Youtube New Feature: യൂട്യൂബേഴ്സിൻ്റെ ശ്രദ്ധയ്ക്ക്, പുതിയ ഫീച്ചർ വരുന്നൂ; ഇനി ഓഡിയോ നിലവാരവും ക്രമീകരിക്കാം
Youtube Audio Quality New Feature: നിലവിൽ യൂട്യൂബിൽ വീഡിയോ നിലവാരം ക്രമീകരിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമാണ് നൽകിയിരിക്കുന്നത്. അത് ഓഡിയോ നിലവാരത്തിന് ഈ ഓപ്ഷൻ ബാധികമല്ല. ഓഡിയോ നിലവാരം അപ്‌ലോഡർ എത്രത്തോളം സജ്ജമാക്കി എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമെ കേൾവിക്കാർക്ക് അതിൻ്റെ നിലവാരം ലഭിക്കുകയുള്ളൂ.

യൂട്യൂബ് ഉപഭോക്താക്കൾക്ക് ഏറെ സന്തോഷകരമായ ഒരു വാർത്തയാണ് പുതിയ റിപ്പോർട്ട് നൽകുന്നത്. മറ്റൊരു അതിശയകരമായ ഫീച്ചറുമായാണ് ഇത്തവണ യൂട്യൂബ് എത്തിയിരിക്കുന്നത്. പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. ഓഡിയോ നിലവാരം ക്രമീകരിക്കാനുള്ള ഓപ്ഷനാണ് പുതിയ ഫീച്ചറിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്. വീഡിയോ നിലവാരത്തിന് ഒപ്പം തന്നെ ഓഡിയോ നിലവാരവും ക്രമീകരിക്കാവുന്ന തരത്തിലാണ് പുതിയ ഫീച്ചർ ഒരുക്കുന്നത്. ഒരു കോഡ് യൂട്യൂബ് ആപ്പിൻറെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ പുതിയ ഫീച്ചർ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ യൂട്യൂബിൽ വീഡിയോ നിലവാരം ക്രമീകരിക്കാനുള്ള ഒരു ഓപ്ഷൻ മാത്രമാണ് നൽകിയിരിക്കുന്നത്. അത് ഓഡിയോ നിലവാരത്തിന് ഈ ഓപ്ഷൻ ബാധികമല്ല. ഓഡിയോ നിലവാരം അപ്‌ലോഡർ എത്രത്തോളം സജ്ജമാക്കി എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമെ കേൾവിക്കാർക്ക് അതിൻ്റെ നിലവാരം ലഭിക്കുകയുള്ളൂ.
യൂട്യൂബ് വീഡിയോയുടെ ഓഡിയോ ബിറ്റ്റേറ്റ് തിരഞ്ഞെടുക്കാൻ ഉപുതിയ ഫീച്ചറിൽ പയോക്താവിനെ അനുവദിക്കുന്നു. ഇത് ഇൻറർനെറ്റ് വേഗതയ്ക്ക് അനുസരിച്ച് മാത്രം ഓഡിയോ ഗുണനിലവാരം ക്രമീകരിക്കുന്ന തരത്തിലാണ് ആദ്യത്തെ ഓട്ടോ ഓപ്ഷൻ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് ഓഡിയോ നിലവാരം തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് രണ്ടാമത്തെ ഓപ്ഷൻ. മൂന്നാമത്തെ ഓപ്ഷൻ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ഇതിൽ, ഉയർന്ന ബിറ്റ്റേറ്റ് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.
എങ്കിലും, കമ്പനി പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച്, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വരിക്കാർക്ക് മാത്രമാണ് ഈ പുതിയ ഫീച്ചർ ലഭ്യമാകൂ. പ്രീമിയം വരിക്കാർക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.