5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Apps to stop smoking: പുകവലി നിര്‍ത്താനും ആപ്പുകള്‍; ചെലവ് തുച്ഛം ഗുണം മെച്ചം

WHO announced the apps that helps to control smoking: ഡബ്‌ള്യൂ എച്ച് ഒ ക്വിറ്റ് ടൊബോക്കോ ആപ്പ്, ക്വിറ്റ് നൗ: ക്വിറ്റ് സ്‌മോക്കിങ് ഫോര്‍ ഗുഡ്, പ്ലീഗോ തുടങ്ങിയ ആപ്പുകളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. ഈ ആപ്പുകള്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്.

Apps to stop smoking: പുകവലി നിര്‍ത്താനും ആപ്പുകള്‍; ചെലവ് തുച്ഛം ഗുണം മെച്ചം
Follow Us
shiji-mk
SHIJI M K | Published: 02 Jun 2024 16:41 PM

എന്തിനും ഏതിനും ആപ്പുകളുണ്ട്, പുകവലി നിര്‍ത്താനും ആപ്പുകളുണ്ടെങ്കിലോ? പുകവലി നിര്‍ത്താനും ആപ്പ് വന്നിരിക്കുകയാണ്. പുകവലി നിര്‍ത്താന്‍ ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഈ ആപ്പ് തീര്‍ച്ചയായും പ്രയോജനപ്പെടും. ആപ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഒന്നേ ഉള്ളു എന്ന് കരുതരുത്. പുകവലി നിര്‍ത്താനുള്ള നിരവധി ആപ്പുകളാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.

ഡബ്‌ള്യൂ എച്ച് ഒ ക്വിറ്റ് ടൊബോക്കോ ആപ്പ്, ക്വിറ്റ് നൗ: ക്വിറ്റ് സ്‌മോക്കിങ് ഫോര്‍ ഗുഡ്, പ്ലീഗോ തുടങ്ങിയ ആപ്പുകളാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. ഈ ആപ്പുകള്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്.

പുകവലിയില്‍ നിന്നും സ്‌മോക്ക്‌ലെസ് ടൊബാക്കോയില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഡബ്‌ള്യൂ എച്ച് ഒ ക്വിറ്റ് ടൊബാക്കോ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുകവലി നിര്‍ത്തിയതിന്റെ നിലവിലെ അവസ്ഥ നിരീക്ഷിക്കാനും വീണ്ടും തുടങ്ങാനുള്ള ആസക്തി നിയന്ത്രിക്കാനുമുള്ള ഉപകരണങ്ങളെ ഈ ആപ്പ് പരിചയപ്പെടുത്തുന്നുണ്ട്. നിങ്ങളുടെ ആരോഗ്യ പുരോഗതി ചെക്ക് ചെയ്യുന്ന ട്രാക്കര്‍, ചെലവ് ലാഭിക്കല്‍ കാല്‍ക്കുലേറ്റര്‍, വ്യക്തിഗത ഉപേക്ഷിക്കല്‍ പദ്ധതി, മോട്ടിവേഷന്‍ ജേര്‍ണല്‍ തുടങ്ങിയവയും ആപ്പിലുണ്ട്.

ക്വിറ്റ് നൗ: ക്വിറ്റ് സ്‌മോക്കിങ് ഫോര്‍ ഗുഡ്, ആപ്പും പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. പുകവലിക്കാത്ത ദിവസം ലാഭിച്ച പണത്തിന്റെ കണക്കും, തുടര്‍ന്നുണ്ടായ ആരോഗ്യ പുരോഗതിയും ആപ്പ് നിരീക്ഷിച്ച് നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കും. ഇത് മാത്രമല്ല, വിദഗ്ധരുടെ ഉപദേശവും ആപ്പ് വഴി ലഭിക്കും. പുകവലിക്കാത്തത് കൊണ്ടുള്ള നേട്ടങ്ങള്‍, കമ്മ്യൂണിറ്റി പിന്തുണ, ആരോഗ്യ സൂചകങ്ങള്‍, എഫ്ക്യൂ, ബോട്ട് അസിസ്റ്റന്‍സ് തുടങ്ങിയവയാണ് ആപ്പിന്റെ പ്രത്യേകത.

പുകവലിയില്‍ നിന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നുമുള്ള മോചനത്തിന് സൗജന്യവും രഹസ്യാത്മകവുമായ വെര്‍ച്വല്‍ സപ്പോര്‍ട്ട് നല്‍കുന്ന ആപ്പാണ് പ്ലീഗോ. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ ശീലങ്ങള്‍ വിലയിരുത്തി അവയില്‍ മാറ്റം വരുത്താന്‍ ഈ ആപ്പ് സഹായിക്കുന്നു.

സിബിടി ഉപയോഗിച്ച് പുകവലിയില്‍ നിന്നും മോചനം നേടുന്നതിനുള്ള മറ്റൊരു ആപ്പാണ് ക്വിറ്റ്. പുരോഗതി വിലയിരുത്തല്‍, ഡയറി, നിക്കോട്ടിന്‍ ക്രമീകരണം, മോട്ടിവേഷണല്‍ കാര്‍ഡ്‌സ് എന്നിവയാണ് ഈ ആപ്പ് മുന്നോട്ടുവെക്കുന്ന നേട്ടങ്ങള്‍.

Stories