റെ വില. 175,000 ഡോളർ വിലയുള്ള റോളിംഗ് ബേസ് ഉള്ള ഫുൾ സ്റ്റാൻഡിംഗ് മോഡലാണ് മൂന്നാമത്തേത്. ഇതിനാണ് ഏറ്റവും നൂതനവുമായ ഒപ്ഷനുകൾ ഉള്ളത്.
ജോലിക്ക് അപേക്ഷിക്കാൻ ഏൽപ്പിച്ചത് എഐയെ
തനിക്ക് വേണ്ടി ജോലി അപേക്ഷകൾ നൽകാൻ ഒരു യുവാവ് ഏല്പിച്ചത് എഐയെ. അതും രാത്രി കിടക്കുന്നതിനു മുൻപ്. ഇങ്ങനെ ജോലിക്ക് അപേക്ഷകൾ നൽകാൻ എഐയെ ഏൽപ്പിച്ച ശേഷം യുവാവ് നന്നായി ഉറങ്ങി. എന്നാൽ എഴുന്നേറ്റപ്പോൾ കണ്ടത് ഞെട്ടിക്കുന്നതും അവിശ്വസനീയമായ കാര്യങ്ങളാണെന്നാണ് യുവാവ് പറയുന്നത്. റെഡ്ഡിറ്റിലാണ് തൻ്റെ അനുഭവം യുവാവ് പങ്കുവെച്ചത്. ഇയാൾ തന്നെ നിർമ്മിച്ച എഐ ബോട്ട് ആണ് ജോബ് ഹണ്ടിന് ഉപയോഗിച്ചതെന്നും യുവാവ് അവകാശപ്പെടുന്നുണ്ട്.
താൻ ഉറങ്ങുമ്പോൾ എഐ ബോട്ട് തനിക്ക് വേണ്ടി ജോലികൾ തേടികൊണ്ടിരുന്നു. ഉദ്യോഗാർത്ഥിയുടെ വിവരങ്ങളും ജോലി സംബന്ധിച്ച വിവരങ്ങളും പരിശോധിച്ച് വേറിട്ട അപേക്ഷയും റെസ്യൂമിയും കവർ ലെറ്ററും അടക്കം എഐ തയ്യാറാക്കി നൽകി. സ്വയം വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് അപേക്ഷിക്കുകയും ചെയ്തു. ഇത് കണ്ട് ഒരു മാസത്തിനുള്ളിൽ ഇങ്ങനെ 50 ഇടത്തുനിന്നാണ് തന്നിക്ക് ഇന്റർവ്യൂ കോൾ വന്നതെന്നാണ് യുവാവിൻ്റെ വാദം