5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പരസ്യം കണ്ട് ബോറടിച്ചോ! എങ്കില്‍ ഇങ്ങനെ ചെയ്യൂ, പരസ്യം പിന്നെ വരില്ല

മൈക്രോസോഫ്റ്റിന്റെ റിലീസ് ചെയ്ത പ്രസ്താവന പ്രകാരം ഈ ആപ്പ് റെക്കമെന്റേഷന്‍സ് ഡെവലപ്പര്‍മാരുടെ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത സെലക്ഷനില്‍ നിന്ന് ഉള്ളതാണ്. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ഉള്ള ആപ്പുകള്‍ കണ്ടെത്തുന്നതിനും ഈ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് വിശ്വസിക്കുന്നത്.

പരസ്യം കണ്ട് ബോറടിച്ചോ! എങ്കില്‍ ഇങ്ങനെ ചെയ്യൂ, പരസ്യം പിന്നെ വരില്ല
shiji-mk
Shiji M K | Published: 27 Apr 2024 17:09 PM

പിസി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളില്‍ പരസ്യങ്ങള്‍ വരുന്നുണ്ടല്ലെ ഇപ്പോള്‍. 2021ല്‍ വിന്‍ഡോസ് 11 വീണ്ടും വന്നതോടെയാണ് ഇങ്ങനെ പരസ്യം വരാന്‍ തുടങ്ങിയത്. സ്റ്റാര്‍ട്ട് മെനുവില്‍ തന്നെ ഇപ്പോള്‍ പരസ്യങ്ങള്‍ കാണാന്‍ സാധിക്കും. പലപ്പോഴും ഈ പരസ്യം നമ്മുക്ക് ഒരു ബുദ്ധമുട്ടാകാറുണ്ട്. KB5036980 അപ്‌ഡേറ്റിന്റെ റിലീസ് കുറിപ്പുകളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് Window 11 ഉപഭോക്താക്കള്‍ക്ക് അവരുടെ സ്റ്റാര്‍ട്ട് മെനു ഇന്റര്‍ഫേസിനുള്ളില്‍ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്നുള്ള ആപ്പുകള്‍ക്കായി റെക്കമെന്റേഷന്‍സ് ചെയ്യേണ്ടിവരും.

മൈക്രോസോഫ്റ്റിന്റെ റിലീസ് ചെയ്ത പ്രസ്താവന പ്രകാരം ഈ ആപ്പ് റെക്കമെന്റേഷന്‍സ് ഡെവലപ്പര്‍മാരുടെ പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത സെലക്ഷനില്‍ നിന്ന് ഉള്ളതാണ്. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ഉള്ള ആപ്പുകള്‍ കണ്ടെത്തുന്നതിനും ഈ പുതിയ ഫീച്ചര്‍ നിങ്ങളെ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റ് വിശ്വസിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് സ്റ്റാര്‍ട്ട് മെനുവില്‍ പരസ്യങ്ങള്‍ അവതരിപ്പിക്കുന്ന ആശയം മൈക്രോസോഫ്റ്റ് പരീക്ഷിച്ചത്. ബീറ്റ ചാനലില്‍ നിന്നുള്ള ഈ മാറ്റം നിരവധി ആളുകളെയാണ് ആകര്‍ഷിച്ചത്. എന്നാല്‍ ഇനി സ്റ്റാര്‍ട്ട് മെനു തുറക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ ആപ്പ് റെക്കമെന്റേഷന്‍സ് വരാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

സ്റ്റാര്‍ട്ട് മെനു ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്‌സ് എന്ന് ടാപ്പ് ചെയ്യുക. എന്നിട്ട് അതില്‍ പേഴ്‌സണലൈസേഷന്‍ ക്ലിക്ക് ചെയ്ത് ഇടത് സൈഡില്‍ ഉള്ള സ്റ്റാര്‍ട്ട് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഷോ റെക്കമെന്റേഷന്‍സ് ഫോര്‍ ടിപ്‌സ്, ആപ് പ്രൊമോഷന്‍സ് ആന്റ് മോര്‍ എന്ന ഓപ്ഷന്‍ ഓഫാക്കുക.

ഇങ്ങനെ ചെയ്യുന്നത് പരസ്യങ്ങള്‍ പോപ്പ് അപ്പ് ചെയ്യുന്നത് തടയും. ഇത് വിന്‍ഡോസ് പവേര്‍ഡ് ചെയ്യുന്ന പിസികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ്. വിന്‍ഡോസ് 11ന്റെ വരുന്ന വേര്‍ഷനുകളില്‍ മൈക്രോസോഫ്റ്റ് ടോഗിള്‍ നീക്കം ചെയ്യും. എന്നാലും ഒഫീഷ്യല്‍ കണ്‍ഫര്‍മേഷന്‍ ഒന്നും ഉണ്ടായിട്ടില്ല.

ഇത് മാത്രമല്ല നമ്മുക്ക് പ്രയോജനപ്പപെടുത്താവുന്ന പുതിയ ചില ഫീച്ചറുകളും സെറ്റിംഗ്‌സുമുണ്ട്. വിന്‍ഡോസ് 11ലെ മികച്ച ടിപ്പുകള്‍ നിങ്ങള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ഞങ്ങള്‍ പരിചയപ്പെടുത്താം.

മൈക്രോസോഫ്റ്റ് എല്ലായ്‌പ്പോഴും വിന്‍ഡോസ് 11 അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് Realign. എന്താണ് Realign എന്നറിയാമോ, വിന്‍ഡോസില്‍ നമ്മുടെ കണ്ണ് ആദ്യമെത്തുന്നത് സ്റ്റാര്‍ട്ട് ബട്ടണിലേക്ക് ആയിരിക്കുമെത്തുന്നത്. നേരത്തെ ഈ ബട്ടണ്‍ സ്‌ക്രീനിന്റെ താഴെ ഇടത് സൈഡിലായിരുന്നു അത് ഉണ്ടായിരുന്നത്.

എന്നാലിത് ഇപ്പോള്‍ ടാസ്‌ക്ബാറിലെ ബാക്കി ഐക്കണുകള്‍ക്കൊപ്പം ആണുള്ളത്. ഇനി ഇത് അവിടെ ഇരിക്കുന്നത് നിങ്ങള്‍ക്ക് കംഫേര്‍ട്ടബിള്‍ അല്ലെങ്കില്‍ അത് മാറ്റാം. ടാസ്‌ക് ബാറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ടാസ്‌ക്ബാര്‍ സെറ്റിംഗ്‌സ് ഓപ്പണാക്കുക. ടാസ്‌ക്ബാര്‍ ബിഹേവിയറിന്റെ ഡ്രോപ് ഡൗണ്‍ ഓപ്ഷനില്‍ കാണുന്ന ചേഞ്ച് ടാസ്‌ക്ബാര്‍ അലൈന്‍മെന്റ് ടു ലെഫ്റ്റ് എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ടാസ്‌ക്ബാര്‍ ഐക്കണുകള്‍ ഇടത്തേക്ക് നീങ്ങുകയും സ്റ്റാര്‍ട്ട് ബട്ടണ്‍ അത് ഉള്ളിടത്തേക്ക് തിരികെ പോവുകയും ചെയ്യും.

ടെക്‌സ്റ്റും ഇമേജും ക്രിയേറ്റ് ചെയ്യാനും ഇനി ബുദ്ധിമുട്ടേണ്ട. കോപൈലറ്റ് ഉപയോഗിച്ച് വാചകവും ചിത്രങ്ങളും സിമ്പിളായി ക്രിയേറ്റ് ചെയ്യാം. എന്നിട്ട് ടാസ്‌ക്ബാറിന്റെ വലത് അറ്റത്തുള്ള കളര്‍ഫുള്‍ ആയ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ വിന്‍ഡോസ് കീ സി ടൈപ്പ് ചെയ്‌തോ കോപൈലറ്റ് ഓപ്പണ്‍ ആകുന്നതാണ്.

നിങ്ങളുടെ വോയിസ് ഉപയോഗിച്ച് എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിക്കാന്‍ സാധിക്കും. ഇതിന് കോഡ് എഴുതാനും ഒരു വെബ് പേജ് അല്ലെങ്കില്‍ പിഡിഎഫ് സമ്മറൈസ് ചെയ്യാന്‍ വരെ സാധിക്കും.