5G Mobile Phones: 5 ജി ഫോണുകളാണോ നോക്കുന്നത്; അതും 15000 രൂപയില്‍ താഴെ

ബജറ്റ് ഫ്രെണ്ട്‌ലി ആയിട്ടുള്ള ഫോണുകളുമായെത്തുന്ന ബ്രാന്‍ഡാണ് റിയല്‍മി. മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ തേടുന്നവര്‍ക്കായി പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് റിയല്‍മി

5G Mobile Phones: 5 ജി ഫോണുകളാണോ നോക്കുന്നത്; അതും 15000 രൂപയില്‍ താഴെ
Updated On: 

05 May 2024 11:33 AM

വില കൂടിയ ഫോണുകളേക്കാള്‍ മിഡ് റേഞ്ച് ഫോണുകള്‍ക്കാണ് ആരാധകര്‍ ഏറെയുള്ളത്. അതും നമുക്ക് വേണ്ട ഫോണുകള്‍ ആ വിലയില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം. 5 ജി ഫോണുകളില്‍ ഏതൊക്കെയാണ് 15000 രൂപയില്‍ താഴെ വിലവരുന്നതെന്ന് നോക്കാം.

റിയല്‍മി 12* 5ജി

ബജറ്റ് ഫ്രെണ്ട്‌ലി ആയിട്ടുള്ള ഫോണുകളുമായെത്തുന്ന ബ്രാന്‍ഡാണ് റിയല്‍മി. മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ തേടുന്നവര്‍ക്കായി പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് റിയല്‍മി. റിയല്‍മിയുടെ 12ഃ* 5ജി വേരിയന്റുകള്‍ക്ക് 15,000 രൂപയില്‍ താഴെ മാത്രമാണ് വില വരുന്നത്. മൂന്നു വേരിയെന്റഉകളാണ് കമ്പനി പുറത്തിറക്കുന്നത്. 4ജിബി റാം, 128ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില. 6ജിബി RAM ,128ജിബി വേരിയന്റിന് 13,499 രൂപയാണ് വില. 8ജിബി RAM,128ജിബി വേരിയന്റിന് 14,999 രൂപയാണ് വില.

6.72 ഇഞ്ച് ഫുള്‍ എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് സവിശേഷത. ചെറിയ ഒരു മഴ നനഞ്ഞാല്‍ പോലും സ്മാര്‍ട്ട്ഫോണിന് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മുന്‍വശത്തെ ഗ്ലാസിന് സംരക്ഷണം ലഭിക്കും. സ്പ്ലാഷിനും പൊടിയെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ട്. റിയല്‍മിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ചര്‍ ഫോണ്‍ മീഡിയടെക്ക് ഡൈമെന്‍സിറ്റി 6100+ പ്രോസസറില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

വിവോ T3x 5ജി

ബജറ്റിന്റെ കാര്യത്തില്‍ റിയല്‍മിയോട് കട്ടക്ക് നില്‍ക്കുന്ന ബ്രാന്റാണ് വിവോ. വിവോയും ഏറെ ശ്രദ്ധേയമായ ഒരു മോഡല്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. വിവോയുടെ T3x എന്‍ട്രി ലെവല്‍ മോഡലിന് 13,999 രൂപ മാത്രമാണ് വില. ഇതേ മോഡലിന്റെ 4ജിബി RAM, 8ജിബി RAM ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 14,999 രൂപ 16,499 എന്നിങ്ങനെയാണ് വില വരുന്നത്.

എന്‍ട്രി ലെവല്‍ മോഡലിനും 6.72-ഇഞ്ച് ഫുള്‍ എച്ച്ഡി+ എല്‍സിഡി ഡിസ്പ്ലേയാണുള്ളത്. T3x സ്നാപ്ഡ്രാഗണ്‍ 6 Gen 1 എസ്ഒസി ആണ് നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 128ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭിക്കും. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് , 44വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് , 6000എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.

 

Related Stories
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
ISRO SpaDeX Mission : ആ ‘ഹാന്‍ഡ്‌ഷേക്ക്’ എപ്പോള്‍ നടക്കും? സ്‌പേസ് ഡോക്കിങിനായി കാത്തിരിപ്പ്; സ്‌പേഡെക്‌സിലെ നിര്‍ണായക നിമിഷത്തിന് കാതോര്‍ത്ത് രാജ്യം
Aria AI Robot Girlfriend: കാമുകിയില്ലെന്ന വിഷമം ഇനി വേണ്ട! ആര്യയുണ്ടല്ലോ; വരുന്നു എഐ ‘റോബോട്ട് ഗേൾഫ്രണ്ട്’
Jio YouTube offer : യൂട്യൂബ് പ്രീമിയം രണ്ട് വര്‍ഷത്തേക്ക് സൗജന്യം; വമ്പന്‍ ഓഫറുമായി ജിയോ; പ്ലാനുകള്‍ ഇങ്ങനെ
Whatsapp New Feature : വീണ്ടും പുതിയ ഫീച്ചറുമായി വാട്സപ്പ്; ഇത് കലക്കും
Viral Post: AI നീ പൊന്നപ്പനല്ലടാ തങ്കപ്പൻ! ജോലിക്ക് അപേക്ഷിക്കാൻ എഐയെ ഏല്‍പ്പിച്ചു; ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ടത് വമ്പന്‍ സര്‍പ്രൈസ്
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ