Yuzvendra Chahal – Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം

Yuzvendra Chahal And Dhanashree Verma Unfollow Each Other On Instagram: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ധനശ്രീ വർമ്മയും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നു. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.

Yuzvendra Chahal - Dhanashree Verma: ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു; ചഹാലും ധനശ്രീയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം

യുസ്‌വേന്ദ്ര ചഹാൽ, ധനശ്രീ വർമ്മ

Published: 

04 Jan 2025 17:24 PM

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും ഔദ്യോഗികമായി വേർപിരിഞ്ഞെന്ന് അഭ്യൂഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ നിന്ന് പരസ്പരം അൺഫോളോ ചെയ്ത് ചിത്രങ്ങളെല്ലാം നീക്കം ചെയ്തതോടെയാണ് അഭ്യൂഹം ശക്തമായത്. ഇരുവരും ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. 2020 ഡിസംബർ 11നാണ് ചഹാലും ധനശ്രീയും വിവാഹിതരാവുന്നത്.

ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിനൊപ്പം ചഹാൽ ധനശ്രീയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തു. ധനശ്രീ ചഹാലിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ സത്യമാണെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. “വേർപിരിയൽ ഉറപ്പാണ്. എപ്പോഴാണ് അത് ഔദ്യോഗികമാവുക എന്നേയുള്ളൂ. ഇരുവരും വേർപിരിയാനുള്ള കൃത്യമായ കാരണം അറിയില്ല. പക്ഷേ, തങ്ങളുടെ ജീവിതം വ്യത്യസ്തമായി ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.” ഇരുവരുമായി അടുത്ത ആളുകൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Also Read : India vs Australia: മഗ്രാത്തിന് ഭാര്യയോടുള്ള പ്രണയത്തിന്റെ അടയാളം; സിഡ്നിയിലെ പിങ്ക് ടെസ്റ്റ് എന്താണെന്നറിയാം

2023ലാണ് ഇരുവരും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഇൻസ്റ്റഗ്രാമിലെ തൻ്റെ പേരിൽ നിന്ന് ചഹാൽ എന്ന പേര് എടുത്തുമാറ്റിയതാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ഇതിനിടെ ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ചഹാലും രംഗത്തുവന്നു. ഇതിനിടെ വേർപിരിയുകയാണെന്ന വാർത്തകൾ തള്ളി ചഹാൽ രംഗത്തുവന്നിരുന്നു. എന്നാൽ, കേട്ടതൊക്കെ ശരിയാണെന്നതാണ് നിലവിലെ റിപ്പോർട്ടുകൾ. ഇരുവരും ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പുതിയ നീക്കങ്ങൾ പരിശോധിക്കുമ്പോൾ ഇതാണ് സൂചനയെന്ന് ആരാധകർ പറയുന്നു. വേർപിരിയൽ പ്രഖ്യാപനം ഇരുവരും ഉടൻ നടത്തുമെന്നാണ് സൂചനകൾ.

ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചഹാൽ 1990 ജൂലായ് 23നാണ് ജനിച്ചത്. 2016ൽ ഇന്ത്യൻ ടീമിൽ അരങ്ങേറി. ടെസ്റ്റിൽ താരം ഇതുവരെ കളിച്ചിട്ടില്ല. 72 ഏകദിന മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റും 80 ടി20യിൽ നിന്ന് 96 വിക്കറ്റുമാണ് താരത്തിനുള്ളത്. ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ജേതാവാണ്. ഐപിഎലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള ചഹാൽ നിലവിൽ പഞ്ചാബ് കിംഗ്സിൻ്റെ താരമാണ്. 2025 ഐപിഎൽ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ചഹാലിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച സ്പിന്നറായി ചഹാൽ മാറിയിരുന്നു.

കൊറിയോഗ്രാഫറും നടിയുമായ ധനശ്രീ വർമ്മ 1996 സെപ്തംബർ 27നാണ് ജനിച്ചത്. ബാലി പ്യാർ ചാഹിയേ അടക്കം വിവിധ സംഗീത വിഡിയോകളിൽ ധനശ്രീ വർമ്മ അഭിനയിച്ചിട്ടുണ്ട്. തകർപ്പൻ ഡാൻസറായ താരത്തിൻ്റെ ഡാൻസ് വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാവാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയാസ് അയ്യർ ഉൾപ്പെടെയുള്ളവരുമായി ധനശ്രീ ഡാൻസ് വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇതൊക്കെ വൈറലാവുകയും ചെയ്തു.

 

Related Stories
Champions Trophy 2025 : ‘താലിബാൻ സ്ത്രീകളെ അടിച്ചമർത്തുന്നു’; അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിക്കണമെന്ന് രാഷ്ട്രീയ നേതാക്കൾ
Virat Kohli: കഴിഞ്ഞ 40 ടെസ്റ്റുകളിൽ കോലിയുടെ ബാറ്റിംഗ് ശരാശരി വളരെ മോശം; കണക്കുകൾ നിരത്തി സോഷ്യൽ മീഡിയ
Two Tier Test System : ടെസ്റ്റ് ക്രിക്കറ്റില്‍ ‘ടയര്‍ 2’ പരീക്ഷിക്കാന്‍ ഐസിസി; പുതിയ സിസ്റ്റത്തിന്റെ പ്രേരണയും, വെല്ലുവിളികളും
Vidya Balan’s Post : വിദ്യാ ബാലന്‍ പങ്കുവച്ചത് രോഹിത് ശര്‍മയുടെ പി.ആര്‍. പോസ്‌റ്റോ ? വിവാദത്തില്‍ മറുപടി
India vs England: ഇം​ഗ്ലണ്ടിനെതിരായ പരമ്പര ജസപ്രീത് ബുമ്ര കളിക്കില്ല, ശ്രേയസ് അയ്യർ മടങ്ങിയെത്തും! കിടിലൻ മാറ്റങ്ങളുമായി സെലക്ടർമാർ
IND vs ENG: സിനീയർ താരങ്ങളാണെന്ന് കരുതി വിശ്രമിക്കാം എന്ന് വിചാരിച്ചോ? കോലിയും രോഹിത്തും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിക്കും, റിപ്പോർട്ട്
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?
മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ