വലിയ സ്ക്രീൻ, കുറഞ്ഞ റെസല്യൂഷൻ; വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ | Apple Vision Pro Big Screen Lower Resolution Affordable Device in 2025 Malayalam news - Malayalam Tv9

Apple Vision Pro: വലിയ സ്ക്രീൻ, കുറഞ്ഞ റെസല്യൂഷൻ; വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ

Published: 

01 Jul 2024 19:23 PM

Apple Vision Pro Affordable Device : വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ഓടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. വലിയ സ്ക്രീനും കുറഞ്ഞ റെസല്യൂഷനും സഹിതമാവും ഡിവൈസ് പുറത്തിറങ്ങുക. ഏതാണ്ട് 3 ലക്ഷം രൂപ വിലവരുന്ന ആപ്പിൾ വിഷൻ പ്രോയുടെ വില്പന മന്ദഗതിയിലാണ്.

1 / 5വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ആദ്യത്തെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ ആപ്പിൾ വിഷൻ പ്രോയുടെ വിലകുറഞ്ഞ പതിപ്പ് നിർമ്മാണത്തിലാണെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിവൈസ് എന്ന് പുറത്തിറങ്ങുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും 2025 അവസാനത്തോടെ വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ 2025ൽ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ആദ്യത്തെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ ആപ്പിൾ വിഷൻ പ്രോയുടെ വിലകുറഞ്ഞ പതിപ്പ് നിർമ്മാണത്തിലാണെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിവൈസ് എന്ന് പുറത്തിറങ്ങുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും 2025 അവസാനത്തോടെ വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2 / 5

വില കുറവായതുകൊണ്ട് തന്നെ കുറഞ്ഞ റെസല്യൂഷനുള്ള സ്ക്രീനുകളാവും ഡിവൈസിലുണ്ടാവുക. എന്നാൽ, നിലവിലുള്ള ആപ്പിൾ വിഷൻ പ്രോയെക്കാൾ അല്പം വലിയ ഡിസ്പ്ലേയാവും ഈ ഡിവൈസിന്. 2.1 ഇഞ്ച് ഒഎൽഇഡി ഓൺ സിലിക്കോൺ ഡിസ്പ്ലേ ആണ് വിലകുറഞ്ഞ ആപ്പിൾ വിഷൻ പ്രോയിൽ ഉണ്ടാവുക. ഒരു ഇഞ്ചിൽ 1700 പിക്സലുകളാവും റെസല്യൂഷൻ.

3 / 5

നിലവിൽ സോണിയാണ് ഈ മൈക്രോഡിസ്പ്ലേകൾ ആപ്പിളിന് നൽകുന്നത്. എന്നാൽ, ഇതിൻ്റെ നിർമ്മാണം വർഷത്തിൽ 9,00,000 പാനലുകളെന്ന് നിജപ്പെടുത്തിയിരിക്കുകയാണ്. ഒരു ഹെഡ്സെറ്റിൽ രണ്ട് സ്ക്രീനുകൾ ഉള്ളതിനാൽ ആകെ 4,50,000 യൂണിറ്റുകളാണ് ഒരു വർഷം കൊണ്ട് ഉണ്ടാക്കാനാവുക. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ആപ്പിൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സാംസങ്, എൽജി തുടങ്ങി മറ്റ് കമ്പനികളോട് ഡിസ്പ്ലേ വാങ്ങാനുള്ള ശ്രമങ്ങളടക്കം ആപ്പിൾ നടത്തുന്നുണ്ട്. ഇരു കമ്പനികളും ആപ്പിളിനോട് പ്രതികരിച്ചോ എന്നതിൽ വ്യക്തതയില്ല.

4 / 5

നിലവിൽ വിപണിയിലുള്ള ആപ്പിൾ വിഷൻ പ്രോയിൽ 1.42 ഇഞ്ചുള്ള രണ്ട് ഡിസ്പ്ലേയാണുള്ളത്. 3400 ആണ് പിക്സൽ ഡെൻസിറ്റി. ഇതിൻ്റെ പകുതിയാണ് വിലകുറഞ്ഞ ഡിവൈസിലുള്ളത്. ഏതാണ് മൂന്ന് ലക്ഷത്തോളം രൂപയാണ് നിലവിലെ ആപ്പിൾ വിഷൻ പ്രോയുടെ വില. ഇതിലെ സ്ക്രീനുകൾക്ക് മാത്രം 38,000 രൂപ വില വരുന്നുണ്ട്.

5 / 5

വില വളരെ കൂടുതലായതുകൊണ്ട് തന്നെ കഴിഞ്ഞ ഫെബ്രുവരിയിൽ വിപണിയിലെത്തിയ വിഷൻ പ്രോയുടെ വില്പന മന്ദഗതിയിലാണ്. അതുകൊണ്ടാണ് വിലകുറഞ്ഞ വിആർ ഹെഡ്സെറ്റ് അവതരിപ്പിക്കാൻ ആപ്പിൾ ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ