Apple Watch: ഒരു ജീവന്‍ കൂടി രക്ഷിച്ച് ആപ്പിള്‍ വാച്ച്; നീന്തല്‍ വിദ്ഗധനെ തിരമാലയില്‍ നിന്ന് രക്ഷിച്ചത് പുതിയ ദൗത്യം

Apple Watch Saves Another Life: ആപ്പിള്‍ വാച്ച് മറ്റൊരു ജീവന്‍ കൂടി രക്ഷിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. ബോഡിസര്‍ഫിങ്ങിനിടെ അപകടത്തില്‍പ്പെട്ട ഓസ്‌ട്രേലിയക്കാരനായ റിക്ക് ഷിയര്‍മാനെയാണ് ഇത്തവണ ആപ്പിള്‍ വാച്ച് രക്ഷിച്ചത്.

Apple Watch: ഒരു ജീവന്‍ കൂടി രക്ഷിച്ച് ആപ്പിള്‍ വാച്ച്; നീന്തല്‍ വിദ്ഗധനെ തിരമാലയില്‍ നിന്ന് രക്ഷിച്ചത് പുതിയ ദൗത്യം

Social Media Image

Published: 

18 Jul 2024 15:52 PM

ആപ്പിള്‍ വാച്ച് മനുഷ്യന്റെ ജീവന്‍ രക്ഷിച്ച വാര്‍ത്ത കേട്ടിട്ടില്ലെ. പലപ്പോഴും ഇത്തരത്തിലുള്ള മഹത്തായ കാര്യങ്ങള്‍ക്ക് ആപ്പിള്‍ വാച്ചുകള്‍ പങ്കാളിയാകാറുണ്ട്. ആപ്പിള്‍ വാച്ചിലുള്ള അതിനൂതനമായ സാങ്കേതിക വിദ്യയാണ് ഇതിന് സഹായിക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളും ഫീച്ചറുകളും അടിയന്തിരസാഹചര്യത്തില്‍ മനുഷ്യന് കൂട്ടായെത്തുന്നു.

ഇപ്പോഴിതാ ആപ്പിള്‍ വാച്ച് മറ്റൊരു ജീവന്‍ കൂടി രക്ഷിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. ബോഡിസര്‍ഫിങ്ങിനിടെ അപകടത്തില്‍പ്പെട്ട ഓസ്‌ട്രേലിയക്കാരനായ റിക്ക് ഷിയര്‍മാനെയാണ് ഇത്തവണ ആപ്പിള്‍ വാച്ച് രക്ഷിച്ചത്. റിക്ക് അത്ര നിസാരക്കാരനല്ല, ബോഡിസര്‍ഫിങ്ങില്‍ പരിചയസമ്പത്തുള്ള ആളാണ്.

Also Read: Google : ഗൂ​ഗിളി​ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്; സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയർ ഏറ്റെടുക്കാൻ മുടക്കുന്നത് 2 ലക്ഷം കോടി

എന്നാല്‍ ഓസ്‌ട്രേലിയയിലെ ബൈറോണ്‍ തീരത്തുള്ള ടാല്ലോ ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെ അദ്ദേഹം വലിയൊരു തിരയില്‍പ്പെട്ടു. തിര റിക്കിനെ കടലിന്റെ അകടത്തട്ടിലേക്ക് വലിച്ചെടുത്തു. തിരയടിക്കുന്ന കടല്‍ തീരങ്ങളിലുള്ള ഇംപാക്ട് സോണില്‍ അകപ്പെട്ടാല്‍ ആരെയും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. അത്രയും അപകടം നിറഞ്ഞൊരു സ്ഥലത്താണ് റിക്ക് അകടപ്പെട്ടത്.

തിരമാലകള്‍ക്കുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ റിക്ക് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് കരയിലേക്കെത്താന്‍ റിക്കിനെ തുണച്ചില്ല. എന്നാല്‍ റിക്ക് അപകടത്തില്‍പ്പെട്ടത് അറിയാതെ അയാളുടെ പങ്കാളി കടല്‍ തീരത്തുണ്ട്. അദ്ദേഹത്തെ തീരത്ത് കാണാതായതോടെ റിക്ക് ഷോപ്പിങിന് പോയികാണുമെന്ന് കരുതി അവര്‍ അവിടെ നിന്ന് പോവുകയും ചെയ്തു.

ഈ സമയത്ത് റിക്ക് ആപ്പിള്‍ വാച്ച് അള്‍ട്ര ധരിച്ചിരുന്നു. അതൊരു സെല്ലുലാര്‍ കണക്ടിവിറ്റി ഉള്ള വാച്ചായിരുന്നു. ഈ വാച്ചിന്റെ സഹായത്തോടെ ഓസ്‌ട്രേലിയന്‍ അടിയന്തിര സേവനങ്ങളെ വിവരം അറിയിക്കാന്‍ സാധിച്ചു. അപകടം നിറഞ്ഞ തിരയ്ക്കുള്ളില്‍ നിന്ന് ഇത് ഉപയോഗിക്കുന്നത് പ്രയാസമായിരുന്നു. എന്നാല്‍ താന്‍ അപകടത്തില്‍പ്പെട്ട വിവരം റിക്ക് അധികൃതരെ അറിയിച്ചു. അവരെത്തുന്നത് വരെ കോള്‍ കട്ട് ചെയ്യാതെ ലൈനില്‍ നിന്നു. അങ്ങനെ ആപ്പില്‍ വാച്ചിന്റെ സഹായത്തോടെ റിക്കിന്റെ ജീവന്‍ തിരിച്ചുകിട്ടി.

Also Read: TATA BSNL Deal: ജിയോയ്ക്കും എയർടെല്ലിനും പുതിയ വെല്ലുവിളി..!: ബിഎസ്എൻഎല്ലുമായി സഹകരിക്കാനൊരുങ്ങി ടാറ്റ

ഇതിനുമുമ്പ് കാലിഫോര്‍ണിയ സ്വദേശിയായ ഒരാള്‍ക്ക് കടലിലില്‍ നീന്തുന്നതിനിടെ തനിക്ക് ഒന്നരവര്‍ഷം മുമ്പ് നഷ്ടപ്പെട്ട വാച്ച് തിരിച്ചുകിട്ടിയതായി വാര്‍ത്ത വന്നിരുന്നു. കടലില്‍ 160 കിലോമീറ്റര്‍ താഴെ വരെ അതിജീവിക്കാന്‍ ഇവയ്ക്ക് സാധിക്കും. സര്‍ഫിങ് നടത്തുന്നവരും, സ്‌കൂബാ ഡൈവിങ് ചെയ്യുന്നവരുമെല്ലാം ഈ വാച്ച് ഉപയോഗിക്കുന്നതിന് കാരണമിതാണ്.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ