5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Apple Watch: വാച്ച് ‘പരിസ്ഥിതിസൗഹൃദ’മെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത്; ആപ്പിളിനെതിരെ പരാതി

Apple Watch Complaint: ആപ്പിളിനെതിരെ പരാതിയുമായി ഉപഭോക്താക്കൾ. പരിസ്ഥിതിസൗഹൃദ വാച്ചെന്ന പേരിൽ കബളിപ്പിച്ചെന്ന തങ്ങളെ കബളിപ്പിച്ചെന്ന് കാട്ടി ഏഴ് ഉപഭോക്താക്കളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Apple Watch: വാച്ച് ‘പരിസ്ഥിതിസൗഹൃദ’മെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത്; ആപ്പിളിനെതിരെ പരാതി
ആപ്പിൾ വാച്ച്Image Credit source: Social Media
abdul-basith
Abdul Basith | Published: 03 Mar 2025 14:39 PM

പരിസ്ഥിതിസൗഹൃദ വാച്ചെന്ന പേരിൽ ആപ്പിൾ കബളിപ്പിച്ചെന്ന് ഉപഭോക്താക്കളുടെ പരാതി. മൂന്ന് ആപ്പിൾ വാച്ചുകൾ പരിസ്ഥിതിസൗഹൃദമാണെന്നും കാർബൺ ന്യൂട്രൽ ആണെന്നുമുള്ള ആപ്പിളിൻ്റെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. കാലിഫോർണിയ ഫെഡറൽ കോർട്ടിൽ ബുധനാഴ്ചയാണ് പരാതി ഫയൽ ചെയ്തത്.

ഏഴ് ഉപഭോക്താക്കളാണ് ആപ്പിളിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് എസ്ഇ, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകൾക്കെതിരെയാണ് പരാതി. സത്യമറിയാമായിരുന്നെങ്കിൽ ഇത്ര വലിയ തുക നൽകി തങ്ങൾ ഈ വാച്ചുകൾ വാങ്ങില്ലായിരുന്നു എന്ന് അവർ പരാതിയിൽ പറയുന്നു.

2023 സെപ്തംബറിലാണ് ആപ്പിൾ ഈ വാച്ചുകൾ പുറത്തിറക്കിയത്. ഇവ കാർബൺ ന്യൂട്രലും പരിസ്ഥിതിസൗഹൃദവുമാണെന്നായിരുന്നു ആപ്പിളിൻ്റെ അവകാശവാദം. എന്നാൽ, കാലിഫോർണിയ, ഫ്ലോറിഡ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പരാതിക്കാർ ഈ അവകാശവാദം തെറ്റാണെന്ന് കോടതിയെ അറിയിച്ചു. ആപ്പിൾ തന്നെ ആശ്രയിക്കുന്ന രണ്ട് കാർബൺ ഓഫ്സെറ്റിങ് പ്രൊജക്ടുകൾ ഈ വാച്ചുകൾ കാർബൺ ന്യൂട്രൽ അല്ലെന്നാണ് പറയുന്നത് എന്നും പരാതിയിൽ പറയുന്നു.

Also Read: iPhone 17 Pro: ഐഫോൺ 17 പ്രോ മോഡലിൽ വിഡിയോ റെക്കോർഡിങ് തകർക്കും; വിശദാംശങ്ങൾ പുറത്ത്

എന്നാൽ, തങ്ങൾ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നുണ്ടെന്നാണ് ആപ്പിളിൻ്റെ അവകാശവാദം. ആപ്പിൾ വാച്ചുകളിലെ കാർബൺ 75 ശതമാനത്തോളം കുറച്ചിട്ടുണ്ടെന്ന് ആപ്പിൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇതിനായി തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്. അതൊക്കെ ഉപഭോക്താക്കൾക്ക് കാണാവുന്നതാണെന്നും ആപ്പിൾ അവകാശപ്പെട്ടു.

ഐഫോൺ 17 പ്രോ
ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 സീരീസിലെ പ്രോ മോഡലിൽ വിഡിയോ റെക്കോർഡിങ് മികവ് വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്യാമറയിൽ മാറ്റങ്ങൾ വരുത്തി വിഡിയോ റെക്കോർഡിങിൻ്റെ മികവ് വർധിപ്പിക്കുമെന്നാണ് ആപ്പിൾ പറയുന്നത്. ഈ വർഷം അവസാനത്തോടെ ആപ്പിൾ ഐഫോൺ 17 പരമ്പര പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 17 പ്രോയിലെ ക്യാമറയിലാകെ വമ്പൻ മാറ്റമാവും ഉണ്ടാവുക. സ്റ്റിൽ ഫോട്ടോഗ്രാഫിയിലും വിഡിയോ റെക്കോർഡിങും ഒരുപോലെ ഈ മാറ്റം കാണാനാവും. എങ്കിലും പുതിയ അപ്ഡേറ്റിൽ വിഡിയോ റെക്കോർഡിങിനാവും കൂടുതൽ പരിഗണന. ബ്ലൂംബെർഗ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.