Yuzvendra Chahal-Dhanashree Divorce : നൃത്ത പഠനത്തില്‍ തുടങ്ങിയ പ്രണയം; സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ താരദമ്പതികള്‍; ഒടുവില്‍ വേര്‍പിരിഞ്ഞ് ചഹലും ധനശ്രീയും
Yuzvendra Chahal and Dhanashree Verma divorced: ബാന്ദ്ര കുടുംബ കോടതിയിൽ അന്തിമ വാദം കേൾക്കലും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന ഒരു കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ ജഡ്ജി ഇരുവരോടും നിര്‍ദ്ദേശിച്ചതായും, എന്നാല്‍ പരസ്പര സമ്മതത്തോടെ വിവാഹമോതിരാവുകയാണെന്ന് ചഹലും ധനശ്രീയും വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും ഔദ്യോഗികമായി വിവാഹമോചിതരായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ബാന്ദ്ര കുടുംബ കോടതിയിൽ അന്തിമ വാദം കേൾക്കലും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന ഒരു കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ ജഡ്ജി ഇരുവരോടും നിര്‍ദ്ദേശിച്ചതായും, എന്നാല്‍ പരസ്പര സമ്മതത്തോടെ വിവാഹമോതിരാവുകയാണെന്ന് ചഹലും ധനശ്രീയും വ്യക്തമാക്കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 18 മാസമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പൊരുത്തപ്പെട്ട് പോകുന്നതിലെ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവര്‍ക്കും പറയാനുള്ള കേട്ടശേഷം കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പോസ്റ്റുകള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
തനിക്ക് എണ്ണാൻ കഴിയുന്നതിലും കൂടുതൽ തവണ ദൈവം തന്നെ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു ചഹലിന്റെ പ്രതികരണം. ആശങ്കകളെയും പരീക്ഷണങ്ങളെയും ദൈവത്തിന് എങ്ങനെ അനുഗ്രഹങ്ങളാക്കി മാറ്റാൻ കഴിയുമെന്നത് അതിശയകരമല്ലേയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ധനശ്രീ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്.




അതേസമയം, ചഹല്‍ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശമായി നല്‍കേണ്ടി വരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമാണ്. 2024 അവസാനത്തോടെയാണ് ഇരുവരും വിവാഹമോചിതരാകുന്നുവെന്ന തരത്തില്‍ അഭ്യൂഹം വ്യാപകമായത്. ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഇരുവരും അണ്‍ഫോളോ ചെയ്തിരുന്നു. ധനശ്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ ചഹല്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതാണ് കിംവദന്തികള്‍ക്ക് ശക്തി പകര്‍ന്നത്.
എന്നാല്‍ ഇരുവരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ചഹലും ധനശ്രീയും രംഗത്തെത്തിയിരുന്നു. അഭ്യൂഹങ്ങള്‍ തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നുവെന്നും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ചഹല്‍ ആവശ്യപ്പെട്ടു. ഇതിനിടെ ആര്‍ജെ മഹ്‌വാഷിന്റെയും ചഹലിന്റെയും ഒരുമിച്ചുള്ള ചിത്രവും പുറത്തുവന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഫോട്ടോ. മഹ്‌വാഷും ചഹലും പ്രണയത്തിലാണെന്ന ഗോസിപ്പും ഇതോടെ വ്യാപകമായി. ഇതിനെതിരെ മഹ്‌വാഷ് രംഗത്തെത്തിയിരുന്നു.
നൃത്ത പഠനത്തില്‍ തുടങ്ങിയ പ്രണയം
നൃത്തം പഠിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചഹല്‍ ധനശ്രീയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. തുടര്‍ന്ന് 2020ല്‍ വിവാഹം കഴിച്ചു. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ താരദമ്പതികളായിരുന്നു ചഹലും ധനശ്രീയും.