'കമ്പനിയെ താറടിച്ചുകാണിക്കാൻ ശ്രമം'; ഡേറ്റ ചോർച്ച ആരോപണങ്ങൾ തെറ്റെന്ന് എയർടെൽ | Airtel Data Breach The Company Dismissed Allegations Dark Web Malayalam news - Malayalam Tv9

Airtel Data Breach : ‘കമ്പനിയെ താറടിച്ചുകാണിക്കാൻ ശ്രമം’; ഡേറ്റ ചോർച്ച ആരോപണങ്ങൾ തെറ്റെന്ന് എയർടെൽ

Airtel Data Breach Allegations : ഡേറ്റ ചോർച്ച ആരോപണങ്ങൾ തള്ളി എയർടെൽ. കമ്പനിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഇതെന്നും വിശദമായി അന്വേഷണം നടത്തിയെങ്കിലും ഡേറ്റ ചോർച്ച കണ്ടെത്താനായില്ല എന്നും എയർടെൽ വിശദീകരിച്ചു.

Airtel Data Breach : കമ്പനിയെ താറടിച്ചുകാണിക്കാൻ ശ്രമം; ഡേറ്റ ചോർച്ച ആരോപണങ്ങൾ തെറ്റെന്ന് എയർടെൽ

Airtel Data Breach (Image Courtesy - Getty Images)

Published: 

07 Jul 2024 15:20 PM

കമ്പനിക്കെതിരെ ഉയർന്ന ഡേറ്റ ചോർച്ച ആരോപണങ്ങൾ തെറ്റെന്ന് എയർടെൽ (Airtel). വിശദമായ അന്വേഷണം നടത്തിയെങ്കിലും ഡേറ്റ ചോർച്ചയുടെ തെളിവുകൾ കണ്ടെത്താനായില്ല. കമ്പനിയെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാർത്താ കുറിപ്പിലൂടെ എയർടെൽ അറിയിച്ചു. 37 കോടി 50 ലക്ഷം എയർടെൽ (Airtel Tariff Hike) ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ പ്രചരിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ.

വാർത്താകുറിപ്പിൽ എയർടെൽ പറയുന്നതിങ്ങനെ, “എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി ഒരു റിപ്പോർട്ട് പരക്കുന്നുണ്ട്. എയർടെലിൻ്റെ പ്രതിഛായ തകർക്കാനും കമ്പനിയെ താറടിച്ചുകാണിക്കാനുമുള്ള ശ്രമമാണ് ഇത്. ഞങ്ങൾ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തിയെങ്കിലും എയർടെൽ സിസ്റ്റത്തിൽ ഒരു തരത്തിലുള്ള ഡേറ്റ ചോർച്ചയും കണ്ടെത്താൻ കഴിഞ്ഞില്ല.

നിക്കോളാസ് ക്രസ്സാസ് എന്ന യൂസറാണ് ഡാർക്ക് വെബിൽ എയർടെൽ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്രചരിച്ചു എന്ന് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഇത് തെളിയിക്കാനായി ഡാർക്ക് വെബിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും ഇയാൾ പങ്കുവച്ചിരുന്നു. സെൻസെൻ എന്ന യൂസറാണ് ഈ വിവരങ്ങൾ വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഫോൺ നമ്പർ, ഇമെയിൽ ഐഡി, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഇതിൽ ഉള്ളതെന്നും ഇയാൾ കുറിച്ചിരുന്നു. 50,000 ഡോളറാണ് ഈ വിവരങ്ങൾക്ക് യൂസർ ചോദിക്കുന്ന വില. ഇന്ത്യയിൽ ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുള്ള ആളുകളുടെ വിവരങ്ങൾ നേരത്തെ താൻ പുറത്തുവിട്ടിരുന്നു എന്നും ഇയാൾ സൂചിപ്പിക്കുന്നുണ്ട്.

Also Read : Jio Airtel Tariff Hike: ജിയോ എയർടെൽ ഉപഭോക്താക്കൾക്ക് അധിക ചാർജ് നൽകാതെ രക്ഷപ്പെടാം; ദാ ഇങ്ങനെ

ഈ പോസ്റ്റിനു ശേഷം ഇതിൻ്റെ അപ്ഡേറ്റൊന്നും ഈ യൂസർ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇയാൾ ശരിക്കും വിവരങ്ങൾ ചോർത്തിയോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്.

അടുത്തിടെയാണ് എയർടെൽ ടെലികോം പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയൊക്കെ താരിഫ് എയര്‍ടെല്‍ വര്‍ധിപ്പിച്ചിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബിയും പരിധിയില്ലാത്ത കോളും ലഭിക്കുന്ന 179 രൂപയുടെ പ്ലാന് 199 രൂപയായി. 84 ദിവസത്തെ വാലിഡിറ്റിയും ആറ് ജിബി ഡാറ്റയും ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 509 രൂപ നല്‍കണം. 455 രൂപയായിരുന്നു ഈ പ്ലാനിന്റെ താരിഫ്.

28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ ലഭിക്കുന്ന 265 രൂപയുടെ പ്ലാന്‍ താരിഫ് 299 രൂപയായി ഉയര്‍ത്തി. ദിവസേന ഒന്നര ജിബി ലഭിക്കുന്ന പ്ലാന്‍ 299ല്‍ നിന്ന് 349 രൂപയായും ദിവസം രണ്ടര ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ലാന്‍ താരിഫ് 359 രൂപയില്‍ നിന്ന് 409 രൂപയായും ഉയര്‍ത്തി. മാത്രമല്ല ദിവസേന മൂന്ന് ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 449 രൂപ നല്‍കണം.

ഡാറ്റ ആഡ് ഓണ്‍ പാക്കുകളില്‍ 19 രൂപയ്ക്ക് ഒരു ജിബി ലഭിക്കുന്ന പ്ലാന്‍ താരിഫ് 22 ആയി. രണ്ട് ജിബി ആഡ് ഓണ്‍ ഡാറ്റ ലഭിക്കാന്‍ ഇനി 29 രൂപയ്ക്ക് പകരം 33 രൂപ നല്‍കേണ്ടി വരും. ഇതിന്റെ വാലിഡിറ്റി ഒരു ദിവസമാണ്.

'ചിയാ സീഡ്സ്' സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
വാരണാസിയിലെ ദേവ് ദീപാവലി
മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യകരം
'എന്റെ ജീവിതം'; പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി സിദ്ധാർത്ഥ്