Apple TV App: ആപ്പിൾ ടിവി ഇനി മുതൽ ആൻഡ്രോയിഡിലും; ഡൗൺലോഡ് ചെയ്യാം പ്ലേ സ്റ്റോറിൽ നിന്ന്
Apple TV App For Android: ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇത് ഗുണം ചെയ്യുന്നത്. നിലവിൽ പ്രതിമാസം 99 രൂപയാണ് സബ്‌സ്‌ക്രിപ്‌ഷനായി നൽകേണ്ട തുക. കൂടാതെ പ്രതിമാസം 199 രൂപ വിലയുള്ള ആപ്പിൾ വൺ സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ടിവി+ ആക്‌സസ് ലഭിക്കും. 4K വരെ റെസല്യൂഷനുള്ള ഉള്ളടക്കമാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്.

ഇനിയാരും ആപ്പിൾ ടിവിയ്ക്കായി അലയേണ്ട. ആൻഡ്രോയിഡ് യൂസർമാർക്കും ഇനി ആപ്പിൾ ടിവി ലഭ്യമാകുമെന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പിൾ ടിവി ആപ്പ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ, ടാബ് ലെറ്റ്, ആൻഡ്രോയിഡ് ടിവി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഇനി മുതൽ ആപ്പിൾ ടിവി ലഭിക്കുന്നതാണ്.
ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ് ഇത് ഗുണം ചെയ്യുന്നത്. അതേസമയം ആപ്പിൾ ടിവി ആപ്പ് ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾക്ക് ഒരു ആപ്പിൾ ടിവി+ സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ഇതിലൂടെ എക്‌സ്‌ക്ലൂസീവ് വെബ് സീരീസുകളിലേക്കും സെവറൻസ്, സ്ലോ ഹോഴ്‌സസ്, ദി മോർണിംഗ് ഷോ, ടെഡ് ലാസോ, വോൾവ്‌സ്, ദി ഇൻസ്റ്റിഗേറ്റേഴ്‌സ്, ദി ഫാമിലി പ്ലാൻ തുടങ്ങിയ ആപ്പിൾ ഒറിജിനൽ സിനിമകളും ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
2019 ലാണ് ആപ്പിൾ ടിവി+ നിലവിൽ വന്നത്. നിലവിൽ പ്രതിമാസം 99 രൂപയാണ് സബ്‌സ്‌ക്രിപ്‌ഷനായി നൽകേണ്ട തുക. കൂടാതെ പ്രതിമാസം 199 രൂപ വിലയുള്ള ആപ്പിൾ വൺ സബ്‌സ്‌ക്രിപ്‌ഷനുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ടിവി+ ആക്‌സസ് ലഭിക്കും. 4K വരെ റെസല്യൂഷനുള്ള ഉള്ളടക്കമാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഏത് പരിപാടിയും ഡോൾബി അറ്റ്‌മോസിലേക്കും ഡോൾബി വിഷനിലേക്കും മാറ്റുകയും ചെയ്യാം.
2015-ൽ ആൻഡ്രോയിഡ് ഫോണുകൾക്കായി ആപ്പിൾ മ്യൂസിക് ആപ്പ് പുറത്തിറക്കിയിരുന്നു. മറ്റൊരു ആപ്പിൾ ആപ്പ് ഒരു ദശാബ്ദത്തിന് ശേഷമാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തുന്നത്. എന്നാൽ ഐഫോൺ, ഐ പാഡ് ഉൾപ്പടെയുള്ള പുതിയ ആപ്പിൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ആപ്പിൾ ടിവിയിൽ മൂന്ന് മാസത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.