Happy Birthday Yuvraj Singh: കാൻസറിനെ തോൽപ്പിച്ച പോരാളി! ഇന്ത്യയുടെ സിക്സർ കിംഗ് 43-ലേക്ക്
Yuvraj Singh 43rd Birthday: . 2007-ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്‌റ്റുവർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറ് സിക്സറുകൾ പറത്തിയ യുവിയുടെ ആ പ്രകടനം നാം എങ്ങനെ മറക്കും.
ഇന്ത്യയിൽ ക്രിക്കറ്റ് എന്നത് വെറുമൊരു കായികവിനോദം മാത്രമല്ല, മതം കൂടിയാണ്. അതുകൊണ്ട് തന്നെ താരങ്ങളെ അവർ ഹൃദയം കൊണ്ട് ആരാധിക്കുന്നു. പലരും പല പേരുകളിൽ അവരുടെ ഹൃദയത്തിലേക്ക് ചേക്കേറി. ഓരോ കാലഘട്ടത്തിലും ഇന്ത്യൻ പലതാരങ്ങൾക്കും പകരക്കാർ കടന്നുവന്നു. സച്ചിനും ധോണിയും ഗാംഗുലിക്കും കപിൽ ദേവിനും സെവാഗിനും പകരക്കാർ വന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച് പറയാനാവും. എന്നാൽ ചിലരുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ചിലരെന്നും ആരാധകരുടെ മനസിൽ അതുപോലെ ഉണ്ടാകും.
ചില ഇന്നിംഗ്സുകളും ഓർമ്മകളും ക്രിക്കറ്റ് സ്റ്റേഡിയത്തിലെ അവിസ്മരണീയമായ മൂഹുർത്തങ്ങളും എന്നും ആരാധകരുടെ മനസിൽ അതേപടി നിലനിൽക്കും. ആവേശത്തോടെയല്ലാതെ യുവരാജ് സിംഗ് എന്ന പേര് ആരാധകർക്ക് പറയാനാവില്ല. അവരുടെ എല്ലാമെല്ലാമാണ് യുവി. ഇന്ത്യയുടെ എക്കാലത്തെയും സ്റ്റെലിസ്റ്റ് ബാറ്ററും ഓൾറൗണ്ടറുമായ 43-ാം ജന്മദിനമാണ് നാളെ. 1981 ഡിസംബർ 12-ന് ഛത്തീസ്ഗഢിലായിരുന്നു ലോകക്രിക്കറ്റിലെ സിക്സർ കിംഗായ യുവരാജ് സിംഗിന്റെ ജനനം.
ഇന്ത്യൻ ആരാധകർക്ക് കളിയിലെ കളിയിലെ നേട്ടങ്ങളും കണക്കുകളും വച്ച് ആരാധിക്കാനും ലോകത്തിന് മുമ്പിൽ ഉയർത്തിപ്പിടിക്കാൻ സച്ചിനും തലയായി ധോണിയും കിംഗായി കോലിയും ഹിറ്റ്മാനായി രോഹിത്തുമുണ്ട്. യുവരാജ് സിംഗ് ഇല്ലായിരുന്നെങ്കിൽ 2007 ലും 2011-ലും ഐസിസി കീരിടം നേടാൻ ടീം ഇന്ത്യക്ക് സാധിക്കില്ലായിരുന്നുവെന്ന് നമുക്ക് ഉറപ്പിച്ച് പറയാം.
കണക്കുകൾ പരിശോധിച്ചാൽ സച്ചിനോ, ധോണിക്കോ, കോലിക്കോ രോഹിത്തിനോ ഒപ്പം എത്താൻ യുവിക്ക് സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിനുള്ളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഇന്ത്യൻ ആരാധകരെ ക്രിക്കറ്റിന്റെ കൊടിമുടിയിൽ എത്തിച്ചതിൽന യുവി തന്നെയാണ് മുന്നിൽ.
യുവിയുടെ വെടിക്കെട്ട് പ്രകടനം പുറത്തുവന്ന മത്സരങ്ങളിലെല്ലാം ഇന്ത്യ ജയിച്ചുകയറി. 2007-ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്‌റ്റുവർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറ് സിക്സറുകൾ പറത്തിയ യുവിയുടെ ആ പ്രകടനം നാം എങ്ങനെ മറക്കും. വലിയ ബാറ്റ് ലിഫ്റ്റാണ് യുവിയുടെ ബാറ്റിംഗിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പന്തുകൾ അയാൾക്ക് അനായാസം ബൗണ്ടറി ലെെൻ അയാൾക്ക് സാധിക്കുമായിരുന്നു.
2011-ലെ ലോകകപ്പിൽ ചോരതുപ്പിയിട്ടും ക്രീസിൽ തളരാതെ പോരാട്ടവീര്യം കാഴ്ചവച്ച യുവിയുടെ ഈ ഇന്നിംഗ്സ് ഇന്നും ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും ഹൃദയത്തിലുണ്ടാകും. ജീവൻ പോലും കവർന്നെടുക്കുന്ന കാൻസറിനെ മറച്ചുവച്ചുകൊണ്ടാണ് അന്ന് ഇന്ത്യൻ ജഴ്സിയിൽ യുവി ലോകകപ്പ് കളിക്കാനിറങ്ങിയത്. അത് യുവിയെ ടൂർണമെന്റിലെ താരമാക്കി മാറ്റി. തന്റെ 31-ാം വയസിൽ ശരീരത്തിൽ കടന്നുകയറിയ കാൻസറിനെ അയാൾ ഒരു പോരാളിയെ പോലെ അതിജീവിച്ചു. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ഒരു മാച്ച് വിന്നറായിരുന്നു അയാൾ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്ററെ വരും തലുമറയും ഓർക്കും.
യുവരാജ് സിംഗ് ഇന്നിംഗ്സുകൾ
1.ടെസ്റ്റ് ക്രിക്കറ്റ്: 40 മത്സരങ്ങളിൽ നിന്ന് 1900 റൺസ്
2.ഏകദിന ക്രിക്കറ്റ്: 304 മത്സരങ്ങളിൽ നിന്ന് 8701 റൺസ്
3.ലോകകപ്പ്: 23 മത്സരങ്ങളിൽ നിന്ന് 738 റൺസ്
4.ട്വന്റി- ട്വന്റി: 58 മത്സരങ്ങളിൽ നിന്ന് 1177 റൺസ്
5.ഐപിഎൽ: 132 മത്സരങ്ങളിൽ നിന്ന് 2750 റൺസ്.