Yuzvendra Chahal Dhanashree: വീണ്ടും ശക്തി പ്രാപിച്ച് ചഹലിന്റെയും ധനശ്രീയുടെയും വിവാഹമോചന വാര്‍ത്തകള്‍; ജീവനാംശമായി നല്‍കേണ്ടത് 60 കോടിയോ?
Yuzvendra Chahal Dhanashree divorce rumours: കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വേര്‍പിരിയുന്നുവെന്ന തരത്തില്‍ പ്രചരണം ശക്തമായത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുപേരും അണ്‍ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ധനശ്രീയോടൊപ്പമുള്ള ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതും കിംവദന്തികൾ ശക്തമാക്കി

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും ധനശ്രീ വര്‍മ്മയും വിവാഹമോചിതരാകുന്നുവെന്ന തരത്തിലുള്ള അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഈ അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ധനശ്രീക്ക് ചഹല്‍ 60 കോടി രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. വിവാഹമോചിതരാകുന്നത് സംബന്ധിച്ച് ചഹലോ ധനശ്രീയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന തരത്തില്‍ പ്രചരണം ശക്തമായത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുപേരും പരസ്പരം അണ്‍ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
ധനശ്രീയോടൊപ്പമുള്ള ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതും കിംവദന്തികൾക്ക് ആക്കം കൂട്ടി. 60 കോടി രൂപയുടെ ജീവനാംശത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
2020ലാണ് ഇരുവരും വിവാഹിതരായത്. നൃത്തം പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചഹല്‍ ധനശ്രീയെ ആദ്യം പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും വഴി മാറുകയായിരുന്നു. ഇരുവരെയും ചുറ്റിപ്പറ്റിയുള്ള കിംവദന്തികള്‍ തള്ളി ധനശ്രീ നേരത്തെ രംഗത്തെത്തിയിരുന്നു.




സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. തെറ്റായ ഊഹാപോഹങ്ങളിൽ മുഴുകരുതെന്ന് ചാഹലും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കിംവദന്തികൾ തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഊഹാപോഹങ്ങളിൽ മുഴുകരുതെന്ന് ഒരു മകൻ, സഹോദരൻ, സുഹൃത്ത് എന്നീ നിലകളിൽ അഭ്യര്‍ത്ഥിക്കുന്നുവെന്നും താരം പറഞ്ഞു.
Read Also : മകനെ കണ്ടിട്ട് രണ്ട് വര്‍ഷം, സംസാരിച്ചിട്ട് ഒരു കൊല്ലം ! എന്നെ ബ്ലോക്ക് ചെയ്തു; നെഞ്ചുലഞ്ഞ് ശിഖര്‍ ധവാന്‍
പിന്നീട് ആര്‍ജെ മഹ്‌വാഷും ചഹലും ഡേറ്റിംഗിലാണെന്ന തരത്തിലും ഗോസിപ്പുകള്‍ ഉയര്‍ന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നതായിരുന്നു ഇതിന് കാരണം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് മഹ്‌വാഷ് രംഗത്തെത്തി.
നിലവില്‍ ഐപിഎല്ലിന്റെ തയ്യാറെടുപ്പിലാണ് ചഹല്‍. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ചഹല്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് ചഹല്‍ പഞ്ചാബ് കിങ്‌സിലേക്ക് എത്തുന്നത്. മെഗാ താരലേലത്തില്‍ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയത്.