Apple iPhone 16 Series : മെച്ചപ്പെട്ട ക്യാമറയും എഐ ഫീച്ചറുകളും; വില 80000 മുതൽ ഒന്നര ലക്ഷം രൂപ വരെ; ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു
Apple iPhone 16 Series Introduced : ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. ഇന്നലെ നടന്ന ഇറ്റ്സ് ഗ്ലോടൈം ഇവൻ്റിലാണ് സീരീസ് അവതരിപ്പിച്ചത്. മെച്ചപ്പെട്ട ക്യാമറയും എഐ ഫീച്ചറുകളും അടക്കം പുതിയ അപ്ഡേറ്റുകളുമായാണ് 16 സീരീസിൻ്റെ വരവ്. ഒന്നരലക്ഷം രൂപ വരെയാണ് ഫോണിൻ്റെ വില.
ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. മെച്ചപ്പെട്ട ക്യാമറയും എഐ ഫീച്ചറുകളുമാണ് 16 സീരീസിൻ്റെ പ്രത്യേകത. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് 16 സീരീസിൽ ഉള്ളത്. 80000 മുതൽ ഒന്നര ലക്ഷം രൂപയാണ് ഇവയ്ക്ക് ഇന്ത്യയിലെ വില.
ഇന്ത്യൻ വിപണിയിൽ ഐഫോൻ 16ൻ്റെ വില 79,990 രൂപയാണ്. ഐഫോൺ 16 പ്ലസ് വാങ്ങാൻ 89,900 രൂപ നൽകണം. 16 പ്രോയുടെ വില 1,19,900 രൂപയിലും ഐഫോൺ പ്രോ മാക്സ് 1,44,900 രൂപയിലും ആരംഭിക്കും. ഈ മാസം 13ന് വൈകിട്ട് 5.30 മുതൽ പ്രീ ഓർഡർ നൽകാം. സെപ്തംബർ 20നാണ് വില്പന ആരംഭിക്കുക.
Also Read : Apple Its Glowtime : ഐഫോൺ 16 ഇങ്ങെത്തി; ആപ്പിളിൻ്റെ ഇറ്റ്സ് ഗ്ലോടൈം ഇവൻ്റ് എങ്ങനെ കാണാം?
പുതിയ കളർ ഇൻഫ്യൂസ്ഡ് ബാക്ക്ഗ്ലാസ് ഏറോസ്പേസ് – ഗ്രേഡ് അലൂമിനിയം കൊണ്ടാണ് ഐഫോൺ 16, 16 പ്ലസ് മോഡലുകൾ നിർമിച്ചിരിക്കുന്നത്. ഐഫോൺ 16ന് 6.1 ഇഞ്ച് ഡിസ്പ്ലേയും 16 പ്ലസിന് 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. സ്റ്റാൻഡേർഡ് മോഡലുകളിലും ആക്ഷൻ ബട്ടൺ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ഫീച്ചറുകൾക്കായി ഈ ആക്ഷൻ ബട്ടൺ ഉപയോഗിക്കാം. ഫോർഡ്പാസ് ആപ്പ് ഉപയോഗിച്ച് കാർ ലോക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് ആക്ഷൻ ബട്ടൺ സഹായിക്കും.
പുതിയ ക്യാമറ കണ്ട്രോളുകളാണ് ഐഫോൺ 16ൽ ഉള്ളത്. ഒറ്റ ക്ലിക്കിൽ ക്യാമറ തുറക്കാനും അടുത്ത ക്ലിക്കിൽ ഫോട്ടോകൾ എടുക്കാനും ഹോൾഡ് ചെയ്ത് വിഡിയോ റെക്കോർഡ് ചെയ്യാനും പുതിയ ക്യാമറ ബട്ടണ് സാധിക്കും. പ്രിവ്യൂ, സൂം തുടങ്ങി ബേസിക്ക് ക്യാമറ ഫീച്ചറുകളും ഈ ബട്ടണിലുണ്ട്.
48 മെഗാപിക്സലാണ് പ്രധാന ക്യാമറ. 12 മെഗാപിക്സലിൻ്റെ അൾട്രാവൈഡ് ക്യാമറയും ഉണ്ട്. 2x ടെലിഫോട്ടോ സൂം സെൻസറും ക്യാമറയിലുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ചിത്രങ്ങളെടുക്കാനുള്ള സൗകര്യവും ഫോണിലുണ്ട്. ഡോൾബി വിഷൻ എച്ച്ഡിആറിൽ 4കെ60 വിഡിയോ ഷൂട്ട് ചെയ്യാനും ഇതിൽ സാധിക്കും.
ഐഫോൺ 16, 16 പ്ലസ് മോഡലുകളിൽ എ18 ചിപ്സെറ്റ് ആണ് ഉള്ളത്. ഐഫോൺ 15ലുണ്ടായിരുന്ന എ16 ബയോണിക്ക് ചിപ്സെറ്റിനെക്കാൾ 30 ശതമാനം വേഗത്തിലുള്ള പ്രകടനം പുതിയ ചിപ്സെറ്റ് നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
പുതിയ എഐ ഫീച്ചറുകളും ഐഫോൺ 16 സീരീസുകളിലുണ്ട്. ഫോട്ടോകൾ സെർച്ച് ചെയ്ത് കണ്ടെത്താനും വിഡിയോകളിലെ പ്രത്യേക ഭാഗം സെർച്ചിലൂടെ കണ്ടെത്താനും പുതിയ മോഡലുകളിൽ സാധിക്കും. വിഷ്വൽ ഇൻ്റലിജൻസ് ഫീച്ചറിൽ ക്യാമറ വിവിധ വസ്തുക്കളുടെ നേർക്ക് പോയിൻ്റ് ചെയ്ത് അത് എന്താണെന്ന് കണ്ടെത്തുന്നതടക്കം വിവിധ കാര്യങ്ങൾ ചെയ്യാൻ സഹായിക്കും.
Also Read : Samsung S24 FE : സാംസങ് എസ്24 ഫാൻ എഡിഷൻ വിപണിയിലേക്ക്; സവിശേഷതകൾ ഇങ്ങനെ
16 പ്രോ മോഡലിന് 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിന് 6.9 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. എ18 പ്രോ ചിപ്സെറ്റാണ് ഇരു മോഡലുകളിലും ഉള്ളത്. പ്രോരെസ് വിഡിയോ റെക്കോർഡിംഗ്, യുഎസ്ബി ത്രീയുടെ വേഗത തുടങ്ങി വിവിധ സൗകര്യങ്ങളിൽ ഈ ചിപ്സെറ്റ് നിർണായകമാവും. പ്രോ മോഡലിൽ 48 എംപി ഫ്യൂഷൻ ക്യാമറയാണുള്ളത്. 4കെ120 വിഡിയോകൾ എടുക്കാനും ക്യാമറയിൽ സാധിക്കും. 48എംപി അൾട്രാവൈഡ് ക്യാമറയും 5x ടെലിഫോട്ടോ ലെൻസ് അടക്കം 12 എംപി സെൻസറും ഈ മോഡലുകളിൽ ഉണ്ട്.
വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ സ്പാഷ്യൽ ഓഡിയോ ഫീച്ചർ ഉപയോഗിക്കാനാവും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ സ്റ്റുഡിയോയ്ക്ക് സമാനമായ ശബ്ദമിശ്രണം വിഡിയോ റെക്കോർഡ് ചെയ്യുമ്പോൾ സാധ്യമാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. സീരീസിലെ മോഡലുകളുടെ ബാറ്ററി എത്രയാണെന്നത് ആപ്പിൾ അറിയിച്ചിട്ടില്ല. എന്നാൽ, മുൻ മോഡലുകളെക്കാൾ മികച്ച ബാറ്ററി ലൈഫ് എല്ലാ മോഡലുകളും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.